For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'എന്നെ 9112083319 എന്ന നമ്പറില്‍ വിളിക്കൂ', സെവാഗ് സൂചിപ്പിച്ചത് ഇന്ത്യയുടെ തകര്‍ച്ചയോ?

ന്യൂഡല്‍ഹി: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് കടുത്ത പരീക്ഷണം തന്നെയാണ് ഇംഗ്ലണ്ടില്‍ കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിലെ പേസിനൊപ്പം ഡ്യൂക്‌സ് ബോളിലെ സ്വിങ്ങും ചേരുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. എന്നാല്‍ ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ആതിഥേയരുടെ വെല്ലുവിളിയെ അതിജീവിക്കാനുള്ള കഴിവുണ്ട്.

Also Read: IND vs ENG: ആര് പരമ്പര നേടും? ഇംഗ്ലണ്ടിനെ അത് ബാധിക്കും, അലെസ്റ്റര്‍ കുക്കിന്റെ പ്രവചനമിതാ

1

ഇംഗ്ലണ്ട് നിരയില്‍ പരിചയസമ്പന്നരായ ബാറ്റ്‌സ്മാന്‍മാരുടെ കുറവുണ്ടെങ്കിലും തട്ടകത്തില്‍ അവര്‍ക്ക് തന്നെയാണ് മുന്‍തൂക്കം. 14 വര്‍ഷത്തിന് ശേഷം വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനോടകം തന്നെ പല പ്രമുഖരും തങ്ങളുടെ പ്രവചനങ്ങള്‍ നടത്തിക്കഴിഞ്ഞു. എന്നാല്‍ ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്ന ട്വീറ്റുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്

Also Read: പിച്ചിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് പരാതിപ്പെടാന്‍ അവകാശമില്ലെന്ന് ആന്റേഴ്‌സണ്‍; അങ്കത്തിനുള്ള കാഹളം മുഴങ്ങി!

സെവാഗ് ഇന്ത്യയുടെ തകര്‍ച്ച പ്രതീക്ഷിക്കുന്നു?

സെവാഗ് ഇന്ത്യയുടെ തകര്‍ച്ച പ്രതീക്ഷിക്കുന്നു?

പല പ്രമുഖരും ഇന്ത്യയുടെ ജയ സാധ്യത സജീവമാണെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍ സെവാഗ് ഇന്ത്യയുടെ തകര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നുവേണം അനുമാനിക്കാന്‍. 'കുളിക്കുന്നതിനിടെ എന്റെ ഫോണ്‍ താഴെവീണു.അത് ശരിയാക്കുന്നതുവരെ എന്നെ 9112083319 എന്ന നമ്പറില്‍ വിളിക്കൂ' എന്നാണ് സെവാഗ് ട്വീറ്റ് ചെയ്തത്' ഇത് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ തകര്‍ച്ചയെ അദ്ദേഹം പ്രവചിക്കുന്നതാണെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ 36 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍ബോര്‍ഡ് എഴുതി ഫോണ്‍ നമ്പറെന്ന രീതിയില്‍ സെവാഗ് പരിഹസിച്ചിരുന്നു. ഇപ്പോള്‍ നേരത്തെ തന്നെ ഇന്ത്യയുടെ തകര്‍ച്ച അദ്ദേഹം സൂചിപ്പിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

Also Read: INDvENG: വോനിനെ കടത്തിവെട്ടി ഗവാസ്‌കര്‍, വിജയമാര്‍ജിന്‍ അതുക്കുംമേലെ!- പ്രവചനം ഇങ്ങനെ

ഫോണ്‍കൊണ്ട് എന്തിന് കുളിക്കാന്‍ പോയി?

ഫോണ്‍കൊണ്ട് എന്തിന് കുളിക്കാന്‍ പോയി?

ഫോണ്‍കൊണ്ട് എന്തിനാണ് കുളിക്കാന്‍ പോയതെന്ന തരത്തില്‍ രസകരമായ ചില പ്രതികരണങ്ങളും സെവാഗിന്റെ ട്വീറ്റിന് താഴെ ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. ചിലര്‍ സെവാഗിന്റെ ഫോണ്‍ നമ്പറാണെന്ന തരത്തില്‍ വിളിച്ചുനോക്കുന്ന ചിലരെ ട്രോളിയിട്ടുണ്ട്. സെവാഗിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതിനെത്തുടര്‍ന്നാണോ ഇത്തരമൊരു ട്വീറ്റെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായ സെവാഗ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കാന്‍ തമാശക്ക് ഇത്തരത്തില്‍ ചെയ്തതാണെന്നും ചില ആരാധകര്‍ പ്രതികരിക്കുന്നു. എന്നാല്‍ ഇതിനൊന്നും സെവാഗിന്റെ മറുപടിയെത്തിയിട്ടില്ല. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാനിരിക്കെയാണ് സെവാഗിന്റെ ഇത്തരമൊരു ട്വീറ്റെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

Also Read: രാഹനെയെ ലക്ഷ്യമിട്ട് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നു, പൂജാര ബലിയാട്; തുറന്നടിച്ച് സുനില്‍ ഗവാസ്‌കര്‍!

ഇംഗ്ലണ്ട് പരമ്പര ഇന്ത്യക്ക് അഗ്നിപരീക്ഷ

ഇംഗ്ലണ്ട് പരമ്പര ഇന്ത്യക്ക് അഗ്നിപരീക്ഷ

സെവാഗ് ഉന്നം വെച്ചത് എന്താണെന്ന് അദ്ദേഹം തന്നെ വൈകാതെ വിശദീകരിച്ചേക്കും. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരക്കിറങ്ങുന്ന ഇന്ത്യക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളി തന്നെയാണ്. പ്രധാനമായും ബാറ്റിങ് നിരയുടെ പ്രകടനം. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തിളങ്ങാനായാല്‍ പരമ്പര ഇന്ത്യ അലമാരയിലെത്തിക്കാന്‍ സാധ്യത കൂടുതലാണ്. പേസ് പിച്ചൊരുക്കിയാവും ഇംഗ്ലണ്ട് ഇന്ത്യയെ വരവേല്‍ക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read: INDvENG: വടികൊടുത്ത് അടി വാങ്ങി, ഇന്ത്യയെ ട്രോളിയ ബാര്‍മി ആര്‍മിക്കു 'പണികിട്ടി', പൊങ്കാല

Story first published: Friday, August 27, 2021, 12:18 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+