IND vs AUS: ഇന്ത്യന്‍ ടീമില്‍ അവന്റെ റോള്‍ എന്താണ്? തുറന്നടിച്ച് മുന്‍ ഓസീസ് ഇതിഹാസം

ഇന്ത്യയുടെ ടി20 ടീമില്‍ വെറ്ററന്‍ താരവും വിക്കറ്റ് കീപ്പറുമായ ദിനേശ് കാര്‍ത്തിക്കിന്റെ റോള്‍ എന്താണെന്നു തനിക്കു മനസ്സിലായിയിട്ടില്ലെന്നു ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം മാത്യു ഹെയ്ഡന്‍. ഇന്ത്യയും ഓസീസും തമ്മിലുള്ള ആദ്യ ടി20യില്‍ കമന്ററിക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മല്‍സരത്തില്‍ ഏഴാം നമ്പറിലായിരുന്നു ഡിക്കെയെ ഇന്ത്യ ബാറ്റിങിനു ഇറക്കിയത്.

IND vs AUS: വരുത്തിയത് രണ്ടു പിഴവുകള്‍! രോഹിത് അവരെ വച്ച് 'പരീക്ഷണം' നടത്തിIND vs AUS: വരുത്തിയത് രണ്ടു പിഴവുകള്‍! രോഹിത് അവരെ വച്ച് 'പരീക്ഷണം' നടത്തി

ഓവറുകള്‍ ബാക്കിയുണ്ടായിട്ടും കാര്‍ത്തിക്കിനേക്കാള്‍ മുമ്പ് അക്ഷര്‍ പട്ടേലിനെ ബാറ്റിങിന് അയച്ച ഇന്ത്യയുടെ തീരുമാനത്തെയാണ് ഹെയ്ഡന്‍ ചോദ്യം ചെയ്തത്. അക്ഷറിനും കാര്‍ത്തിക്കിനും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാതെ ക്രീസ് വിടേണ്ടി വന്നിരുന്നു. ഇരുവരും ആറു റണ്‍സ് വീതമാണ് നേടിയത്. രണ്ടു പേരുടെയും വിക്കറ്റ് ഫാസ്റ്റ് ബൗളര്‍ നതാന്‍ എല്ലിസിനായിരുന്നു.

ദിനേശ് കാര്‍ത്തിക്കിന്റെ റോളിനെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ റോള്‍ എന്താണെന്നു എനിക്കു വ്യക്തമായിട്ടില്ല. അക്ഷര്‍ പട്ടേലിനേക്കാള്‍ മുമ്പ് എന്തുകൊണ്ടാണ് കാര്‍

ത്തിക്കിനെ അയക്കാതിരുന്നത്? ദിനേശ് കാര്‍ത്തിക്കിനോടു ഞാന്‍ അനാദരവ് കാണിക്കുകയാണന്നു കരുതരുത്. പക്ഷെ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ കൂടുതല്‍ ഓവറുകള്‍ ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം. പക്ഷെ യഥാര്‍ഥത്തില്‍ നേര്‍വിപരീതമായാണ് സംഭവിക്കുന്നതെന്നും മാത്യു ഹെയ്ഡന്‍ വ്യക്തമാക്കി.

IND vs AUS T20: രോഹിത്തിന്റെ ആ ശൈലിയാണ് പ്രശ്‌നം, എനിക്കത് ഇഷ്ടമാവുന്നില്ല!-ആകാശ് ചോപ്ര

അക്ഷര്‍ പട്ടേല്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയേേപ്പാഴായിരുന്നു കമന്ററിയിലൂടെ മാത്യു ഹെയ്ഡന്റെ ഈ വാക്കുകള്‍. അദ്ദേഹം ഇക്കാര്യം പറഞ്ഞ് അടുത്ത നിമിഷത്തില്‍ തന്നെ അക്ഷര്‍ ഒരു തകര്‍പ്പന്‍ ബൗണ്ടറി നേടുകയും ചെയ്തു. കാമറോണ്‍ ഗ്രീനിനെതിരേയായിരുന്നു. സ്‌ട്രെയറ്റ് ഡ്രൈവിലൂടെ അദ്ദേഹം ബോള്‍ ബൗണ്ടറി കടത്തിയത്. പക്ഷെ ഈ ഷോട്ടിന്റെ പേരില്‍ തന്റെ അഭിപ്രായം തിരുത്താന്‍ ഹെയ്ഡന്‍ മുതിര്‍ന്നില്ല.

ദിനേശ് കാര്‍ത്തിക് വളരെ മികച്ച താരമാണെന്നാണ് ഞാന്‍ കരുതുന്നത്. ഇതേ ഷോട്ട് തന്നെ അദ്ദേഹവും കളിക്കും. ഫിനിഷറെന്ന നിലയിലുള്ള കാര്‍ത്തിക്കിന്റെ റോളിനെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. ബാറ്റിങില്‍ മുന്‍നിരയിലേക്കു ബാറ്റ് ചെയ്യാനുള്ള റോളും അദ്ദേഹത്തിനുണ്ടെന്നാണ് താന്‍ കരുതുന്നതെമന്നും ഹെയ്ഡന്‍ വിശദമാക്കി.

IND vs AUS: ഹര്‍ഷലിനെ എങ്ങനെ വിശ്വസിക്കും? ഈ നാണക്കേട് ഒരു ഇന്ത്യന്‍ ബൗളര്‍ക്ക് ഇതാദ്യം!

മാത്യു ഹെയ്ഡന്റെ അഭിപ്രായത്തോടു ഒപ്പം കമന്ററി പറഞ്ഞ ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കറും യോജിപ്പ് പ്രകടിപ്പിച്ചു. കാര്‍ത്തിക്കില്‍ നിന്നും ഏറ്റവും മികച്ചത് പുറത്തു കൊണ്ടുവരികയെന്നതും അദ്ദേഹത്തെ നന്നായി ഉപയോഗിക്കുകയെന്നതും വളരെ പ്രധാനമാണെന്നു അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

ദിനേശ് കാര്‍ത്തിക്കിന്റെ കാര്യത്തില്‍ എനിക്കു വളരെ വിചിത്രമായിട്ടാണ് തോന്നുന്നത്. ഇപ്പോള്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തേണ്ടിയിരുന്ന താരമാണ് അദ്ദേഹം. 16 ഓവറുകള്‍ക്കു ശേഷമല്ല കാര്‍ത്തിക് വരേണ്ടത്. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നു കാര്‍ത്തിക്കിനെക്കുറിച്ച് നിങ്ങള്‍ക്കു പ്രതീക്ഷകളുണ്ടായിരിക്കും. റിഷഭ് പന്തിന് മുകളില്‍ പ്ലെയിങ് ഇലവനിലെത്തിയതിനാല്‍ തന്നെ അദ്ദേഹം നന്നായി ചെയ്യുമെന്നു നിങ്ങള്‍ പ്രതീക്ഷിക്കും. നേരത്തേ സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും ഇതു സംഭവിച്ചിരുന്നു. ഈ മല്‍സരത്തിലും അതു ആവര്‍ത്തിച്ചിരിക്കുകയാണെന്നും അഗാര്‍ക്കര്‍ നിരീക്ഷിച്ചിരുന്നു.

അതേസമയം, ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യ നാലു വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ടി20യില്‍ തങ്ങളുടെ റെക്കോര്‍ഡ് റണ്‍ചേസായിരുന്നു മല്‍സരത്തില്‍ ഓസീസ് നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റിനു 208 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. ഹാര്‍ദിക് പാണ്ഡ്യ (71*), കെഎല്‍ രാഹുല്‍ (55), സൂര്യകുമാര്‍ യാദവ് (46) എന്നിവരായിരുന്നു പ്രധാന സ്‌കോറര്‍മാര്‍.

ഇതേ നാണയത്തില്‍ ഓസീസും തിരിച്ചടിക്കുകയായിരുന്നു. 19.2 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് ലക്ഷ്യം മറികടന്നത്. ഓപ്പണര്‍ കാമറോണ്‍ ഗ്രീനിന്റെ (61) ഫിഫ്റ്റിയും മാത്യു വേഡിന്റെ (45*) ഫിനിഷിങുമാണ് ഓസീസിനെ ആദ്യമായി 200ന് മുകളില്‍ സ്‌കോര്‍ ചേസ് ചെയ്തു ജയിക്കാന്‍ സഹായിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ അക്ഷര്‍ പട്ടേലിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം നന്നായി തല്ലുവാങ്ങുകയും ചെയ്തു. അക്ഷര്‍ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റുകളെടുത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, September 22, 2022, 14:11 [IST]
Other articles published on Sep 22, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X