For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഹര്‍ഷലിനെ എങ്ങനെ വിശ്വസിക്കും? ഈ നാണക്കേട് ഒരു ഇന്ത്യന്‍ ബൗളര്‍ക്ക് ഇതാദ്യം!

ഓസീസിനെതിരേയും താരം നന്നായി തല്ലു വാങ്ങിയിരുന്നു

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുമാരില്‍ ഒരാളായാണ് ഹര്‍ഷല്‍ പട്ടേലിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയോടൊപ്പം ഹര്‍ഷലായിരിക്കും അവസാന ഓവറുകള്‍ കൈകാര്യം ചെയ്യുക. പക്ഷെ താരത്തിന്റെ ബൗളിങ് പ്രകടനം തീര്‍ച്ചയായും ഇന്ത്യക്കു ആശങ്കയുണ്ടാക്കുന്നതാണെന്നു പറയേണ്ടി വരും.

1

ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ ദിവസം നടന്ന ആദ്യ ടി20യില്‍ ഹര്‍ഷലിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. പരിക്കു കാരണം കഴിഞ്ഞ ഏഷ്യാ കപ്പ് നഷടമായ അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ മല്‍സരം. പക്ഷെ ഹര്‍ഷലിനെ ഓസീസ് ബാറ്റര്‍മാര്‍ നന്നായി കൈകാര്യം ചെയ്തു. നാലോവറില്‍ 12.20 ഇക്കോണമി റേറ്റല്‍ 49 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചതുമില്ല. ലോകകപ്പിനു മുമ്പ് ഇന്ത്യക്കു വലിയ മുന്നറിയിപ്പ് കൂടിയാണ് ഹര്‍ഷലിന്റെ ഈ പ്രകടനം.

2

ഓസ്‌ട്രേലിയക്കെതിരായ ദയനീയ പ്രകടനത്തോടെ പുതിയൊരു നാണക്കേടും തന്റെ പേരില്‍ ഹര്‍ഷല്‍ പട്ടേല്‍ കുറിച്ചിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ അഞ്ചില്‍ കൂടുതല്‍ തവണ 40ന് മുകളില്‍ റണ്‍സ് വഴങ്ങിയ ആദ്യത്തെ ഇന്ത്യന്‍ ബൗളറായി അദ്ദേഹം മാറി. ഈ വര്‍ഷം അഞ്ചാം തവണയാണ് ഹര്‍ഷല്‍ ഒരു ടി20യില്‍ 40ന് മുകളില്‍ റണ്‍സ് വഴങ്ങിയിരിക്കുന്നത്.

IND vs AUS: രാഹുലിനു പകരം പന്ത് വേണ്ടിയിരുന്നു! കോലിയോളം രോഹിത് പിന്തുണയ്ക്കുന്നില്ല- വിമര്‍ശനം

3

ഈ കലണ്ടര്‍ വര്‍ഷം കളിച്ച ടി20യില്‍ രണ്ടു തവണയാണ് ഹര്‍ഷല്‍ പട്ടേല്‍ 50ന് മുകളില്‍ റണ്‍സ് ദാനം ചെയ്തിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡിസിനെതിരേ വിക്കറ്റൊന്നുമില്ലാതെ 46 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം ശ്രീലങ്കയ്‌ക്കെതിരേ 52 റണ്‍സ് വഴങ്ങി നേടിയത് ഒരു വിക്കറ്റ് മാത്രമാണ്.

4

സൗത്താഫ്രിക്കയുമായുള്ള മല്‍സരത്തില്‍ 43 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത ഹര്‍ഷല്‍ അയര്‍ലാന്‍ഡിനെതിരേയും നന്നായി തല്ലുവാങ്ങി. 54 റണ്‍സാണ് ഐറിഷ് ടീമിനു അദ്ദേഹം സംഭാവന ചെയ്തത്. വീഴ്ത്തിയാതവട്ടെ ഒരു വിക്കറ്റ് മാത്രമാണ് അതിനു ശേഷം ഇപ്പോള്‍ അവസാനമായി ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ 49 റണ്‍സും ഹര്‍ഷല്‍ വിട്ടുകൊടുത്തിരിക്കുകയാണ്.

സ്റ്റേഡിയത്തില്‍ പ്രതിഷേധിക്കരുത്, കളി കാണാന്‍ ഞാനുമുണ്ടാവും, ആരാധകരോട് സഞ്ജു

5

ഐപിഎല്ലിലെ മികച്ച പ്രകനങ്ങളെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷമാണ് 31 കാരനായ ഹര്‍ഷല്‍ പട്ടേലിനു ആദ്യമായി ഇന്ത്യന്‍ ടി20 ടീമിലേക്കു വിളിയെത്തിയത്. ടി20 ലോകകപ്പിനു പിന്നാലെ ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു അരങ്ങേറ്റം. രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയും കൂടിയായിരുന്നു ഇത്.

6

ഇതുവരെ 18 ടി20കളിലാണ് 17 ഇന്നിങ്‌സുകളിലാണ് ഹര്‍ഷല്‍ ബള്‍ ചെയ്തിട്ടുള്ളത്. 8.82 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് 23 വിക്കറ്റുളാണ്. ഒരു തവണ നാലു വിക്കറ്റ് നേട്ടം കൊയ്യാനും അദ്ദേഹത്തിനു സാധിച്ചു. 25 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം.

Story first published: Wednesday, September 21, 2022, 13:18 [IST]
Other articles published on Sep 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+