Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രാഹുലിനു പകരം പന്ത് വേണ്ടിയിരുന്നു! കോലിയോളം രോഹിത് പിന്തുണയ്ക്കുന്നില്ല- വിമര്‍ശനം

ഓസ്‌ട്രേലിയയുമായുള്ള ആദ്യ ടി20യില്‍ റിഷഭ് പന്തിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയതിരേ വിമര്‍ശനം ശക്തം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഈ തീരുമാനത്തെ വിമര്‍ശിക്കുകയും നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തിരിക്കുന്നത്.

1

റിഷഭിനു പകരം വെറ്ററനും സ്‌പെഷ്യലിസ്റ്റ് ഫിനിഷറുമായ ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. റിഷഭ്, ഡിക്കെ ഇവരിലൊരാള്‍ക്കു മാത്രമേ അവസരം ലഭിക്കുകയുള്ളൂവെന്നു നേരത്തേ തന്നെ ഉറപ്പായിരുന്നു. റിഷഭിനു പകരം ഡിക്കെയെ കളിപ്പിക്കുകയും ചെയ്തു. ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ പലരും റിഷഭിനായി രംഗത്തു വരികയുമായിരുന്നു.

2

ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലിനു പകരം റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നുവെന്നാണ് ഒരു യൂസര്‍ കുറിച്ചത്.
ആരും പ്രതീക്ഷിക്കാത്തയിടത്തു നിന്നും ഉമേഷ് യാദവ് ഇന്ത്യന്‍ ടീമിലേക്കു വന്നു. റിഷഭ് പന്ത് പുറത്തുമായി. ഇങ്ങനെയാണോ യുവതാരങ്ങളെ പിന്തുണയ്‌ക്കേണ്ടത് എന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

3

റിഷഭ് പന്തിന്റെ യഥാര്‍ഥ സുഹൃത്ത് ആരാണെന്നു പന്ത് ഫാന്‍സ് അറിയണമെന്നു ഞാന്‍ ആശിക്കുകയാണ്. വിരാട് കോലി വര്‍ഷങ്ങളോളം പിന്തിനെ പിന്തുണച്ചു. രോഹിത് ശര്‍മയാവട്ടെ ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ഫോട്ടോസ് പോസ്റ്റ് ചെയ്യുക മാത്രം ചെയ്തു. കോലിയേക്കാള്‍ പന്തിനെ രോഹിത് പിന്തുണയ്ക്കുമെന്നായിരുന്നു ഫാന്‍സ് ചിന്തിച്ചതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ടീം ഇന്ത്യയിലേക്ക് ഉമേഷിന്റെ സര്‍പ്രൈസ് തിരിച്ചുവരവ്, എന്തുകൊണ്ട് ഇവര്‍ക്കും സാധിക്കില്ല?

4

റിഷഭ് പന്തിനെപ്പോലെയൊരു മാച്ച് വിന്നര്‍ നിങ്ങള്‍ക്കു ഒരു ഓപ്ഷനായി ടീമിലുള്ളപ്പോള്‍ എന്തു വില കൊടുത്തും അയാളെ കളിപ്പിക്കണം. ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടണമെങ്കില്‍ റിഷഭ് തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ വേണം. എന്റെ വാക്കുകള്‍ ഓര്‍മിച്ചു വച്ചോളൂയെന്നായിരുന്നു ഒരു ട്വീറ്റ്.

T20 World Cup: ഇന്ത്യയുടെ പ്ലാനുകളെല്ലാം താറുമാറായി! ലോകകപ്പില്‍ തകരുമോ? ഇതാ കാരണങ്ങള്‍

5

റിഷഭ് പന്തിനെ ഇന്ത്യ ഇപ്പോള്‍ പുറത്തിരുത്തിയിരിക്കുകയാണ്. ദിനേശ് കാര്‍ത്തിക്കും അക്ഷര്‍ പട്ടേലും ടി20 ലോകകപ്പിനു മുമ്പ് കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഒരു മല്‍സരത്തിനു ശേഷം അവരെ ഇനി ഒഴിവാക്കാന്‍ പാടില്ല. കഴിയാവുന്നത്രയും ഈ കോമ്പിനേഷന്‍ ഇന്ത്യ പരീക്ഷിക്കണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

6

തലമുറയുടെ ഫ്‌ളോപ്പായ റിഷഭ് പന്തിനെ ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്. അപ്പോള്‍ മധ്യത്തില്‍ ഇന്ത്യക്കു ഒരു ഇടംകൈയന്‍ ബാറ്ററെ ആവശ്യമില്ലേ? അര്‍ഹനായ സഞ്ജു സാംസണിനെ തഴഞ്ഞ് റിഷഭിനെ സംരക്ഷിക്കാനുള്ള ഗൂഡാലോചനയാണ് നേരത്തേ പറഞ്ഞ ഇടംകൈയന്‍ ബാറ്ററെന്ന വാദം പൊളിഞ്ഞിരിക്കുകയാണെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

7

അതേസമയം, മൊഹാലിയില്‍ നടക്കുന്ന ആദ്യ ടി20യില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിങിന് അയക്കപ്പെടുകയായിരുന്നു. റിഷഭ് പന്തിനെക്കൂടാതെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഇന്ത്യന്‍ നിരയില്‍ ഇല്ല. പൂര്‍ണ ഫിറ്റ്‌നസിലേക്ക് എത്തിയിട്ടില്ലാത്തതിനാലാണ് അദ്ദേഹത്തിനു ഇന്ത്യ വിശ്രമം നല്‍കിയത്. അടുത് മല്‍സരങ്ങളില്‍ ബുംറ തിരിച്ചെത്തുമെന്നാണ് രോഹിത് ശര്‍മ ടോസിനു ശേഷം പറഞ്ഞത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.

ഓസ്ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, കാമറോണ്‍ ഗ്രീന്‍, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, ഡാനിയേല്‍ സാംസ്, ജോഷ് ഹേസല്‍വുഡ്, ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്സന്‍.

Story first published: Tuesday, September 20, 2022, 20:14 [IST]
Other articles published on Sep 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+