Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയിലേക്ക് ഉമേഷിന്റെ സര്‍പ്രൈസ് തിരിച്ചുവരവ്, എന്തുകൊണ്ട് ഇവര്‍ക്കും സാധിക്കില്ല?

ഇന്ത്യന്‍ ടി20 ടീമിലേക്കു അപ്രതീക്ഷിത തിരിച്ചുവരവാണ് ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ് നടത്തിയിരക്കുന്നത്. ഓസ്ട്രലിയക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് അദ്ദേഹം ഇടം നേടിയിരിക്കുന്നത്. 2019നു ശേഷം ദേശീയ ടീമിനായി ഒരു ടി20 പോലും ഉമേഷ് കൡച്ചിട്ടില്ല. മുഹമ്മദ് ഷമിക്കു കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്നു ഓസീസുമായുള്ള പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെയാണ് ഉമേഷ് ടീമിലെടുത്തിരിക്കുന്നത്.

1

ദേശീയ ടീമില്‍ ഇല്ലെങ്കിലും ഐപിഎല്ലില്‍ സജീവമാണ് ഫാസ്റ്റ് ബൗളര്‍. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിച്ച ഉമേഷ് മിന്നുന്ന പ്രകടനവും നടത്തിയിരുന്നു. ന്യൂബോള്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ച അദ്ദേഹം ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്കത്രൂകള്‍ നല്‍കുകയും ചെയ്തിരുന്നു. ഉമേഷിന്റെ വഴിയെ ഇന്ത്യയുടെ ടി20 ടീമിലേക്കു മടങ്ങിയെത്താന്‍ സാധ്യതയുള്ള, എല്ലാവരും മറന്നുപോയ ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ഖലീല്‍ അഹമ്മദ്

ഖലീല്‍ അഹമ്മദ്

ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദ് നേരത്തേ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്റെ ഭാഗമായിരുന്നു. വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളറാണ് അദ്ദേഹം. പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഖലീല്‍ ദേശീയ ടീമിന്റെ ഭാഗമല്ല.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി മോശമല്ലാത്ത പ്രകടനം ഖലീല്‍ കാഴ്ചവച്ചിരുന്നു. തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുകയും ചെയ്യുന്നുണ്ട്.

സഞ്ജുവിനെ തഴഞ്ഞ ബിസിസിഐ പെട്ടു! 'തടിയൂരാനാണ്' പുതിയ നീക്കം, മുന്‍ പാക് സ്പിന്നര്‍

ക്രുനാല്‍ പാണ്ഡ്യ

ക്രുനാല്‍ പാണ്ഡ്യ


സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ടീമിലേക്കു മടങ്ങിവരാന്‍ സാധിക്കുന്ന മറ്റൊരാള്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ പകരക്കാരനായി മറ്റൊരു ഇടംകൈയനായ അക്ഷര്‍ പട്ടേലിനെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയത്. ക്രുനാലും ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരാന്‍ ശേഷിയുള്ള താരമാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു.

ടി നടരാജന്‍

ടി നടരാജന്‍

യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റും ഇടംകൈയന്‍ ഫാസ്റ്റ് ബൗളറുമായ ടി നടരാജന്‍ ഒരു സമയത്തു ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായിരുന്നു. പക്ഷെ പരിക്കുകള്‍ അദ്ദേഹത്തിന്റെ കരിയറില്‍ വില്ലനാവുകയായിരുന്നു. 2020-21 കാലത്തു ഇന്ത്യക്കു വേണ്ടി ഒരേ ടീമിനെതിരേ മൂന്നു ഫോര്‍മാറ്റുകളിലും അരങ്ങേറാന്‍ ഭാഗ്യമുണ്ടായ താരമാണ് നടരാജന്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയായിരുന്നു ഇത്. വൈകാതെ പരിക്കേല്‍ക്കുകയും ശസ്ത്രക്രിയക്കു വിധേയനാവുകയും ചെയ്തതോടെ നട്ടുവിനു ദേശീയ ടീമിലെ സ്ഥാനവും നഷ്ടമായി. എങ്കിലും ഐപിഎല്ലില്‍ അദ്ദേഹം സജീവമാണ്.

IND vs AUS: കോലി ഓപ്പണിങിലേക്ക്! അപ്പോള്‍ രാഹുല്‍? നിര്‍ണായക സൂചന നല്‍കി രോഹിത്

രാഹുല്‍ തെവാത്തിയ

രാഹുല്‍ തെവാത്തിയ

ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയ ടി20 ഫോര്‍മാറ്റിലെ മാച്ച് വിന്നര്‍മാരില്‍ ഒരാള്‍. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടുമായുള്ള പരമ്പരയിലാണ് ആദ്യമായി തെവാത്തിയ ഇന്ത്യന്‍ ടീമിലിടം പിടിക്കുന്നത്. പക്ഷെ അരങ്ങേറാന്‍ അവസരം ലഭിച്ചില്ല. അതിനു ശേഷം തെവാത്തിയ ഒരിക്കല്‍പ്പോലും ദേശീയ ടീമില്‍ ഇടം നേടിയതുമില്ല. ഐപിഎല്ലിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ അദ്ദേഹം കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ കിരീടവിജയത്തില്‍ സുപ്രധാന പങ്കും വഹിച്ചിരുന്നു.

.

Story first published: Monday, September 19, 2022, 14:45 [IST]
Other articles published on Sep 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+