IND vs AUS: കോലി ഓപ്പണിങിലേക്ക്! അപ്പോള്‍ രാഹുല്‍? നിര്‍ണായക സൂചന നല്‍കി രോഹിത്
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ അവസാന മാച്ചില്‍ സൂപ്പര്‍ താരം വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിക്കു ശേഷമുയരുന്ന പ്രധാന ചോദ്യം അദ്ദേഹം തുടര്‍ന്നും ഓപ്പണ്‍ ചെയ്യുമോയെന്നാണ്. സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്താനെതിരായ കളിയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കോലിക്കു ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിക്കുകയായിരുന്നു. ഇതു സെഞ്ച്വറിയുമായി റണ്‍മെഷീന്‍ ആഘോഷിക്കുകയും ചെയ്തു. പുറത്താവാതെ 61 ബോളില്‍ 122 റണ്‍സാണ് കോലി വാരിക്കൂട്ടിയത്.

2019ല്‍ ബംഗ്ലാദേശുമായി നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ സെഞ്ച്വറിക്കു ശേഷം അടുത്തതിനായുള്ള കാത്തിരിപ്പായിരുന്നു ഏഷ്യാ കപ്പില്‍ അദ്ദേഹം അവസാനിപ്പിച്ചത്. ടി20 ഫോര്‍മാറ്റില്‍ കോലിയുടെ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇത്. തുടര്‍ന്നും അദ്ദേഹം ടി20യില്‍ ഓപ്പണ്‍ ചെയ്യുമോയെന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത്. ഓസ്‌ട്രേലിയക്കെതിരേ ചൊവ്വാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഭായിയും (ദ്രാവിഡ്) ഞാനും വിരാട് കോലിയെ ഓപ്പണറാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. വിരാട് ടീമിലെ മൂന്നാമത്തെ ഓപ്പണറായതിനാല്‍ കുറച്ചു മല്‍സരങ്ങളില്‍ ഓപ്പണ്‍ ചെയ്യിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ അവസാനമായി കളിച്ച മല്‍സരത്തില്‍ വിരാട് ഓപ്പണറായി ഇറങ്ങി എന്താണ് ചെയ്തതെന്നു നമ്മളെല്ലാം കണ്ടിരുന്നു. അതില്‍ ഞങ്ങള്‍ക്കു വലിയ സന്തോഷമുണ്ടെന്നും രോഹിത് ശര്‍മ പറഞ്ഞു.
IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

ഐസിസിയുടെ ടി20 ലോകകപ്പില്‍ കെഎല്‍ രാഹുല്‍ തന്നെയായിരിക്കും നമുക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഈ പൊസിഷനില്‍ ഞങ്ങള്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്താന്‍ പോവുന്നില്ല. രാഹുലിന്റെ പ്രകടനങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇന്ത്യയെ സംബന്ധിച്ച് അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണെന്നും രോഹിത് ശര്‍മ വിശദമാക്കി.

കഴിഞ്ഞ രണ്ട്- മൂന്ന് വര്‍ഷങ്ങളെടുത്താല്‍ കെഎല്‍ രാഹുലിന്റെ പ്രകടനം നോക്കുകയാണെങ്കില്‍ അതു വളരെ മികച്ചതായിരുന്നുവെന്നു നമുക്ക് കാണാന്‍ സാധിക്കും. ഇക്കാര്യത്തില്‍ (ഓപ്പണിങ്) ഞങ്ങള്‍ക്കു നല്ല വ്യക്തതയുണ്ടെന്നു എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ക്കു ഇതേക്കുറിച്ച് വളരെ നന്നായി അറിയാം. ഇക്കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പമില്ലെന്നും രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.
T20 World Cup: റിഷഭിന് ടീമിലിടം, തഴയപ്പെട്ടതില്‍ നിരാശയുണ്ടോ?, തുറന്ന് പറഞ്ഞ് സഞ്ജു രംഗത്ത്

ടി20 ഫോര്‍മാറ്റില്‍ കെഎല്‍ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് കുറച്ചു കാലമായി ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. പലപ്പോഴും അഗ്രസീവായി റണ്‍സ് അടിച്ചെടുക്കാന്‍ താരത്തിനു സാധിക്കുന്നില്ലെന്നതാണ് പ്രധാന വിമര്‍ശനം. കഴിഞ്ഞ ഏഷ്യാ കപ്പിലും ഇതു കണ്ടിരുന്നു.

കെഎല്‍ രാഹുലിനു എന്താണ് നല്‍കാന്‍ കഴിയുമെന്ന കാര്യത്തില്‍ തങ്ങള്‍ക്കു വ്യക്തതയുണ്ടെന്നു രോഹിത് ശര്‍മ പറഞ്ഞു. ഞങ്ങളെ സംബന്ധിച്ച് അദ്ദേഹം മാച്ച് വിന്നറാണ്. ടി20 ലോകകപ്പില്‍ ബാക്കപ്പ് ഓപ്പണറെ നമ്മള്‍ ടീമിലെടുത്തിട്ടില്ല. വിരാട് കോലിക്കു ഓപ്പണ്‍ ചെയ്യാന്‍ കഴിയും. അദ്ദേഹം വര്‍ഷങ്ങളായി ഐപിഎല്‍ ഫ്രാഞ്ചൈസിക്കു വേണ്ടി അതു ചെയ്തിട്ടുള്ളതാണെന്നും രോഹിത് പറഞ്ഞു.

പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications