Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ തഴഞ്ഞ ബിസിസിഐ പെട്ടു! 'തടിയൂരാനാണ്' പുതിയ നീക്കം, മുന്‍ പാക് സ്പിന്നര്‍

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട നിര്‍ഭാഗ്യാവാനായ താരമാണ് സഞ്ജു സാംസണ്‍. റിഷഭ് പന്തിന്റെ മോശം ഫോം പരിഗണിച്ച് സഞ്ജുവിനെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ റിഷഭ് തന്നെ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. ബാക്കപ്പ് വിക്കറ്റ് കീപ്പറായി വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികും ടീമിന്റെ ഭാഗമായി.

1

സഞ്ജുവിനെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരേ പല കോണുകളില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ഇന്ത്യന്‍ എ ടീം ക്യാപ്റ്റനായി നിയമിച്ചത്. ഇതേക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. സ്വന്തം യൂട്യൂബ് ചാനലിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2

സഞ്ജു സാംസണിനു ഒരുപാട് ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി പരിഗണിക്കുമ്പോള്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവാന്‍ സാധിക്കുമായിരുന്നു. ബൗണ്‍സുള്ള വിക്കറ്റുകളില്‍ സഞ്ജുവിനേക്കാള്‍ നന്നായി ബാറ്റ് ചെയ്യുന്ന ആരും തന്നെയില്ല. അദ്ദേഹത്തെ ഇപ്പോള്‍ ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റനാക്കിയിരിക്കുകയാണ്. ലോകകപ്പ് ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താതിരുന്നതിന്റെ പേരില്‍ ബിസിസിഐ രൂക്ഷവിമര്‍ശനമാണ് നേരിട്ടത്. ഇതേ തുടര്‍ന്നു ബോര്‍ഡ് കടുത്ത സമ്മര്‍ദ്ദത്തിലുമായികരുന്നു. ഈ കാരണത്താലാണ് ഇപ്പോള്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനം നല്‍കിയിരിക്കുന്നതെന്നും ഡാനിഷ് കനേരിയ നിരീക്ഷിച്ചു.

IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

3

ദേശീയ ടീമിന്റെ ക്യാപ്റ്റനാവുകയെന്നത് എല്ലായ്‌പ്പോഴും അഭിമാനം നല്‍കുന്ന കാര്യമാണ്. അതു ഏതു വിഭാഗത്തിലായാലും മാറ്റമൊന്നുമില്ല. സഞ്ജു സാംസണിനെ സംബന്ധിച്ച് ഇതു മികച്ച അവ അവസരമാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ എ ടീമിനൊപ്പം കിരീടം നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞാള്‍ അതു മഹത്തായ കാര്യമായിരിക്കുമെന്നും ഡാനിഷ് കനേരിയ വിശദമാക്കി.

4

ശക്തമായ ടീമിനെയാണ് ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ ചെന്നൈയില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ അനൗദ്യോഗിക പരമ്പരയ്ക്കായി ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിലെ പലരും സഞ്ജു സാംസണിനു കീഴില്‍ എ ടീമിനായി കളിക്കാനിറങ്ങും.

5

വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായാണ് പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട്. മറ്റൊരു ശ്രദ്ധേയനായ യുവ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദും സംഘത്തിലുണ്ട്. രാഹുല്‍ ത്രാപാഠി, രജത് പാട്ടിധര്‍ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത് തുടങ്ങിയവരും ടീമിലുണ്ട്. ബൗളിങിലാവട്ടെ കുല്‍ദീപ് യാദവ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, രാഹുല്‍ ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരും ഇന്ത്യക്കായി കളിക്കും. 22നു വ്യാഴാഴ്ച ചെന്നൈയിലാണ് ആദ്യ ഏകദിനം. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ 25, 27 തിയ്യതികളിലായി നടക്കും.

T20 World Cup 2022: ഇന്ത്യക്ക് എളുപ്പമല്ല, മുന്നില്‍ വെല്ലുവിളികളേറെ!, മുന്നറിയിപ്പുമായി ജയവര്‍ധന

ഇന്ത്യന്‍ എ ടീം

ഇന്ത്യന്‍ എ ടീം

പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, റുതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, രജത് പതിദാര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുല്‍ ചാഹര്‍, തിലക് വര്‍മ്മ, കുല്‍ദീപ് സെന്‍, ഷര്‍ദുല്‍ ടാക്കൂര്‍, ഉമ്രാന്‍ മാലിക്, നവദീപ് സൈനി, രാജ് അംഗദ് ബവ.

Story first published: Sunday, September 18, 2022, 14:59 [IST]
Other articles published on Sep 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+