For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്റ്റേഡിയത്തില്‍ പ്രതിഷേധിക്കരുത്, കളി കാണാന്‍ ഞാനുമുണ്ടാവും, ആരാധകരോട് സഞ്ജു

നിലവില്‍ എവിടെ കളിക്കാന്‍ പോയാലും സഞ്ജുവിന് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്

1
എനിക്ക് നിങ്ങളുടെ സപ്പോർട്ട് വേണം. Sanju Samson Reveals | *Cricket

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സഞ്ജു സാംസണ്‍. മുംബൈ, ഡല്‍ഹി, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനുകളെല്ലാം അടക്കിഭരണം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ മലയാളികള്‍ക്ക് അഭിമാനത്തോടെ എടുത്തുപറയാന്‍ സാധിക്കുന്ന പേരാണ് സഞ്ജുവിന്റേത്. സമീപകാലത്തായി ലഭിക്കുന്ന അവസരങ്ങളിലെല്ലാം സഞ്ജു തിളങ്ങുന്നുണ്ട്. ഇതില്‍ ആരാധകരും ഹാപ്പിയാണ്. നിലവില്‍ എവിടെ കളിക്കാന്‍ പോയാലും സഞ്ജുവിന് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്.

എന്നാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ തഴയപ്പെട്ടത് ആരാധകര്‍ക്ക് വലിയ നിരാശയാണുണ്ടാക്കിയത്. തിരുവന്തപുരം വേദിയാവുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിലും സഞ്ജുവിന് അവസരമില്ലെന്നത് ആരാധകരെ ചൊടിപ്പിച്ചു. സഞ്ജു ഫാന്‍സ് എന്ന് അവകാശപ്പെടുന്നവര്‍ ചേര്‍ന്ന് സഞ്ജുവിനെ തഴഞ്ഞതില്‍ സ്‌റ്റേഡിയത്തില്‍ പ്രതിഷേധിക്കാന്‍ തയ്യാറെടുക്കുന്ന കാര്യം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയുമായിരുന്നു.

1

ഇപ്പോഴിതാ തന്റെ പേരില്‍ അത്തരമൊരു പ്രതിഷേധം സ്റ്റേഡിയത്തില്‍ സംഭവിക്കാന്‍ പാടില്ലെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സഞ്ജു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഞ്ജുവിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിലാണ് സഞ്ജുവിന്റെ പ്രതികരണം. ഇന്ത്യ എ ടീമിന്റെ നായകനായി കഴിഞ്ഞ ദിവസം സഞ്ജുവിനെ തിരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് അനുമോദനം സംഘടിപ്പിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയിലേക്ക് വളര്‍ന്ന നാള്‍വഴികളുടെ ഓര്‍മകളും സഞ്ജു പങ്കുവെച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനായി കളിക്കുകയും അവരുടെ പിന്തുണ ലഭിക്കുകയും ചെയ്തതിനാലാണ് ഇന്ത്യ എ ടീമിന്റെ നായകനായും രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായും മാറിയതും എല്ലാവരും അറിയപ്പെടുന്നവനായി മാറിയതെന്നും സഞ്ജു പറഞ്ഞു. എല്ലായ്‌പ്പോലും കെസിഎയുടെ ഭാഗത്ത് നിന്ന് പിന്തുണയുണ്ടായിരുന്നുവെന്നാണ് സഞ്ജു പറയുന്നത്.

T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

2

താന്‍ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളുകള്‍ പ്രശംസിച്ച് സംസാരിക്കുമ്പോള്‍ കരയാനാണ് തോന്നുന്നതെന്ന് വേദിയില്‍ സഞ്ജു പറഞ്ഞു. ഐപിഎല്‍ ഫൈനല്‍ കാണാന്‍ ഒന്നര ലക്ഷത്തോളം പേരുണ്ടായിരുന്നുവെന്നും അപ്പോള്‍ പോലും ഇത്രയും ചങ്കിടിച്ചിട്ടില്ലെന്നും സഞ്ജു പറഞ്ഞു. എല്ലാ കായിക താരങ്ങളും ഉയര്‍ന്ന നിലയിലേക്കെത്താന്‍ വലിയ അധ്വാനം നടത്തുന്നുണ്ട്. ഇത് അംഗീകരിക്കപ്പെടുമ്പോഴാണ് കൂടുതല്‍ അധ്വാനിക്കാന്‍ തോന്നും.

ക്രിക്കറ്റ് താരങ്ങള്‍ക്ക് വലിയ പ്രശസ്തിയാണ് ലഭിക്കുന്നത്. അത് മതം പോലെയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് വളരെയധികം ചര്‍ച്ചചെയ്യുന്നു. സഞ്ജു സാംസണെ നാട്ടുകാര്‍ അറിയണമെങ്കില്‍ അതിന് പിന്നില്‍ കുറേ ആളുകളുടെ അധ്വാനമുണ്ട്. അച്ഛന്‍, അമ്മ, സുഹൃത്തുക്കള്‍, പരിശീലകര്‍, കെസിഎ എന്നിവരെല്ലാം ഈ നേട്ടത്തിന് പിന്നിലുണ്ടെന്നും സഞ്ജു പറഞ്ഞു.

3

കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ ഇഷ്ടംകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതെന്നും കേരളത്തില്‍ ക്രിക്കറ്റിനെ ഇല്ലാതാക്കുന്ന ഒന്നും അവര്‍ ചെയ്യില്ലെന്നും ക്രിക്കറ്റിനെ ശരിയായി സ്‌നേഹിക്കുന്നവര്‍ രാജ്യത്തിന്റെ വിജയത്തിനായാവും പ്രവര്‍ത്തിക്കുകയെന്നും നാട്ടിലെ മത്സരത്തിന് എല്ലാവിധ പിന്തുണ നല്‍കണമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

T20 World Cup 2022: ടി20യിലെ വമ്പന്മാര്‍, പക്ഷെ ഇത്തവണ ലോകകപ്പിനില്ല, നാല് പേരിതാ

4

സഞ്ജുവിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിന് മറുപടിയായി റിഷഭ് പന്തിനെ കൂവണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വിഭാഗം ആരാധകര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇത് കേരളത്തിലെ ക്രിക്കറ്റിന് ചീത്തപ്പേരായി മാറുമെന്ന മുന്നറിയിപ്പാണ് സഞ്ജു സാംസണ്‍ നല്‍കിയത്. നേരത്തെ കാര്യവട്ടത്ത് മത്സരം നടന്നപ്പോഴെല്ലാം താരങ്ങളും ബിസിസി ഐയും ഹാപ്പിയായിരുന്നു. ഇപ്പോള്‍ സഞ്ജുവിന്റെ പേരില്‍ ഇത്തരമൊരു പ്രതിഷേധം നടന്നാല്‍ അത് വലിയ നാണക്കേടായി മാറുമെന്നതില്‍ തര്‍ക്കമില്ല.

Story first published: Tuesday, September 20, 2022, 14:23 [IST]
Other articles published on Sep 20, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+