ASIA CUP: ഇന്ത്യന്‍ താരത്തിന്റെ ബെസ്റ്റ് ബൗളിങ് പ്രകടനം അറിയാമോ?, സെവാഗുമുണ്ട്!, പട്ടിക

ദുബായ്: ഏഷ്യാ കപ്പിന്റെ ആവേശ പോരാട്ടങ്ങളിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ മണിക്കൂറുകള്‍ മാത്രം. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക-അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച ചിരവൈരികളായ പാകിസ്താനെതിരെയാണ്. ഇത്തവണ തകര്‍പ്പന്‍ താരനിയുമായി എത്തുന്ന ഇന്ത്യക്ക് കിരീട സാധ്യത ഏറെയാണ്. രോഹിത് ശര്‍മക്ക് കീഴില്‍ ഇറങ്ങുന്ന ഇന്ത്യ എല്ലാ എതിരാളികള്‍ക്കും വലിയ ഭീഷണി തന്നെയാണെന്ന് പറയാം.

ബാറ്റിങ് കരുത്തില്‍ വിശ്വാസം അര്‍പ്പിച്ചാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് തലവേദന തന്നെയാണ്. ഏഷ്യാ കപ്പിലെ ഇന്ത്യന്‍ താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം ഏതാണെന്ന് അറിയാമോ?. ടോപ് ഫൈവ് മികച്ച ബൗളിങ് പ്രകടനം പരിചയപ്പെടാം.

Asia Cup 2022: ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഏത് ടീമിന്?, ടോപ് ഫൈവിനെ പരിശോധിക്കാംAsia Cup 2022: ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഏത് ടീമിന്?, ടോപ് ഫൈവിനെ പരിശോധിക്കാം

അര്‍ഷാദ് അയൂബ്

അര്‍ഷാദ് അയൂബ്

ഈ റെക്കോഡില്‍ തലപ്പത്ത് അര്‍ഷാദ് അയൂബാണ്. 1988ലെ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെയാണ് അര്‍ഷാദിന്റെ മികച്ച പ്രകടനം പിറന്നത്. 21 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് അര്‍ഷാദ് വീഴ്ത്തിയത്. ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഏക ബൗളറും അദ്ദേഹമാണ്. അയൂബിന്റെ ബൗളിങ് മികവില്‍ പാകിസ്താനെ 142 റണ്‍സിലേക്ക് ഇന്ത്യ ഒതുക്കി. ഇന്ത്യ മത്സരം ജയിക്കുകയും അയൂബിനെ കളിയിലെ താരമായി തിരഞ്ഞെടുക്കുകയും ചെയ്തു.

ഏഷ്യാ കപ്പ് ടീമിലുണ്ട്, പക്ഷെ ഇവര്‍ ടി20 ലോകകപ്പ് കളിക്കില്ല!, ഇന്ത്യയുടെ മൂന്ന് പേര്‍

വെങ്കടേഷ് പ്രസാദ്

വെങ്കടേഷ് പ്രസാദ്

ഈ പട്ടികയിലെ രണ്ടാമന്‍ വെങ്കടേഷ് പ്രസാദാണ്. വലം കൈയന്‍ പേസര്‍ 1997ലെ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ വെങ്കടേഷ് തകര്‍പ്പന്‍ ബൗളിങ്ങിലൂടെ തകര്‍ത്ത് കളഞ്ഞു. സായീദ് അനവര്‍, അമീര്‍ സൊഹൈല്‍, ഇന്‍സമാം ഉല്‍ ഹഖ്, സലീം മാലിഖ് എന്നീ താരങ്ങളെയാണ് വെങ്കടേഷ് പുറത്താക്കിയത്. പാകിസ്താന് 30 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. മഴ കളിച്ചതോടെ മത്സരം പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് ചെയ്തത്.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓപ്പണറുമായ വീരേന്ദര്‍ സെവാഗാണ് ഈ പട്ടികയിലെ മൂന്നാമന്‍. 2010ല്‍ ബംഗ്ലാദേശിനെതിരേ 6 റണ്‍സ് വഴങ്ങി 4 വിക്കറ്റാണ് സെവാഗ് വീഴ്ത്തിയത്. പാര്‍ട്ട് ടൈം സ്പിന്നറായ സെവാഗ് ബംഗ്ലാദേശിനെ തകര്‍ക്കുകയായിരുന്നു. 167 റണ്‍സില്‍ ബംഗ്ലാദേശ് കൂടാരം കയറിയപ്പോള്‍ 31 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. സെവാഗ് ബംഗ്ലാദേശിന്റെ വാലറ്റത്തെയാണ് തകര്‍ത്തത്.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്ത്. 2016ല്‍ പാകിസ്താനെതിരേ 8 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ഹര്‍ദിക് വീഴ്ത്തിയത്. ടി20 ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെ 83 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടാക്കിയത്. ഷുഹൈബ് മാലിക്, മുഹമ്മദ് സമി, മുഹമ്മദ് അമീര്‍ എന്നിവരുടെ വിക്കറ്റാണ് ഹര്‍ദിക് വീഴ്ത്തിയത്. ഇന്ത്യക്കും ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും വിരാട് കോലിയുടെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ വിജയം നേടി.

ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

പീയൂഷ് ചൗള

പീയൂഷ് ചൗള

ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പീയൂഷ് ചൗളയുടെ ബൗളിങ് പ്രകടനമാണ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 2008ലെ ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരെയാണ് ചൗളയുടെ ഗംഭീര പ്രകടനം. 10 ഓവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ചൗള വീഴ്ത്തിയത്. ഇന്ത്യയുടെ 375 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹോങ്കോങ് 256 ല്‍ ഒതുങ്ങി. എംഎസ് ധോണിയും സുരേഷ് റെയ്‌നയും മത്സരത്തില്‍ ഇന്ത്യക്കായി സെഞ്ച്വറിയും നേടി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, August 27, 2022, 14:11 [IST]
Other articles published on Aug 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X