ഏഷ്യാ കപ്പ് ടീമിലുണ്ട്, പക്ഷെ ഇവര്‍ ടി20 ലോകകപ്പ് കളിക്കില്ല!, ഇന്ത്യയുടെ മൂന്ന് പേര്‍

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഈ മാസം 27ന് തുടക്കമാവുകയാണ്. ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാര്‍ ആരാവുമെന്നത് കണ്ടറിയണം. ടി20 ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായി ഇന്ത്യ ഇറങ്ങുമ്പോള്‍ പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെല്ലാം ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. ഏഷ്യാ കപ്പില്‍ ഇത്തവണ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കപ്പെടുന്നു. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ടീമുകള്‍ക്ക് കരുത്ത് കാട്ടാനുള്ള അവസരമാണ് ഏഷ്യാ കപ്പ്.
ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഏഷ്യാ കപ്പും ടി20 ലോകകപ്പും അഭിമാന പ്രശ്‌നമാണ്. ഏഷ്യാ കപ്പിനുള്ള ടീമിനെ ഇതിനോടകം ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബുംറയുടെയും പേസ് ഓള്‍റൗണ്ടര്‍ ഹര്‍ഷല്‍ പട്ടേലിന്റെയും അഭാവം മാറ്റിനിര്‍ത്തിയാല്‍ കരുത്തുറ്റ ടീമിനെയാണ് ഇന്ത്യ ഏഷ്യാ കപ്പിലേക്ക് പരിഗണിച്ചിരിക്കുന്നത്. നിലവില്‍ ഏഷ്യാ കപ്പിനുള്ള ടീമിലേക്ക് പരിഗണിച്ചിരിക്കുന്നവരില്‍ ചിലര്‍ക്ക് ടി20 ലോകകപ്പിലേക്ക് വിളിയെത്തിയേക്കില്ല. തഴയപ്പെടാന്‍ സാധ്യതയുള്ള മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ആവേഷ് ഖാന്‍
ഇന്ത്യ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന യുവ പേസറാണ് ആവേഷ് ഖാന്‍. ഐപിഎല്ലിലൂടെ വളര്‍ന്ന താരത്തിന് യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയതാണ് ഏഷ്യാ കപ്പിലേക്ക് വിളിയെത്താന്‍ കാരണം. എന്നാല്‍ ഓസ്‌ട്രേലിയ വേദിയാകുന്ന ടി20 ലോകകപ്പില്‍ ആവേഷ് ഖാന്‍ ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.
ജസ്പ്രീത് ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും അഭാവവും ആവേഷ് ഖാന് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാനുള്ള കാരണമാണ്. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ബൗളറാണ് ആവേഷ്. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുണ്ടെങ്കിലും റണ്‍സ് പ്രതിരോധിക്കുക പ്രയാസം. ഈ സാഹചര്യത്തില്‍ ഇന്ത്യ ആവേഷ് ഖാനെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.
ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

രവി ബിഷ്‌നോയ്
നിലവിലെ ടീമിന്റെ പദ്ധതികള്‍ വിലയിരുത്തുമ്പോള്‍ രവി ബിഷ്‌നോയിയെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. ഏഷ്യാ കപ്പില്‍ ബിഷ്‌നോയ് ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ സമീപകാലത്തൊന്നും വലിയ അവസരം യുവ സ്പിന്നര്‍ക്ക് ലഭിച്ചിട്ടില്ല. ബെഞ്ചിലിരുന്ന് കളി കാണേണ്ട അവസ്ഥയാണ് ബിഷ്‌നോയ്ക്കുള്ളത്. സീനിയര്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലിന് സ്വാഭാവികമായും കൂടുതല്‍ അവസരം ലഭിക്കുമ്പോള്‍ ബിഷ്‌നോയ്ക്ക് പുറത്തിരിക്കേണ്ടി വരും.
ഇപ്പോള്‍ ഇന്ത്യ ചഹാലിനൊപ്പം രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നീ സ്പിന്നര്‍മാരെയും പിന്തുണക്കുമ്പോള്‍ ബിഷ്‌നോയ്ക്ക് ഇനിയും അവസരത്തിനായി കാത്തിരിക്കേണ്ടി വരും. ടി20 ലോകകപ്പില്‍ ബിഷ്‌നോയിയെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.
'ആരോടും ഒന്നും ചോദിച്ചിട്ടില്ല', സഞ്ജുവാണ് എന്നെ സഹായിച്ചത്!, വെളിപ്പെടുത്തി ചഹാല്‍

ശ്രേയസ് അയ്യര്‍
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ബാക്കപ്പ് താരമായാണ് ഇടം പിടിച്ചിരിക്കുന്നത്. ശ്രേയസിന്റെ ടി20 കരിയര്‍ ഏറെക്കുറെ അവസാനിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവില്ലാത്ത താരം ഷോര്‍ട്ട് ബോളില്‍ പതറുന്നു. ഏഷ്യാ കപ്പില്‍ ശ്രേയസ് ഒറ്റ മത്സരം പോലും കളിക്കാന്‍ സാധ്യതയില്ല. ടി20 ലോകകപ്പില്‍ അദ്ദേഹം ടീമില്‍ പോലും ഇടം പിടിച്ചേക്കില്ലെന്ന് തന്നെ പറയാം. ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ടെങ്കിലും ടി20യില്‍ ശ്രേയസിന് വലിയ ഭാവി അവകാശപ്പെടാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications