വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP: ടി20 'റണ്‍ കിങ്ങായി' രോഹിത്, മറ്റാര്‍ക്കുമില്ലാത്ത നേട്ടം, വമ്പന്‍ റെക്കോഡ്

അന്താരാഷ്ട്ര ടി20യില്‍ നാല് സെഞ്ച്വറിയും 27 ഫിഫ്റ്റിയും അദ്ദേഹത്തിന്റെ പേരിലുണ്ട്

1

ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരായ മത്സരത്തിലൂടെ ചരിത്ര നേട്ടത്തിലേക്കെത്തി രോഹിത് ശര്‍മ. ടി20 ഫോര്‍മാറ്റില്‍ 3500 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയിരിക്കുന്നത്. ഹോങ്കോങ്ങിനെതിരേ 13 പന്തില്‍ 2 ഫോറും 1 സിക്‌സുമടക്കം 21 റണ്‍സാണ് രോഹിത് നേടിയത്. വലിയ ഷോട്ടിന് ശ്രമിച്ച് ആയുഷ് ശുക്ലെയുടെ സ്പിന്‍ കെണിയിലാണ് രോഹിത് മടങ്ങിയത്.

അന്താരാഷ്ട്ര ടി20യില്‍ നാല് സെഞ്ച്വറിയും 27 ഫിഫ്റ്റിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരിലെ ഒന്നാമനാവാന്‍ രോഹിത് ശര്‍മയും ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലും തമ്മിലാണ് പോരാട്ടം ശക്തമായി നടക്കുന്നത്. 3497 റണ്‍സാണ് ഗുപ്റ്റിലിന്റെ പേരിലുള്ളത്. കഴിഞ്ഞിടെ റണ്‍വേട്ടയില്‍ രോഹിത്തിനെ മറികടക്കാനും ഗുപ്റ്റിലിന് സാധിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഗുപ്റ്റിലിനെ കടത്തിവെട്ടി ചരിത്ര നാഴികക്കല്ല് സ്വന്തം പേരിലാക്കാന്‍ ഇന്ത്യന്‍ നായകന് സാധിച്ചിരിക്കുകയാണ്.

IPL: സിഎസ്‌കെ വിട്ടു, ജഡേജ പോകുന്നത് ഗുജറാത്തിലേക്കോ?, ടീമിന്റെ ട്വീറ്റ് വൈറല്‍IPL: സിഎസ്‌കെ വിട്ടു, ജഡേജ പോകുന്നത് ഗുജറാത്തിലേക്കോ?, ടീമിന്റെ ട്വീറ്റ് വൈറല്‍

1

മൂന്നാം സ്ഥാനത്തുള്ള വിരാട് കോലിയുടെ പേരില്‍ 3343 റണ്‍സാണുള്ളത്. മോശം ഫോമിലാണെന്ന് പറയുമ്പോഴും ശരാശരി റണ്‍സ് ഒട്ടുമിക്ക മത്സരത്തിലും നേടാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. മറ്റൊരു റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. ഏഷ്യാ കപ്പില്‍ കൂടുതല്‍ മത്സരം കളിക്കുന്ന താരമെന്ന നേട്ടമാണ് ഇന്ത്യന്‍ നായകന്‍ നേടിയെടുത്തത്.

ഇന്ത്യ അവസാനമായി ഹോങ്കോങ്ങിനെതിരേ കളിച്ച പ്ലേയിങ് 11 അറിയാമോ?, അഞ്ച് പേര്‍ പുറത്ത്

2

രോഹിത് കളിക്കുന്ന ഏഷ്യാ കപ്പിലെ 29ാമത്തെ മത്സരമാണിത്. 28 മത്സരം കളിച്ച മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയെയാണ് രോഹിത് മറികടന്നത്. രോഹിത് ശര്‍മ ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ് രോഹിത്. ഇത്തവണത്തെ ഏഷ്യാ കപ്പ് പരിഗണിക്കാതെ 27 മത്സരത്തില്‍ നിന്ന് 883 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. 42.04 ആണ് ശരാശരി. ഒരു സെഞ്ച്വറിയും 7 ഫിഫ്റ്റിയും ഉള്‍പ്പെടെയാണ് രോഹിത്തിന്റെ ഈ പ്രകടനം

IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

3

ഇത്തവണത്തെ ഏഷ്യാ കപ്പില്‍ വലിയ പ്രകടനമല്ല രോഹിത് കാഴ്ചവെക്കുന്നത്. പാകിസ്താനെതിരേയും ഹോങ്കോങ്ങിനെതിരേയും വലിയ സ്‌കോറിലേക്കെത്താന്‍ അദ്ദേഹത്തിനായിട്ടില്ല. രോഹിത്തിന്റെ ഫിറ്റ്‌നസിനെതിരേയും ഇതിനോടകം ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത് ശര്‍മയുടെ പ്രകടനം ആശങ്ക ഉയര്‍ത്തുന്നത് തന്നെയാണ്. നായകനെന്ന നിലയില്‍ അദ്ദേഹം ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.

Story first published: Wednesday, August 31, 2022, 20:17 [IST]
Other articles published on Aug 31, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X