വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മങ്കാദിങ് തെറ്റോ? സച്ചിനും അര്‍ജുനും രണ്ട് തട്ടിലോ! തുറന്ന് പറഞ്ഞ് യുവതാരം

മങ്കാദിങ് നടത്തുന്ന ബൗളര്‍ കുറ്റക്കാരനാവുകയും ബാറ്റ്‌സ്മാന് പിന്തുണ ലഭിക്കുകയും ചെയ്യുന്നതാണ് പലപ്പോഴും കാണാറ്

1

മുംബൈ: ക്രിക്കറ്റിലെ വിവാദപരമായ പുറത്താക്കല്‍ രീതിയാണ് മങ്കാദിങ്. ബൗളര്‍ ആക്ഷര്‍ പൂര്‍ത്തിയാക്കി പന്ത് റിലീസ് ചെയ്യുന്നതിന് മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്‌ട്രൈക്കര്‍ ബാറ്റ്‌സ്മാനെ പുറത്താക്കുന്ന രീതിയാണ് മങ്കാദിങ്.

ഐസിസി ഇത് നിയമപരമായ പുറത്താക്കലായി അംഗീകരിച്ചിട്ടുണ്ടെങ്കിലും പലരും ഇതിനെ മാന്യമായ പുറത്താക്കല്‍ രീതിയായി കാണുന്നില്ല. നിയമപരമായി ശരിയാണെന്ന് പറയുമ്പോഴും എത് ക്രിക്കറ്റില്‍ മാന്യതക്ക് നിരക്കാത്ത രീതിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അതുകൊണ്ട് തന്നെ മങ്കാദിങ് നടത്തുമ്പോഴെല്ലാം വലിയ വിമര്‍ശനം ബൗളര്‍ക്കെതിരേ ഉയരാറുണ്ട്. മങ്കാദിങ് നടത്തുന്ന ബൗളര്‍ കുറ്റക്കാരനാവുകയും ബാറ്റ്‌സ്മാന് പിന്തുണ ലഭിക്കുകയും ചെയ്യുന്നതാണ് പലപ്പോഴും കാണാറ്.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ മുഹമ്മദ് ഷമി ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷണകയെ മങ്കാദിങ് ചെയ്തതും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മങ്കാദിങ് ചെയ്യുന്നതില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും മീഡിയം പേസ് ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.

Also Read: IND vs NZ: ഇന്ത്യക്കാര്‍ ഡബിളടിച്ചു കൂട്ടുന്നു! അന്തം വിട്ട് മറ്റുള്ളവര്‍-കാരണം പറഞ്ഞ് ബട്ട്Also Read: IND vs NZ: ഇന്ത്യക്കാര്‍ ഡബിളടിച്ചു കൂട്ടുന്നു! അന്തം വിട്ട് മറ്റുള്ളവര്‍-കാരണം പറഞ്ഞ് ബട്ട്

ഞാന്‍ മങ്കാദിങ്ങിനെ പിന്തുണക്കുന്നു

ഞാന്‍ മങ്കാദിങ്ങിനെ പിന്തുണക്കുന്നു

മങ്കാദിങ്ങിനെ ഞാന്‍ പിന്തുണക്കുന്നു. കാരണം ഇത് നിയമപരമാണ്. ആളുകള്‍ ഇത് ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്തതാണെന്ന് പറയും. എന്നാല്‍ എനിക്ക് ഇതിനോട് യോജിപ്പില്ല. എന്നാല്‍ എനിക്ക് മങ്കാദിങ് ഒരിക്കലും ചെയ്യാനാവില്ല.

കാരണം റണ്ണപ്പിന് ശേഷം പെട്ടെന്ന് നിന്ന് ബെയ്ല്‍സ് തെറിപ്പിക്കുക പ്രയാസമാണ്. എനിക്കത് ചെയ്യാന്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരും. എന്നാല്‍ മറ്റുള്ളവര്‍ ഇത് ചെയ്യുന്നതിനോട് അനുകൂലിക്കുന്നു-അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

ഇന്നത്തെ പല താരങ്ങളും മങ്കാദിങ് ചെയ്യാന്‍ മടിക്കുന്നതിന് കാരണം ഈ മാന്യതയുടെ പ്രശ്‌നമുള്ളതുകൊണ്ടാണ്. മങ്കാദിങ് ചെയ്യുന്ന താരങ്ങള്‍ക്ക് വലിയ വിമര്‍ശനം കേള്‍ക്കേണ്ടിവരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ബൗളര്‍മാര്‍ ഇതിന് മടിക്കുന്നു.

Also Read: IND vs AUS: കോലി സച്ചിനെ മാതൃകയാക്കണം! 25 വര്‍ഷം മുമ്പത്തെ പദ്ധതി-ഉപദേശിച്ച് ശാസ്ത്രി

സച്ചിനും മങ്കാദിങ്ങിനെ പിന്തുണക്കുന്നു

സച്ചിനും മങ്കാദിങ്ങിനെ പിന്തുണക്കുന്നു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും മങ്കാദിങ്ങിനെ പിന്തുണച്ചാണ് സംസാരിച്ചത്. 'പുതിയതായി പല നിയമങ്ങളും ഇപ്പോള്‍ ക്രിക്കറ്റില്‍ വന്നിട്ടുണ്ട്. ഇതില്‍ പലതിനേയും ഞാന്‍ അംഗീകരിക്കുന്നു. ഇതിലൊന്നാണ് മങ്കാദിങ് നിയമത്തിലെ മാറ്റം.

മങ്കാദിങ് എന്ന് വിശേഷിപ്പിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിനെ റണ്ണൗട്ടെന്നാണ് വിളിക്കുന്നത്. അത് നല്ല മാറ്റമായാണ് കരുതുന്നത്. ഇത് ശരിയായ റണ്ണൗട്ട് രീതിയാണെന്നാണ് കരുതുന്നത്'-സച്ചിന്‍ കഴിഞ്ഞ വര്‍ഷം അഭിമുഖത്തില്‍ പറഞ്ഞു.

സച്ചിന്റെ സമയത്തൊന്നും മങ്കാദിങ് ഇത്രയും സജീവമായി ഇല്ലായിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് മങ്കാദിങ് ചെയ്ത് വിക്കറ്റ് നേടിയിട്ടുണ്ട്. എന്നാല്‍ മാന്യതക്ക് നിരക്കാത്ത രീതിയെന്ന നിലയിലും അന്നും മങ്കാദിങ് ചെയ്യാന്‍ താരങ്ങള്‍ മടിച്ചിരുന്നു.

Also Read: ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റമോ? ധോണിക്ക് അതറിയാം-റെയ്‌ന പറയുന്നു

മങ്കാദിങ്ങിനെ പിന്തുണച്ച് അശ്വിന്‍

മങ്കാദിങ്ങിനെ പിന്തുണച്ച് അശ്വിന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിലവിലെ പല താരങ്ങളും മങ്കാദിങ്ങിനെ പിന്തുണക്കുന്നവരല്ല. എന്നാല്‍ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിന്‍ മങ്കാദിങ്ങിനെ അനുകൂലിക്കുന്നവരിലൊരാളാണ്. ഐപിഎല്ലില്‍ ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു.

എന്നാല്‍ ഇതിന് ശേഷം അധികം വൈകാതെ തന്നെ മങ്കാദിങ് നിയമപരമാക്കുകയും ചെയ്തു. മുഹമ്മദ് ഷമി ശ്രീലങ്കന്‍ നായകനെ മങ്കാദിങ് ചെയ്ത് പുറത്താക്കിയെങ്കിലും നായകന്‍ രോഹിത് ശര്‍മ ഇടപെട്ട് ഈ അപ്പീല്‍ പിന്‍വലിച്ചിരുന്നു.

ഇക്കാര്യത്തില്‍ രോഹിത് ശര്‍മയോട് യോജിച്ചും വിയോജിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. മങ്കാദിങ് നിയമപരമെന്ന് പറയുമ്പോഴും ഇപ്പോഴും അതിന് പൂര്‍ണ്ണ അംഗീകാരം ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. എന്നാല്‍ കാലം മുന്നോട്ട് പോകുന്നതോടൊപ്പം ക്രിക്കറ്റും മുന്നോട്ട് പോകുന്നതിനാല്‍ മങ്കാദിങ്ങിന് കൂടുതല്‍ പിന്തുണ ലഭിച്ചേക്കും.

Story first published: Friday, January 20, 2023, 10:39 [IST]
Other articles published on Jan 20, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X