വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീം ഇതു തന്നെ! നിര്‍ണായക വെളിപ്പെടുത്തല്‍

ഇംഗ്ലണ്ടുമായി അഞ്ചു ടി20കളിലാണ് ഇന്ത്യ കളിക്കുന്നത്

ഇംഗ്ലണ്ടിനെതിരേ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയിലെ ടീം തന്നെയായിരിക്കും ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും കളിക്കുകയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍. അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. ആദ്യ മല്‍സരം വെള്ളിയാഴ്ച അഹമ്മദാബാദിലാണ്. ഇംഗ്ലണ്ടിനെതിരേ തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളൊന്നും ടി20 ലോകകപ്പില്‍ പ്രതീക്ഷിക്കേണ്ടെന്നും പരിക്കോ, മോശം ഫോമോ ഉണ്ടെങ്കില്‍ മാത്രമേ ചില മാറ്റങ്ങള്‍ക്കു സാധ്യതയുള്ളൂവെന്നും റാത്തോര്‍ വ്യക്തമാക്കി.

1

ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ ബാറ്റിങ് യൂണിറ്റ് അടിസ്ഥാനപരമായി പരിഹരിക്കപ്പെടണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇംഗ്ലണ്ടിനെതിരേയുള്ള ഈ പരമ്പര കഴിയുന്നതോടെ നമുക്ക് അതു അറിയാന്‍ കഴിയും. ഈ ടീമായിരിക്കും. ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടിയിറങ്ങുന്നത്. ഈ ടീമില്‍ ഇനിയൊരു പാട് മാറ്റങ്ങളുണ്ടാവില്ലെന്നു എനിക്കുറപ്പാണ്. കാരണം ഇപ്പോള്‍ പ്രശ്‌നങ്ങളില്ലാത്ത സന്തുലിതമായ ടീമാണ് നമ്മുടേതെന്നും റാത്തോര്‍ വിശദമാക്കി.

ഇംഗ്ലീഷ് താരങ്ങളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യന്‍ കളിക്കാരുടെ സ്‌ട്രൈക്ക് റേറ്റ് കുറവാണെന്നത് ഒരു തരത്തിലും ആശങ്കയുണ്ടാക്കുന്നില്ലെന്നു റാഥോര്‍ പറഞ്ഞു. ടീം സ്ഥിരമായി മികച്ച സ്‌കോര്‍ നേടുകയും മല്‍സരങ്ങള്‍ ജയിക്കുന്നിടത്തോളം കാലം സ്‌ട്രൈക്ക് റേറ്റെന്നത് അത്ര വവലിയ സംഭവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിചയസമ്പത്തിനും യുവത്വത്തിനും പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ടി20 പരമ്പരയ്ക്കു വേണ്ടി ഇന്ത്യ തിരഞ്ഞെടുത്തത്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, രാഹുല്‍ തെവാത്തിയ എന്നിവര്‍ ആദ്യമായി ടീമില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ മാത്രമാണ് ഈ പരമ്പരയുടെ ഭാഗമല്ലാത്തത്. മൂന്നു പേര്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.

2

ടെസ്റ്റിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് യുവ വിക്കറ്റ് കീപ്പര് റിഷഭ് പന്ത് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ തിരിച്ചെത്തിയ പരമ്പര കൂടിയാണിത്. മാത്രമല്ല പരിക്കില്‍ നിന്നും മോചിതനായി സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെയും മടങ്ങിവരവ് ഈ പരമ്പരയില്‍ കാണാന്‍ കഴിയും.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20 ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാത്തിയ, യുസ്വേന്ദ്ര ചഹല്‍, വരുണ്‍ ചക്രവര്‍ത്തി, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).

Story first published: Wednesday, March 10, 2021, 18:16 [IST]
Other articles published on Mar 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X