വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

71 ഇന്നിങ്‌സ്, 15 സെഞ്ച്വറി, 16 ഫിഫ്റ്റി, റുതുരാജ് അടുത്ത സൂപ്പര്‍ സ്റ്റാറോ? ആരാധകര്‍ പറയുന്നു

ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ മാറ്റത്തിനായി മുറവിളി ഉയരുന്ന സാഹചര്യത്തിലാണ് റുതുരാജ് തകര്‍പ്പന്‍ പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി പ്രതീക്ഷകളുടെ പേരുകളിലേക്ക് ശക്തമായ പ്രകടനത്തിലൂടെ തന്റെ പേരും ചേര്‍ത്തിരിക്കുകയാണ് മഹാരാഷ്ട്രക്കാരനായ റുതുരാജ് ഗെയ്ക് വാദ്. മഹാരാഷ്ട്രയുടെ നായകനായ താരം വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും പ്രകടനം തുടരുകയാണ്. ഇന്ത്യ അവസരം നല്‍കിയപ്പോള്‍ കാര്യമായി പ്രകടനം നടത്താതിരുന്ന താരം പിന്നീട് തഴയപ്പെട്ടു. എന്നാലിപ്പോള്‍ ഗംഭീര പ്രകടനത്തോടെ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ചുനില്‍ക്കുകയാണ് റുതുരാജെന്ന് പറയാം.

25കാരനായ താരം തുടര്‍ച്ചയായി മൂന്നാം സെഞ്ച്വറി നേടിയാണ് കൈയടി നേടുന്നത്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ മാറ്റത്തിനായി മുറവിളി ഉയരുന്ന സാഹചര്യത്തിലാണ് റുതുരാജ് തകര്‍പ്പന്‍ പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കെ എല്‍ രാഹുല്‍ വിവാഹ അവധിക്ക് പോവുകയാണ്. ഏകദിന ഓപ്പണര്‍ സ്ഥാനത്തിനായി ശിഖര്‍ ധവാനും ശുബ്മാന്‍ ഗില്ലിനും വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ് റുതുരാജെന്ന് പറയാം.

Also Read: അവന്‍ ധോണിയെപ്പോലെ! വൈകാതെ സിഎസ്‌കെ നായകനായേക്കും-ചൂണ്ടിക്കാട്ടി ഹസിAlso Read: അവന്‍ ധോണിയെപ്പോലെ! വൈകാതെ സിഎസ്‌കെ നായകനായേക്കും-ചൂണ്ടിക്കാട്ടി ഹസി

ഇരട്ട സെഞ്ച്വറി പ്രകടനം ഗംഭീരം

ഇരട്ട സെഞ്ച്വറി പ്രകടനം ഗംഭീരം

ഉത്തര്‍ പ്രദേശിനെതിരായ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് റുതുരാജ് സിങ് എല്ലാവരെയും ഞെട്ടിച്ചത്. ഐപിഎല്ലിലടക്കം സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് റുതുരാജ്. എന്നാല്‍ വിജയ് ഹസാരെ ട്രോഫിക്ക് മുമ്പുള്ള പ്രകടനങ്ങളെ അതി ഗംഭീരമെന്ന് പറയാനാവില്ല. പക്ഷെ ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി റുതുരാജ് നന്നായി മുതലാക്കി. 159 പന്തില്‍ പുറത്താവാതെ 220 റണ്‍സാണ് റുതുരാജ് നേടിയത്. 16 സിക്‌സും 10 ബൗണ്ടറികളും ഉള്‍പ്പെടെയായിരുന്നു ഈ പ്രകടനം. 138.36 സ്‌ട്രൈക്കറേറ്റില്‍ കളിച്ച റുതുരാജ് ഒരോവറില്‍ ഏഴ് സിക്‌സുകളുമായി റെക്കോഡിടുകയും ചെയ്തു. നോബോള്‍ ഉള്‍പ്പെടെ സിക്‌സര്‍ പറത്തിയാണ് റുതുരാജിന്റെ അഭിമാന നേട്ടം.

Also Read: ടി20യല്ല ഏകദിനം, സൂര്യ ഒരുകാര്യം മനസിലാക്കണം! മുന്നറിയിപ്പുമായ് രവി ശാസ്ത്രി

ഫൈനലിലും സെഞ്ച്വറി

ഫൈനലിലും സെഞ്ച്വറി

സെമി ഫൈനലില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ ഫൈനലില്‍ സൗരാഷ്ട്രക്കെതിരേയും റുതുരാജ് സെഞ്ച്വറി നേടിയിരിക്കുകയാണ്. നായകനെന്ന നിലയില്‍ മുന്നില്‍നിന്ന് നയിക്കുകയാണ് റുതുരാജ്. 131 പന്തുകള്‍ നേരിട്ട് 7 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 108 റണ്‍സ് നേടിയ റുതുരാജ് റണ്ണൗട്ടായാണ് പുറത്തായത്. ടീമിലെ മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തിയപ്പോഴും റുതുരാജ് നടത്തിയ പ്രകടനത്തിന്റെ കരുത്തില്‍ 50 ഓവറില്‍ 9 വിക്കറ്റിന് 248 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് മഹാരാഷ്ട്രയെത്തി. ടീമിനെ കിരീടത്തിലെത്തിക്കാന്‍ റുതുരാജിന് സാധിക്കുമോയെന്നത് കണ്ടറിയാം.

സമീപകാല റെക്കോഡുകള്‍ കണ്ണുതള്ളിക്കും

സമീപകാല റെക്കോഡുകള്‍ കണ്ണുതള്ളിക്കും

റുതുരാജ് ഗെയ്ക് വാദിന്റെ സമീപകാല ബാറ്റിങ് കണക്കുകള്‍ കണ്ണുതള്ളിക്കുന്നവയാണ്. 61 ബാറ്റിങ് ശരാശരിയിലാണ് റുതുരാജ് കസറുന്നത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 71 ഇന്നിങ്‌സില്‍ നിന്ന് 15 സെഞ്ച്വറിയും 16 ഫിഫ്റ്റിയുമാണ് റുതുരാജ് നേടിയത്. ഇന്ത്യയുടെ ഭാവി തലമുറയുടെ പ്രതീക്ഷയായി 25കാരന്‍ മാറിക്കഴിഞ്ഞു. എന്നാല്‍ കൂടുതല്‍ അവസരം റുതുരാജ് അര്‍ഹിക്കുന്നു. തുടര്‍ച്ചയായി അവസരം നല്‍കി ഫോമിലേക്കെത്തിക്കാനാണ് ശ്രമിക്കേണ്ടത്. ഇതിന് ടീം മാനേജ്‌മെന്റ് തയ്യാറാവുമോയെന്ന് കണ്ടറിയാം.

അടുത്ത ബാറ്റിങ് സൂപ്പര്‍ സ്റ്റാര്‍

അടുത്ത ബാറ്റിങ് സൂപ്പര്‍ സ്റ്റാര്‍

വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ കളമൊഴിഞ്ഞാല്‍ പകരം സൂപ്പര്‍ താര പദവിയിലേക്കെത്തുന്നതില്‍ ഒരാള്‍ റുതുരാജ് ഗെയ്ക് വാദായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. റുതുരാജ്, ശുബ്മാന്‍ ഗില്‍, തിലക് വര്‍മ എന്നിവരാണ് ഇന്ത്യയുടെ ഭാവിയിലെ സൂപ്പര്‍ താരങ്ങളെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കാട്ടുന്ന മികവ് ദേശീയ ജഴ്‌സിയില്‍ കാട്ടാന്‍ റുതുരാജിനാവുന്നില്ലെന്നതാണ് വസ്തുത.

Also Read: ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി, പക്ഷെ ഒരു തവണ പോലും ക്യാപ്റ്റനായില്ല! മൂന്ന് പേര്‍

സിഎസ്‌കെ ക്യാപ്റ്റനാക്കുമോ?

സിഎസ്‌കെ ക്യാപ്റ്റനാക്കുമോ?

സിഎസ്‌കെയ്ക്ക് പുതിയ നായകനെ ആവിശ്യമാണ്. രവീന്ദ്ര ജഡേജക്ക് നായകനെന്ന നിലയില്‍ തിളങ്ങാനാവാത്ത സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുതിയ നായകനെ കൊണ്ടുവരേണ്ടതായുണ്ട്. ഈ സീസണോടെ എംഎസ് ധോണി വിരമിച്ചാല്‍ അടുത്ത നായകനായി റുതുരാജിനെ പരിഗണിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെ ബാറ്റിങ് കോച്ച് മൈക്കല്‍ ഹസി അടുത്ത നായകനായി റുതുരാജിനെ പിന്തുണച്ചിരുന്നു. ഇപ്പോള്‍ ആരാധകര്‍ പറയുന്നതും ഇത് തന്നെയാണ്. ധോണിയെപ്പോലെ ശാന്തനായ താരമാണ് റുതുരാജെന്നും ക്യാപ്റ്റനായി തിളങ്ങാനാവുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

Story first published: Friday, December 2, 2022, 14:40 [IST]
Other articles published on Dec 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X