Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി, പക്ഷെ ഒരു തവണ പോലും ക്യാപ്റ്റനായില്ല! മൂന്ന് പേര്‍

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. സൂപ്പര്‍ താരങ്ങളുടെ വലിയ നിരയാവും ഇന്ത്യക്കൊപ്പം ഉണ്ടാവുക. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിലിടം പിടിക്കുകയെന്നത് തന്നെ വളരെ പ്രയാസമുള്ള കാര്യമാണ്. ഓരോ സീസണിലും മികവ് കാട്ടി വളര്‍ന്നുവരുന്നവര്‍ നിരവധിയാണെങ്കിലും ഇവരില്‍ പലരേയും ഇന്ത്യക്ക് പ്ലേയിങ് 11 ഉള്‍പ്പെടുത്താന്‍ സാധിക്കാറില്ല. അത്രത്തോളമാണ് ഇന്ത്യയുടെ താരസമ്പത്തെന്ന് പറയാം.

ക്രിക്കറ്റിലെ വന്‍ ശക്തികളായ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ടീമിനെ നയിക്കാന്‍ കരുത്തുണ്ടായിട്ടും അവസരം പലര്‍ക്കും ലഭിച്ചില്ല. ഇന്ത്യയുടെ നായകസ്ഥാനം മോഹിച്ച പല സീനിയേഴ്‌സിനും ഈ സ്ഥാനം ലഭിക്കാതെ പോയത് ഇന്ത്യയുടെ താരസമ്പത്തുകൊണ്ടാണ്. എന്നാല്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍വരെ ആവുകയും പക്ഷെ ഒരു തവണപോലും ഇന്ത്യയെ നയിക്കാന്‍ ഭാഗ്യം ലഭിക്കാതിരിക്കുകയും ചെയ്ത ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് നോക്കാം.

യുവരാജ് സിങ്

ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് തലം മുതല്‍ മികവ് കാട്ടിയിട്ടുള്ള താരമാണ് യുവരാജ് സിങ്. ഓള്‍റൗണ്ടറായ താരം ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ്. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച യുവരാജ് സിങ് 2011ലെ ഏകദിന ലോകകപ്പില്‍ ഓള്‍റൗണ്ട് മികവോടെ ഇന്ത്യയെ കിരീടം ചൂടിപ്പിക്കുകയും ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ യുവരാജ് ഒഴിച്ചിട്ട സ്ഥാനം ഇന്നും പകരക്കാരില്ലാതെ കിടക്കുകയാണെന്ന് പറയാം. ഇന്ത്യയുടെ നായകനാവാന്‍ അതിയായി ആഗ്രഹിച്ച താരമാണ് യുവരാജ്. ഇത് യുവി തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഒരു തവണപോലും ഇതിന് ഭാഗ്യം ലഭിച്ചില്ല. 2007ലെ ടി20 ലോകകപ്പില്‍ എംഎസ് ധോണിയെ ക്യാപ്റ്റനാക്കിയ ഇന്ത്യ യുവരാജിനെ വൈസ് ക്യാപ്റ്റനാക്കിയിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ തന്നെ നായകനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് യുവരാജ് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കായി ഗംഭീര കരിയര്‍ സൃഷ്ടിച്ചിട്ടും ഒരു തവണപോലും നായകസ്ഥാനത്തേക്കെത്താന്‍ യുവരാജിന് സാധിച്ചിട്ടില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാവാന്‍ യുവരാജിനായെങ്കിലും വലിയ മികവ് കാട്ടിയില്ല.

1

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. ഇടം കൈയന്‍ താരം മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കപ്പെടുന്നവരിലൊരാളാണ് ജഡേജ. അണ്ടര്‍ 19 ക്രിക്കറ്റിലടക്കം ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള ജഡേജക്ക് ഇന്ത്യയുടെ നായകനാവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഈ വര്‍ഷം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ശിഖര്‍ ധവാനെ ഇന്ത്യ ക്യാപ്റ്റനാക്കിയപ്പോള്‍ വൈസ് ക്യാപ്റ്റനാക്കിയത് ജഡേജയെയായിരുന്നു. എന്നാല്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഈ പരമ്പര ജഡേജക്ക് കളിക്കാനായില്ല. എന്നാല്‍ ഇതിന് മുമ്പോ ശേഷമോ ഇന്ത്യയുടെ നായകനാവാന്‍ ജഡേജക്ക് സാധിച്ചിട്ടില്ല.

അനുഭവസമ്പന്നനായ താരത്തെ അവസാന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനാക്കിയിരുന്നു. എന്നാല്‍ അവസരത്തിനൊത്ത് ഉയരാത്ത ജഡേജക്ക് ടീമിനെ മികച്ച പ്രകടനത്തിലേക്കെത്തിക്കാനായില്ല. നായകനെന്ന നിലയിലെ സമ്മര്‍ദ്ദം ജഡേജയുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു. ഇതോടെ പാതിവഴിയില്‍ ജഡേജക്ക് നായകസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നു. നിലവില്‍ പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്താണ് ജഡേജ.

1

ശ്രേയസ് അയ്യര്‍

ഇന്ത്യയുടെ യുവതാരങ്ങളിലെ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് ശ്രേയസ് അയ്യര്‍. ഒരു സമയത്ത് നാലാം നമ്പറിലെ വിശ്വസ്തനായിരുന്ന ശ്രേയസിനെ ഇന്ത്യയുടെ ഭാവി നായകനായിപ്പോലും വിലയിരുത്തിയിരുന്നു. എന്നാല്‍ പിന്നീട് പരിക്കേറ്റതോടെ ശ്രേയസിന്റെ കരിയര്‍ മാറി മറിഞ്ഞു. ശ്രേയസിന് ശേഷമെത്തിയ റിഷഭ് പന്ത് ഇന്ത്യയെ നയിച്ചപ്പോഴും ശ്രേയസിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തിന് മുകളിലേക്ക് വളരാനായിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ശ്രേയസായിരുന്നു. എന്നാല്‍ നായകസ്ഥാനത്തേക്ക് ശ്രേയസിന് ഇതുവരെ എത്താനായിട്ടില്ല.

Story first published: Thursday, December 1, 2022, 15:54 [IST]
Other articles published on Dec 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+