വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യല്ല ഏകദിനം, സൂര്യ ഒരുകാര്യം മനസിലാക്കണം! മുന്നറിയിപ്പുമായ് രവി ശാസ്ത്രി

ശ്രേയസ് അയ്യര്‍ ഏകദിനത്തില്‍ സ്ഥിരതയോടെ കളിക്കുന്ന സാഹചര്യത്തില്‍ സൂര്യക്ക് ഏകദിന ടീമില്‍ സ്ഥാനം ഉറപ്പില്ലെന്ന് പറയാം

1

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സൂര്യകുമാര്‍ യാദവ്. നാലാം നമ്പറില്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന സൂര്യകുമാര്‍ ഇന്ത്യയുടെ വിശ്വസ്തനായി ഇതിനോടകം മാറിക്കഴിഞ്ഞു. ആരും പ്രതീക്ഷിക്കാത്ത ഷോട്ടുകള്‍ കളിക്കുന്ന സൂര്യ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിച്ച് ബൗളറെ സമ്മര്‍ദ്ദത്തിലാക്കുന്നു. എന്നാല്‍ ടി20യിലെ മികവ് സൂര്യക്ക് ഏകദിനത്തില്‍ കാഴ്ചവെക്കാനാവുന്നില്ലെന്നതാണ് വസ്തുത.

ക്ഷമയോടെ ക്രീസില്‍ നിന്ന് റണ്‍സുയര്‍ത്താന്‍ സമയം ഉണ്ടെങ്കിലും സൂര്യയുടെ അതിവേഗ ബാറ്റിങ് ശൈലി ഏകദിനത്തില്‍ ക്ലിക്കാവുന്നില്ല. വലിയ ഷോട്ടിന് ശ്രമിക്കുന്ന സൂര്യ വിക്കറ്റ് വലിച്ചെറിയുകയാണെന്ന് പറയാം. ശ്രേയസ് അയ്യര്‍ ഏകദിനത്തില്‍ സ്ഥിരതയോടെ കളിക്കുന്ന സാഹചര്യത്തില്‍ സൂര്യക്ക് ഏകദിന ടീമില്‍ സ്ഥാനം ഉറപ്പില്ലെന്ന് പറയാം. ഇപ്പോഴിതാ ഏകദിനത്തില്‍ സൂര്യ സാഹചര്യം മനസിലാക്കി കളിക്കേണ്ടതായുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി.

സമയം കൂടുതലുണ്ടെന്ന് തിരിച്ചറിയണം

ടി20യെക്കാള്‍ ഏകദിനത്തില്‍ സമയം കൂടുതലുണ്ടെന്ന് പഠിക്കേണ്ടതായുണ്ട്. നിരവധി പന്തുകള്‍ നേരിടാനായുണ്ട്. അതിനായിട്ട് ക്ഷമയോടെ കാത്ത് നില്‍ക്കേണ്ടതായുണ്ട്. ടി20യെപ്പോലെ അതിവേഗത്തില്‍ 30-40 റണ്‍സ് നേടേണ്ടതില്ല. സൂര്യ അധികം സമയം ക്രീസില്‍ ചിലവിടാന്‍ ശ്രമിക്കണം. ഈ ഗുണം ഏകദിനത്തില്‍ അത്യാവശ്യമാണ്. ഫോമിന്റെ അത്യുന്നതങ്ങളിലാണെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായേക്കും. എന്നാല്‍ സാഹചര്യത്തെ ബഹുമാനിച്ച് മാത്രമെ കളിക്കാനാവൂ- രവി ശാസ്ത്രി പറഞ്ഞു.

1

ഏകദിനത്തെക്കുറിച്ച് കൂടുതല്‍ പഠിക്കണം

ടി20യും ഏകദിനവും തമ്മില്‍ വലിയ വ്യത്യാസമില്ല. എന്നാല്‍ താരങ്ങളുടെ മനോഭാവവും നേരിടേണ്ട പന്തുകളുടെ എണ്ണവും വ്യത്യസ്തമാണ്. ഉപ ഭൂഖണ്ഡങ്ങളില്‍ അഞ്ചാം നമ്പറില്‍ കളിച്ച് മികവ് കാട്ടാന്‍ സൂര്യക്ക് സാധിക്കും. ആ സാഹചര്യത്തിന് അവന്റെ ബാറ്റിങ് ശൈലി അനുയോജ്യമാണ്. എന്നാല്‍ ചില മാറ്റങ്ങള്‍ മറ്റ് പിച്ചുകളില്‍ ആവിശ്യമാണ്. അത് പഠിക്കേണ്ടതായുണ്ട്. ബുദ്ധിമാനായ ക്രിക്കറ്റ് താരമാണവന്‍. അവന്റെ വളര്‍ച്ച നമ്മളെല്ലാം കണ്ടതാണ്. അതുകൊണ്ട് തന്നെ ഏകദിനത്തില്‍ മെച്ചപ്പെടുക വലിയ പ്രയാസമല്ല-ശാസ്ത്രി ചൂണ്ടിക്കാട്ടി.

ക്ഷമ കാട്ടാന്‍ സൂര്യക്കാവുന്നില്ല

ടി20യില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമാണ് സൂര്യ. 20 ഓവര്‍ മാത്രം കളിക്കുമ്പോള്‍ ഈ ശൈലിയില്‍ത്തന്നെ കളിക്കണം. എന്നാല്‍ ഏകദിനത്തിലേക്ക് വരുമ്പോള്‍ കൂടുതല്‍ പന്തുകള്‍ നേരിടാനുള്ള മനക്കരുത്താണ് പ്രധാനപ്പെട്ടത്. ന്യൂസീലന്‍ഡിനെതിരേ 4, 34*, 6 എന്നിങ്ങനെയാണ് സൂര്യയുടെ സ്‌കോര്‍. ടി20യിലെ മികച്ച പ്രകടനം ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ സൂര്യക്ക് സാധിക്കുന്നില്ല. അതിന് കാരണങ്ങളിലൊന്ന് ടി20യിലെപ്പോലെ സാഹസത്തിന് മുതിരുന്നതാണ്. വലിയ ഷോട്ടുകള്‍ കളിക്കേണ്ടത് അത്യാവശ്യമാണെങ്കിലും തുടക്കം മുതലേ ഇത്തരമൊരു ആക്രമണ ശൈലി ഏകദിനത്തിന് യോജിക്കുന്നതല്ല.

ശ്രേയസ് സൂര്യക്ക് വെല്ലുവിളി തന്നെ

ഒരു സമയത്ത് പരിമിത ഓവറില്‍ നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു ശ്രേയസ് അയ്യര്‍. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ വരവോടെ നാലാം നമ്പറില്‍ നിന്ന് ശ്രേയസ് തഴയപ്പെട്ടിരിക്കുകയാണ്. ടി20യില്‍ സൂര്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ശ്രേയസിനാവില്ലെന്നുറപ്പ്. എന്നാല്‍ ഏകദിനത്തില്‍ ശ്രേയസിനെ ഇന്ത്യക്ക് മാറ്റിനിര്‍ത്തുക എളുപ്പമല്ല. ന്യൂസീലന്‍ഡ് പരമ്പരയില്‍ ഒരു ഫിഫ്റ്റിയും 49 റണ്‍സും നേടിയ ശ്രേയസിന് ഇന്ത്യയുടെ ഏകദിന ടീമില്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നു.

1

2023 ലോകകപ്പ് പടിവാതുക്കല്‍

ഏകദിന ലോകകപ്പ് പടിവാതുക്കല്‍ എത്തി നില്‍ക്കുകയാണെന്ന് പറയാം. 2021, 2022 ടി20 ലോകകപ്പുകളില്‍ അടിപതറിയ ഇന്ത്യക്ക് 2023ലെ ഏകദിന ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ അടിമുടി മാറ്റം അത്യാവശ്യമാണ്. മികച്ച പേസര്‍മാരെയും ഇന്ത്യ ഏകദിനത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവരണം. സമീപകാലത്തെ ഇന്ത്യയുടെ ഏകദിനത്തിലെ ബൗളിങ് പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഉടച്ചുവാര്‍ക്കല്‍ അത്യാവശ്യമാണെന്ന് പറയാം.

Story first published: Thursday, December 1, 2022, 19:14 [IST]
Other articles published on Dec 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X