ജേഴ്‌സിയിൽ പുതുമക്കാട്ടി ഇറ്റാലിയൻ ക്ലബ്.. സാമൂഹിക പ്രവർത്തനങ്ങൾക്കുവേണ്ടി പുതിയ വിദ്യ

Posted By: Desk

ഇറ്റാലിയൻ സീബ്രാ എന്ന് വിളിപ്പേരുള്ള യുഡിനിസി ജേഴ്‌സിയിൽ പുതിയ വിദ്യ പരീക്ഷിച്ചു.വെള്ളയിൽ കറുത്ത വരകളാണ് യുഡിനിസിയുടെ പരമ്പരാഗതമായുള്ള ജേഴ്‌സി.കഴിഞ്ഞ ദിവസം ലാസിയോയ്‌ക്കെതിരെ നടന്ന മത്സരത്തിത്തിലാണ് അവർ ജേഴ്‌സിയിൽ പുതിയ പരീക്ഷണം നടത്തിയത്. ടീമിലെ പതിനൊന്ന് പേർക്കും പല ഡിസൈനുകളുള്ള ജേഴ്‌സിയുമണിഞ്ഞാണ് താരങ്ങൾ കളത്തിലിറങ്ങിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍; മേരി കോം ഫൈനലില്‍

സാമൂഹിക പ്രവർത്തനങ്ങൾക്കു പണം സമ്പാദിക്കാൻ വേണ്ടിയാണ് ഈ പൊടികൈ അവർ പരീക്ഷിച്ചത്.മത്സരശേഷം ഓരോ താരങ്ങളുടേയും ജേഴ്‌സികൾ ലേലത്തിനുവച്ചാണ് അവർ സംരംഭത്തിന് പണം സംബാതിച്ചത്.പ്രതീക്ഷിച്ചതിലും വലിയ വരുമാനമാണ് ഇതിലുടെ അവർക്ക് ലഭിച്ചത്.1993-94 സീസൺ മുതൽ കഴിഞ്ഞ സീസൺ അവർ ഉപേയാഗിച്ചിരുന്ന ജേഴ്‌സികളാണ് പതിനൊന്ന് താരങ്ങളും ധരിച്ചത്.

football

1896 ൽ രൂപീകരിച്ച ക്ലബ്ബാണ് യുഡിനിസി.തുടക്കത്തിൽ വലിയ പ്രതാപമുള്ള ക്ലബ്ബായിരുന്നു യുഡിനിസി,പിന്നീട് ക്ലബ്ബ് നേരിട്ട വൻ സാമ്പത്തിക പ്രതിസന്ധികൾ കാരണം ക്ലബ്ബിന്റെ പെരുമതന്നെ നഷ്ട്ടപെട്ടു. നീണ്ട 122 വർഷങ്ങളുടെ ക്ലബ്ബ് പാരമ്പര്യ പറയാനുണ്ടങ്കിലും ഇതുവരെ ലീഗ് കപ്പിൽ മുത്തമിടാൻ അവർക്കായിട്ടില്ല.ക്ലബ്ബുചരിത്രത്തിൽ അവർക്ക് അകെ പറയാനുള്ളത് 1954-1955 സീസണിൽ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയതുമാത്രമാണ്.

ഇപ്പോൾ ലീഗിൽ 13ആം സ്ഥാനത്താണ് യുഡിനിസി.കളിച്ച 31 മത്സരങ്ങളിൽ 10 വിജയം മാത്രമേ നേടാൻ ക്ലബ്ബിനായുള്ളു. വരുന്ന ശനിയാഴ്ച്ചയാണ് യുഡിനിസിയുടെ അടുത്ത മത്സരം.

Read more about: football italy player team
Story first published: Wednesday, April 11, 2018, 9:50 [IST]
Other articles published on Apr 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍