Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍; മേരി കോം ഫൈനലില്‍

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഏഴാം ദിനം ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിലൂടെ വെങ്കല മെഡല്‍. പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഓം പ്രകാശ് മിതര്‍വാള്‍ ആണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. ഈ ഇനത്തില്‍ സ്വര്‍ണ പ്രതീക്ഷയുമായി ഇറങ്ങിയ ജിതു റായ് മോശം പ്രകടനത്തോടെ പുറത്തായി.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഓം പ്രകാശിന്റെ രണ്ടാം മെഡലാണിത്. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തിലും ഷൂട്ടര്‍ മെഡല്‍ നേടിയുരുന്നു. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്തില്‍ ഇരട്ടമെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയായി ഓം പ്രകാശ്. വനിതാ ഷൂട്ടര്‍ ഹീന സിദ്ദുവും ഇന്ത്യയ്ക്കായി ഇരട്ട മെഡല്‍ നേടിയിരുന്നു.

omprakash

ഓം പ്രകാശിന്റെ മെഡലോടു കൂടി ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം 22 ആയി. 11 സ്വര്‍ണം, 4 വെള്ളി, 7 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍നില. അതിനിടെ ഇന്ത്യന്‍ ബോക്‌സര്‍ മേരികോം 48 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ശ്രീലങ്കയുടെ അനുഷ ദില്‍റുക്ഷിയെ പരാജയപ്പെടുത്തിയാണ് മുന്‍ ലോക ചാമ്പ്യന്‍ സ്വര്‍ണ നേട്ടത്തോട് അടുത്തത്. ഇതാദ്യമായാണ് മേരികോം കോമണ്‍വെല്‍ത്ത് ഫൈനലില്‍ കടക്കുന്നത്.

Story first published: Wednesday, April 11, 2018, 9:25 [IST]
Other articles published on Apr 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+