വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കളിക്കിടെ വിഗ്ഗ് ഊരിവീണു, പുതിയ പാഠവും പഠിച്ചു — വെളിപ്പെടുത്തലുമായി സുരേഷ് റെയ്‌ന

ക്രീസില്‍ ഓരോ തവണ വിക്കറ്റു വീഴുമ്പോഴും ബൗളിങ് ടീം ആഘോഷിക്കാറുണ്ട്. പക്ഷെ, മുന്‍പ് ഒരിക്കല്‍ ആഹ്‌ളാദപ്രകടനം നടത്തിയതിന്റെ പൊല്ലാപ്പ് സുരേഷ് റെയ്‌ന ഇപ്പോഴും മറന്നിട്ടില്ല. ഐപിഎല്‍ കാലത്താണ് ഈ സംഭവം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പറക്കും ഫീല്‍ഡര്‍മാരില്‍ ഒരാളാണ് സുരേഷ് റെയ്‌ന എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ടീമിലെ 'ചിന്നത്തല'. ഫീല്‍ഡ് ചെയ്യുമ്പോള്‍ വിക്കറ്റു വീണാല്‍ ബൗളര്‍ക്കരികിലേക്ക് ആദ്യം ഓടിയെത്തും ഇദ്ദേഹം.

റെയ്‌ന

ബൗണ്ടറി ലൈനിന് അരികിലാണെങ്കിലും 30 -വാര സര്‍ക്കിളിന് അകത്താണെങ്കിലും വിക്കറ്റു വീണാല്‍ റെയ്‌നയുണ്ടാകും ആഘോഷത്തില്‍ പങ്കുചേരാന്‍. ഈ പതിവു പാലിച്ചാണ് ഒരിക്കല്‍ ഡൗഗ് ബോളിങ്ങര്‍ക്ക് അരികിലേക്ക് റെയ്‌ന ഓടിയെത്തിയത്. ബോളിങ്ങറെ അറിയില്ലേ, ഓസ്‌ട്രേലിയക്കാരനായ മുന്‍ സിഎസ്‌കെ പേസര്‍. 2010 -ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലെ ഒരു ഐപിഎല്‍ പോരാട്ടത്തിനിടെയായിരുന്നു ഇതു നടന്നത്.

റെയ്‌ന

ചെന്നൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന തിരക്കിലായിരുന്നു കൊല്‍ക്കത്തയുടെ അന്നത്തെ നായകന്‍ സൗരവ് ഗാംഗുലി. മത്സരം ധോണിപ്പടയുടെ കയ്യില്‍ നിന്നും വഴുതിപ്പോകുമെന്ന സ്ഥിതി. ഈ നിര്‍ണായക അവസരത്തിലാണ് ബോളിങ്ങറെ ധോണി പന്തേല്‍പ്പിച്ചത്. കരുതിയതുപോലെ നടന്നു. ഗാംഗുലിയുടെ തേരോട്ടത്തിന് ബോളിങ്ങര്‍ കടിഞ്ഞാണിട്ടു.

അക്തറിന് മുന്നില്‍ വിറച്ച് സച്ചിന്‍! ബൗണ്‍സറുകള്‍ക്കു മുന്നില്‍ കണ്ണടച്ചത് കണ്ടു- മുന്‍ പേസര്‍

റെയ്‌ന

നിര്‍ണായക അവസരത്തില്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് ദാദയെ ചെന്നൈ പേസര്‍ തിരിച്ചയച്ചത്. ചെന്നൈ കാത്തുനിന്ന നിമിഷവും ഇതുതന്നെ. ഗാംഗുലി പുറത്തായ സന്തോഷത്തില്‍ ബൗണ്ടറി ലൈനില്‍ നിന്നും ഓടിയെത്തിയതായിരുന്നു റെയ്‌ന. പതിവുരീതിയില്‍ ബോളിങ്ങറുടെ മുടി പിടിച്ചുലച്ചു ആഘോഷം തുടങ്ങി. എന്നാല്‍ ഓസീസ് പേസറുടെ തലയില്‍ വിഗ്ഗാണുണ്ടായിരുന്നതെന്ന് വൈകിയാണ് റെയ്‌ന തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നടുക്കളത്തില്‍ ബോളിങ്ങറുടെ വിഗ്ഗും ഊരിത്താഴെ വീണു.

IPL: സച്ചിനെ വീഴ്ത്തിയ ധോണിയുടെ തന്ത്രം, 2010ലെ ഫൈനലില്‍ സംഭവിച്ചത്... മുന്‍ താരം പറയുന്നു

റെയ്‌ന

സംഭവത്തില്‍ ഡൗഗ് ബോളിങ്ങര്‍ തന്നോട് ദേഷ്യപ്പെട്ടതായി റെയ്‌നോ ഓര്‍ത്തെടുക്കുന്നു. കാണികള്‍ തിങ്ങിക്കൂടിയ സ്‌റ്റേഡിയത്തിന് നടുവില്‍ വെച്ചാണ് ഇതു സംഭവിച്ചത്. എന്തായാലും ഈ സംഭവത്തിന് ശേഷം ആവേശം അതിരുകടക്കാതെ വിക്കറ്റുകള്‍ ആഘോഷിക്കാന്‍ താന്‍ പഠിച്ചതായി സുരേഷ് റെയ്‌ന വെളിപ്പെടുത്തി. സ്‌പോര്‍ട്‌സ്‌ക്രീനിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് റെയ്‌ന ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

IPL: ഈ ടീമെങ്കില്‍ ആര്‍സിബിക്കു കിരീടമുറപ്പ്! കോലി നയിക്കും, ഓള്‍ ടൈം ഇലവനെ തിരഞ്ഞെടുത്ത് ചോപ്ര

ഐപിഎല്‍

പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞവര്‍ഷത്തെ ഐപിഎല്‍ ഫൈനലിലാണ് സുരേഷ് റെയ്ന അവസാനമായി ബാറ്റേന്തിയത്. തുടര്‍ന്ന് കാല്‍മുട്ടിന് നടത്തിയ ശസ്ത്രക്രിയയും വിശ്രമവും മുന്‍നിര്‍ത്തി താരം ഏറെക്കാലം ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നു. നിലവില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍വേട്ടക്കാരനാണ് സുരേഷ് റെയ്ന. 2019 ഐപിഎല്ലില്‍ പതിപ്പില്‍ 383 റണ്‍സാണ് താരം അടിച്ചെടുത്തത്. ബാറ്റിങ് ശരാശരി 23.93. 2005 -ല്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം നടത്തിയ സുരേഷ് റെയ്ന ഇതുവരെ 18 ടെസ്റ്റുകളും 226 ഏകദിനങ്ങളും 78 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Story first published: Wednesday, May 27, 2020, 15:47 [IST]
Other articles published on May 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X