For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ഈ ടീമെങ്കില്‍ ആര്‍സിബിക്കു കിരീടമുറപ്പ്! കോലി നയിക്കും, ഓള്‍ ടൈം ഇലവനെ തിരഞ്ഞെടുത്ത് ചോപ്ര

വിരാട് കോലിയെയാണ് ചോപ്ര നായകനായി തിരഞ്ഞെടുത്തത്

ബെംഗളൂരു: മികച്ച താരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടും ഐപിഎല്ലില്‍ ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ സാധിച്ചിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മൂന്നു തവണ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്താന്‍ ആര്‍സിബിക്കായെങ്കിലും എല്ലാ തവണയും കിരീടം കൈയകലത്ത് നഷ്ടമായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച ആര്‍സിബി ടീമിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര.

നിലവിലെ ക്യാപ്റ്റനായ വിരാട് കോലിയെ തന്നെയാണ് ചോപ്ര ഓള്‍ ടൈം ഇലവന്റെയും നായകസ്ഥാനമേല്‍പ്പിച്ചിരിക്കുന്നത്. തീര്‍ച്ചയായും കിരീടം നേടാന്‍ ശേഷിയുള്ള തകര്‍പ്പന്‍ ഇലവനെയാണ് ചോപ്ര തിരഞ്ഞെടുത്തിരിക്കുന്നത്.

അഞ്ചു തവണ പ്ലേഓഫിലെത്തി

2008ല്‍ ഐപിഎല്‍ ആരംഭിച്ച ശേഷം ആര്‍സിബി അഞ്ചു തവണ പ്ലേഓഫിലെത്തിയിട്ടുണ്ട്. മൂന്നു തവണ ഈ കുതിപ്പ് ഫൈനല്‍ വരെയെത്തുകയും ചെയ്തു. എന്നാല്‍ കപ്പില്‍ മുത്തമിടാന്‍ അവര്‍ക്കു ഭാഗ്യമുണ്ടായില്ല.
2009ല്‍ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ ക്യാപ്റ്റന്‍സിയിലാണ് ആര്‍സിബി ആദ്യമായി ഐപിഎല്‍ ഫൈനല്‍ കളിച്ചത്. അന്നു കലാശക്കളിയില്‍ ആദം ഗില്‍ക്രിസ്റ്റിന്റെ ഡെക്കാന്‍ ചാര്‍ജേഴ്‌സിനോട് ആര്‍സിബി ആറു റണ്‍സിനു തോല്‍ക്കുകയായിരുന്നു. പിന്നീട് 2011ല്‍ ഡാനിയേല്‍ വെറ്റോറിക്കു കീഴിലും 13ല്‍ വിരാട് കോലിക്കു കീഴിലും ആര്‍സിബി ഫൈനല്‍ കളിച്ചിരുന്നു.

നയിക്കാന്‍ കോലി

ആര്‍സിബി ക്യാപ്റ്റനെന്ന നിലയില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളതെങ്കിലും കോലിയെയാണ് ചോപ്ര തന്റെ ഇലവന്റെ നായകനായി തിരഞ്ഞെടുത്തത്. ടീമിനായി നടത്തിയ മിന്നുന്ന ബാറ്റിങ് പ്രകടനമാണ് ഇതിനു കാരണം.. 2013ല്‍ നായകസ്ഥാനമേറ്റെടുത്ത ശേഷം കോലിക്കു കീഴില്‍ 110 മല്‍സരങ്ങളാണ് ആര്‍സിബി കളിച്ചത്. ഇവയില്‍ 49 കളികളില്‍ മാത്രമേ ടീമിനു ജയിക്കാനായിട്ടുള്ളൂ.
എന്നാല്‍ ആര്‍സിബിക്കു വേണ്ടി 177 മല്‍സരങ്ങളില്‍ നിന്നും 5412 റണ്‍സ് കോലി അടിച്ചെടുത്തിട്ടുണ്ട്. ഓള്‍ ടൈം ഇലവനില്‍ ടീമിന്റെ ഓപ്പണര്‍ കൂടിയാണ് അദ്ദേഹം. മുന്‍ താരവും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവുമായ ക്രിസ് ഗെയ്‌ലാണ് കോലിയുടെ ഓപ്പണിങ് പങ്കാളി. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ വലിയ നിര തന്നെ ഓള്‍ടൈം ഇലവനിലുണ്ട്.

രാഹുല്‍, എബിഡി, ടെയ്‌ലര്‍

മുന്‍ ആര്‍സിബി താരവും ഇപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനുമായ കെഎല്‍ രാഹുലാണ് ഓള്‍ടൈം ഇലവനില്‍ മൂന്നാം നമ്പറില്‍ കളിക്കുക. ഇലവന്റെ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്.
നിലവില്‍ കോലിക്കൊപ്പം ആര്‍സിബി ടീമിന്റെ നെടുംതൂണായ ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സാണ് നാലാം നമ്പറിലുള്ളത്. മുന്‍ താരമായ ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലറാണ് ഇലവനിലെ അഞ്ചാമന്‍. മറ്റൊരു മുന്‍ താരം റോബിന്‍ ഉത്തപ്പ ആറാം നമ്പറിലും കളിക്കും.
മിച്ചെല്‍ സ്റ്റാര്‍ക്ക്, സഹീര്‍ ഖാന്‍, ആര്‍ വിനയ് കുമാര്‍ എന്നിവര്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുമ്പോള്‍ അനില്‍ കുംബ്ലെയും യുസ്വേന്ദ്ര ചഹലും സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യും.

ചോപ്രയുടെ ഓള്‍ടൈം ആര്‍സിബി ഇലവന്‍

ചോപ്രയുടെ ഓള്‍ടൈം ആര്‍സിബി ഇലവന്‍

വിരാട് കോലി (ക്യാപ്റ്റന്‍), ക്രിസ് ഗെയ്ല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), എബി ഡിവില്ലിയേഴ്‌സ്, റോസ് ടെയ്‌ലര്‍, റോബിന്‍ ഉത്തപ്പ, മിച്ചെല്‍ സ്റ്റാര്‍ക്ക്, അനില്‍ കുംബ്ലെ, യുസ്വേന്ദ്ര ചഹല്‍, ആര്‍ വിനയ് കുമാര്‍, സഹീര്‍ ഖാന്‍.

Story first published: Wednesday, May 27, 2020, 10:31 [IST]
Other articles published on May 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+