വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പന്തിനെ നാലാം നമ്പറിലോ, അമ്പരന്ന് ഗാവസ്‌കര്‍; വേണ്ടത് മറ്റൊരു താരം, കോലിക്ക് വിമര്‍ശനം

ഗയാന: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ നാലാം നമ്പറില്‍ ഇറക്കിയതില്‍ വിമര്‍ശനവുമായി മുന്‍താരം സുനില്‍ ഗാവസ്‌കര്‍. നാലാം നമ്പറില്‍ ഇറക്കിയ പന്ത് 20 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത് പുറത്താവുകയായിരുന്നു. എംഎസ് ധോണിയുടെ സ്ഥാനമാണ് പന്തിന് നല്ലതെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി. അഞ്ചാമതോ ആറാം സ്ഥാനത്തോ പന്തിനെ കളിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

പന്തിന് പകരം ശ്രേയസ് അയ്യര്‍

ഇന്ത്യ മികച്ച തുടക്കംനേടി കുതിക്കുകയാണെങ്കില്‍ പന്തിനെ നാലാം സ്ഥാനത്ത് ഇറക്കുന്നതില്‍ തെറ്റില്ല. 40 ഓവറിന് ശേഷം കളിക്കാവുന്ന രീതിയിലായിരിക്കണം പന്തിന്റെ സ്ഥാനം. നേരത്തെ ഇറക്കുന്നത് ഗുണം ചെയ്യില്ല. പന്തിന് പകരം ശ്രേയസ് അയ്യര്‍ ആണ് നാലാം സ്ഥാനത്ത് അനുയോജ്യന്‍. രണ്ടാം ഏകദിനത്തിലെ ബാറ്റിങ്ങിലൂടെ ശ്രേയസ് അക്കാര്യം തെളിയിച്ചതായും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

ശ്രേയസ് അവസരം വിനിയോഗിച്ചു

ശ്രേയസ് അവസരം വിനിയോഗിച്ചു

രോഹിത് ശര്‍മയും, ഋഷഭ് പന്തും പുറത്തായതോടെ അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ ശ്രേയസ് ആണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നല്‍കുന്നതില്‍ സഹായിച്ചത്. വിരാട് കോലിക്കൊപ്പം 125 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശ്രേയസ് 71 റണ്‍സെടുത്തിരുന്നു. സ്‌ട്രൈക്ക് കൈമാറിക്കളിക്കാന്‍ താരത്തിന് കഴിഞ്ഞത് നേട്ടമായി. ശ്രേയസ് തനിക്ക് കിട്ടിയ അവസരം ശരിയായി വിനിയോഗിച്ചിരിക്കുകയാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

പ്രോ കബഡി ലീഗ്; ചാമ്പ്യന്മാരെ ഞെട്ടിച്ച് ഹരിയാണ, ആശ്വാസ ജയവുമായി തെലുഗ് ടൈറ്റന്‍സ്

ശ്രേയസ് ടീമില്‍ സ്ഥിരത നേടും

ശ്രേയസ് ടീമില്‍ സ്ഥിരത നേടും

ശ്രേയസ്സിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗത്വം ലഭിക്കുമെന്നാണ് ഗാവസ്‌കറുടെ പ്രതീക്ഷ. ഇന്ത്യയ്ക്കായി നേരത്തെ കളിച്ച അഞ്ചു മത്സരങ്ങളില്‍ രണ്ട് അര്‍ധശതകങ്ങള്‍ നേടിക്കഴിഞ്ഞു. എന്തുകൊണ്ടാണ് താരത്തെ ലോകകപ്പില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നത് വ്യക്തമല്ല. ഇപ്പോള്‍ ഒരിക്കല്‍ക്കൂടി ശ്രേയസ് തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണെന്നും മുന്‍താരം വ്യക്തമാക്കി. വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ജയിച്ച ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലാണ്.

ഗണ്ണേഴ്‌സിന് വിജയത്തുടക്കം; തട്ടകത്തില്‍ ലെസ്റ്ററിന് സമനിലക്കെണി

ഇന്ത്യയ്ക്ക് ജയം

ഇന്ത്യയ്ക്ക് ജയം

മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യ 59 റണ്‍സിനാണ് വിജയിച്ചത്. ക്യാപ്റ്റന്‍ വിരാട് കോലി 42ാം സെഞ്ച്വറിയുമായി മുന്നില്‍ നിന്നും പട നയിച്ചപ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റിന് 279 റണ്‍സ് നേടി. കോലിയെക്കൂടാതെ (120) ശ്രേയസ് അയ്യരാണ് (71) ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കസറിയത്. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 210 റണ്‍സിന് എല്ലാവരും പുറത്തായി. എവിന്‍ ലൂയിസ്(65), നിക്കോളാസ് പൂരന്‍(42) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തി.

Story first published: Monday, August 12, 2019, 10:35 [IST]
Other articles published on Aug 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X