ഗണ്ണേഴ്‌സിന് വിജയത്തുടക്കം; തട്ടകത്തില്‍ ലെസ്റ്ററിന് സമനിലക്കെണി
ന്യൂകാസില്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ ആഴ്‌സണലിന് വിജയത്തുടക്കം.ന്യൂകാസില്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്.ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം ഔബ്‌മെയാങ്ങിലൂടെയാണ് ആഴ്‌സണല്‍ വിജയഗോള്‍ നേടിയത്.ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 4-2-3-1ഫോര്‍മേഷനിലാണ് ഉനായ് എമറി ആഴ്‌സണലിനെ വിന്യസിച്ചത്.
ഔബ്‌മെയാങ്ങിനെ മുഖ്യ സ്‌ട്രൈക്കറാക്കിയപ്പോള്‍ മെഹത്രിയാന്‍,ഗുണ്ടൗസി,ഷാക്ക,സോക്രട്ടിസ്,മോണ്‍റിയാല്‍ തുടങ്ങിയവര്‍ക്കും ആദ്യ ഇലവനില്‍ അവസരം ലഭിച്ചു. മഴയില്‍ കുതിര്‍ന്ന കളിയില്‍ മിഡ്ഫീല്‍ഡര്‍മാരായ മെസുറ്റ് ഒസില്‍, സീദ് കൊലസിനാച് എന്നിവരെ കൂടാതെയാണ് ആഴ്സണല്‍ കളത്തിലിറങ്ങിയത്.പ്രതീക്ഷയോടെ കളത്തിലിറക്കി പുതിയ താരങ്ങള്‍ നികോളാസ് പെപെയും ഡാനി സെബലോസും മധ്യനിരയില്‍ തീര്‍ത്തും മങ്ങി.
തുടക്കം മുതല്‍ മികച്ച പ്രതിരോധത്തിലൂന്നിയാണ് ന്യൂകാസില്‍ കളിച്ചത്. പന്തടക്കത്തില്‍ 62 ശതമാനം മുന്നിട്ട് നില്‍ക്കാന്‍ ആഴ്‌സണലിന് സാധിച്ചപ്പോള്‍ ഒമ്പത് ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ആതിഥേയര്‍ കരുത്തുകാട്ടി.

ആഴ്‌സണലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ന്യൂകാസിലിന് സാധിച്ചെങ്കിലും 58ാം മിനുട്ടില്‍ ഗണ്ണേഴ്‌സ് വിജയഗോള്‍ കണ്ടെത്തി.മെയ്റ്റ്‌ലാന്‍ഡ് നെലിസിന്റെ അസിസ്റ്റിലാണ് ഔബ്‌മെയാങ്ങിന്റെ നേട്ടം.പുതിയ കോച്ച് സ്റ്റീവ്ബ്രൂസിന് കീഴില്‍ ആദ്യ പ്രീമിയര്‍ ലീഗിന് ഇറങ്ങിയ ന്യൂകാസിലിന് നിരാശയില്ല.
ജോയിലിന്റന്റെ ഷോട്ട് ബെര്‍നാഡ് ലെനോ ബ്ലോക്ക് ചെയ്തില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. അതേ സമയം വോള്‍വ്‌സിനോട് ഗോള്‍രഹിത സമനിലയുമായി ലെസ്റ്ററിന് പിരിയേണ്ടി വന്നു.സ്വന്തം തട്ടകത്തിലെ സമനിലത്തുടക്കം മുന്‍ ചാമ്പ്യന്മാര്‍ക്ക് സന്തോഷം നല്‍കില്ലെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications