Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ചാമ്പ്യന്മാരെ ഞെട്ടിച്ച് ഹരിയാണ, ആശ്വാസ ജയവുമായി തെലുഗ് ടൈറ്റന്‍സ്

അഹമ്മദാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ നലവിലെ ചാമ്പ്യന്മാരായ ബെംഗളുരു ബുള്‍സിന് തോല്‍വി. ഹരിയാണ സ്റ്റീലേഴ്‌സിനെതിരെ 33-30 എന്ന സ്‌കോറിനാണ് ബെംഗളുരു അടിയറവ് പറഞ്ഞത്. മറ്റൊരു മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സ് ആശ്വാസജയം കണ്ടെത്തി. ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെതിരെയായിരുന്നു ടൈറ്റന്‍സിന്റെ വിജയം. സ്‌കോര്‍ 30-24.

സീസണില്‍ രണ്ടാം തോല്‍വിയാണ് ബെംഗളുരു ഏറ്റുവാങ്ങിയത്. ജയം ഉറപ്പിച്ച് കളിക്കിറങ്ങിയ ചാമ്പ്യന്മാരെ ഹരിയാണ ഞെട്ടിക്കുകയായിരുന്നു. വികാസ് കണ്ടോലയുടെ റെയ്ഡുകള്‍ വിജയികള്‍ക്ക് തുണയായി. 12 പോയന്റാണ് വിജയ് നേടിയെടുത്തത്. വികാസ് കാലെ 6ഉം വിനയ് 5ഉം പോയന്റും നേടി. ബെംഗളുരുവിനായി രോഹിത് കുമാര്‍ 12 പോയന്റ് നേടി. പവന്‍ കുമാര്‍ 7 പോയന്റും സ്വന്തമാക്കി. തോല്‍വി വഴങ്ങിയെങ്കിലും പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബെംഗളുരു.

PKL2019

ഇത്തവണ മോശം പ്രകടനം നടത്തുന്ന തെലുഗ് ടൈറ്റിന്‍സിന്റെ ആദ്യജയമാണ് ഗുജറാത്തിനെതിരെ കുറിച്ചത്. വിജയികള്‍ക്കായി വിശാല്‍ ഭരദ്വാജും സിദ്ധാര്‍ഥ് ദേശായിയും തിളങ്ങി. ഇരുവരും ഏഴുവീതം പോയന്റാണ് നേടിയത്. ഗുജറാത്തിനായി പര്‍വേശ് ബെന്‍സ്വാള്‍ 7 പോയന്റ് നേടി. രോഹിത് ഗുലിയ 5ഉം സച്ചിന്‍ 4 പോയന്റും നേടി. മറ്റു കളിക്കാര്‍ക്ക് തിളങ്ങാനായില്ല. ഏഴു മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രമുള്ള ടൈറ്റന്‍സ് അവസാന സ്ഥാനത്താണ്.

Story first published: Monday, August 12, 2019, 9:26 [IST]
Other articles published on Aug 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+