വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയുടെ മികവല്ല, ഗാംഗുലിയുടെ അധ്വാനമാണ് കിരീടങ്ങള്‍ക്ക് പിന്നില്‍: ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായാണ് ക്രിക്കറ്റ് ലോകം ധോണിയെ വാഴ്ത്തുന്നത്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച ധോണിയെ എതിര്‍ ടീം താരങ്ങള്‍ പോലും ആരാധനയോടെയാണ് കാണുന്നത്. ഇപ്പോഴിതാ ധോണിയുടെ നായകമികവ് ഗാംഗുലിയുടെ അധ്വാനമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായിരുന്ന ഗൗതം ഗംഭീര്‍. 'ക്യാപ്റ്റനെന്ന നിലയില്‍ ധോണി വളരെയേറെ ഭാഗ്യവാനാണ്. അദ്ദേഹത്തിന് എല്ലാ ഫോര്‍മാറ്റിലും മികച്ച ടീമിനെ ലഭിച്ചു.

ഗംഭീര്‍

2011ലെ ഏകദിന ലോകകപ്പില്‍ ധോണിക്ക് നായകെന്ന നിലയില്‍ വളരെ എളുപ്പമായിരുന്നു. സച്ചിന്‍ സെവാഗ്, യുവരാജ്, യൂസഫ്,വിരാട് പിന്നെ താനും ഉള്‍പ്പെടുന്ന മികച്ച നിര തന്നെയാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഇങ്ങനെ ടീമിനെ എത്തിക്കുന്നതിനായി ഗാംഗുലി കഠിനമായി അധ്വാനിച്ചിട്ടുണ്ട്. അതിന്റെ ഫലമായാണ് ധോണി നിരവധി ട്രോഫികള്‍ നേടിയത്'-ഗംഭീര്‍ പറഞ്ഞു. 1996ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഗാംഗുലി 1999ലാണ് നായകസ്ഥാനത്തെത്തുന്നത്.

ഇന്ത്

ഇന്ത്യയെ 2002ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ജേതാക്കളാക്കിയ ഗാംഗുലി ഇന്ത്യയെ 2003 ഏകദിന ലോകകപ്പ് ഫൈനലിലും കളിപ്പിച്ചു. 2001ല്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി പരമ്പരയും നേടി. 2002ല്‍ നാറ്റ് വെസ്റ്റ് സീരിയസ് കിരീടം ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി സ്വന്തമാക്കുകയും ചെയ്തു. 2007-2008 കാലത്ത് ധോണി നായകസ്ഥാനം ഏറ്റെടുക്കുമ്പോള്‍ ടെസ്റ്റിലും ഏകദിനത്തിലും പരിചയസമ്പന്നരായ താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ടായിരുന്നു.

പരിശീലനത്തിന് പണമില്ല; തന്റെ ആഡംബര കാര്‍ വില്‍ക്കുകയാണെന്ന് ദ്യുതി ചന്ദ്

ധോണി

സച്ചിന്‍, ലക്ഷ്മണ്‍, ദ്രാവിഡ് എന്നിവരുടെ വിരമിക്കലോടെ ധോണിക്ക് ടെസ്റ്റ് ക്രിക്കറ്റ് ഭാരമായി മാറിയെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. 2014ലാണ് ധോണി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.ഇന്ത്യയെ 60 മത്സരത്തില്‍ നിന്ന് 27 മത്സരത്തിലാണ് ധോണി വിജയിപ്പിച്ചത്.200 ഏകദിനത്തില്‍ 110 മത്സരത്തിലും വിജയിച്ചു. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്തിയിരിക്കുകയാണ്.

ധോണിയുടെ ജന്മദിനാഷോഷം; ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

ഗാംഗുലി

ഇന്ത്യന്‍ ടീമിനെ മികച്ച ടീമാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നായകനാണ് ഗാംഗുലി. കൊല്‍ക്കത്തയുടെ രാജകുമാരനായ ഗാംഗുലി 2000-2005 കാലയളവിലായി 49 ടെസ്റ്റിലും 1999-2005 കാലയളവിലായി 146 ഏകദിനത്തിലുമാണ് ഇന്ത്യയെ നയിച്ചത്. 2002ലെ നാറ്റ് വെസ്റ്റ് സീരിയസ് ഫൈനലില്‍ ഇംഗ്ലണ്ടുയര്‍ത്തിയ 326 വിജയലക്ഷ്യം ഇന്ത്യ മറികടന്നതും തുടര്‍ന്ന് ജേഴ്‌സിയൂരി വീശി ഗാംഗുലി നടത്തിയ ആഘോഷവും ഇന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം നല്‍കുന്ന സംഭവമാണ്. ഇന്ത്യക്കുവേണ്ടി 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 32 വിക്കറ്റും 311 ഏകദിനത്തില്‍ നിന്നായി 11363 റണ്‍സും 100 വിക്കറ്റും ഗാംഗുലിയുടെ പേരിലുണ്ട്. 59ഐപിഎല്‍ കളിച്ച ഗാംഗുലി 1349 റണ്‍സും 10 വിക്കറ്റും അക്കൗണ്ടിലാക്കി.

Story first published: Sunday, July 12, 2020, 11:21 [IST]
Other articles published on Jul 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X