വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയുടെ ജന്മദിനാഷോഷം; ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ 39ാം ജന്മദിനമായിരുന്നു ജൂലൈ ഏഴിന് കടന്നുപോയത്. ലോകമെമ്പാടും നിരവധി ആധാകരുള്ള ധോണിയുടെ ജന്മദിനം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ആഘോഷമായിരുന്നു. കൊറോണയുടെ പ്രതിസന്ധികള്‍ക്കിടയിലും ധോണിയുടെ റാഞ്ചിയിലെ വീട്ടില്‍വെച്ച് ജന്മദിനാഘോഷം നടത്തിയിരുന്നു. ക്രിക്കറ്റിലെ ധോണിയുടെ അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ആഘോഷത്തില്‍ പങ്കെടുത്തത്.

ഇപ്പോള്‍ ധോണിയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഭാര്യ സാക്ഷിക്കും മകള്‍ സിവയ്ക്കുമൊപ്പമുള്ള ധോണിയുടെ ചിത്രങ്ങളാണ് കൂടുതലായും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ധോണി ഇന്ത്യന്‍ ടീം താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും ധോണിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ബറോഡയില്‍ നിന്ന് റാഞ്ചിയിലെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും ആദ്യമായി ലോകകപ്പ് കിരീടം സമ്മാനിച്ച നായകനുമായ കപില്‍ ദേവും ആഘോഷ ചടങ്ങില്‍ പങ്കെടുത്തു.

<strong>ഞാന്‍ പോകുന്നതിന് മുമ്പ് ടോട്ടനത്തിനൊപ്പം കിരീടം നേടും: ജോസ് മൗറീഞ്ഞോ</strong>ഞാന്‍ പോകുന്നതിന് മുമ്പ് ടോട്ടനത്തിനൊപ്പം കിരീടം നേടും: ജോസ് മൗറീഞ്ഞോ

dhonibdayceleb

ധോണിയുടെ ജന്മദിനത്തിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഘോഷം തുടങ്ങിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ധോണിയുടെ വീഡിയോയും ചിത്രങ്ങളും ചേര്‍ത്ത് ട്രിബ്യൂട്ടൊരുക്കിയാണ് ആരാധകര്‍ അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടിയത്. ധോണിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ജൂലൈ ഏഴിന് ധോണിയുടെ ചിത്രം ഫോണില്‍ ഡിപിയാക്കിയും ആരാധകര്‍ അദ്ദേഹത്തിന്റെ ജന്മദിനം വലിയ ആഘോഷമാക്കി.

1981ല്‍ റാഞ്ചിയിലാണ് ധോണിയുടെ ജനനം. ബീഹാറിനുവേണ്ടിയാണ് ധോണി ജൂനിയര്‍ ക്രിക്കറ്റ് കളിച്ചത്.2004ല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയായിരുന്നു ധോണിയുടെ അരങ്ങേറ്റം.ഒരു വര്‍ഷത്തിന് ശേഷം ശ്രീലങ്കയ്‌ക്കെതിരേ ചെന്നൈയില്‍ അദ്ദേഹം ടെസ്റ്റ് അരങ്ങേറ്റവും കുറിച്ചു. 2007ല്‍ ദ്രാവിഡില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ധോണി ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത ഏക നായകനാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പിലും ധോണിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 2013ല്‍ ഇന്ത്യയെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിക്കാനും ധോണിക്കായി.

dhonibday2020

2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി നായകസ്ഥാനം കോലിക്ക് കൈമാറി. 2017ല്‍ പരിമിത ഓവര്‍ ക്രിക്കറ്റിലെ നായകസ്ഥാനവും ധോണി ഒഴിഞ്ഞെങ്കിലും ടീമിനൊപ്പം തുടര്‍ന്നു. എന്നാല്‍ 2019ലെ ഏകദിന ലോകകപ്പ് സെമിയിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ധോണി. ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരിക ധോണിക്ക് വലിയ വെല്ലുവിളിയാവും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തിളങ്ങിയാല്‍ ധോണിക്ക് തിരിച്ചുവരവിന് വഴിയൊരുങ്ങും. ചെന്നൈയ്ക്ക് മൂന്ന് ഐപിഎല്‍ കിരീടമാണ് ധോണി നേടിക്കൊടുത്തത്.

Story first published: Sunday, July 12, 2020, 10:40 [IST]
Other articles published on Jul 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X