Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിശീലനത്തിന് പണമില്ല; തന്റെ ആഡംബര കാര്‍ വില്‍ക്കുകയാണെന്ന് ദ്യുതി ചന്ദ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരിയാണ് ഒഡീഷക്കാരിയായ ദ്യുതി ചന്ദ്. 24 വയസുകാരിയായ താരം ഇതിനോടകം ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. രാജ്യം പ്രതീക്ഷയോടെ നോക്കുന്ന അത്‌ലറ്റുകളിലൊരാളായ ദ്യുതി ഇപ്പോള്‍ പരിശീലനത്തിനായുള്ള പണം കണ്ടെത്താന്‍ തന്റെ ബിഎംഡബ്ല്യു കാര്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദ്യുതി വാഹനം വില്‍ക്കാനുണ്ടെന്ന വിവരം പങ്കുവെച്ചത്.

എന്നാല്‍ നിമിഷങ്ങള്‍ക്കകം ദ്യുതിയുടെ പോസ്റ്റ് ചര്‍ച്ചയാവുകയും മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ദ്യുതി പോസ്റ്റ് പിന്‍വലിച്ചു. കോവിഡ് മഹാമാരി തന്നെയും സാമ്പത്തികമായി ബാധിച്ചുവെന്നാണ് ദ്യുതി വെളിപ്പെടുത്തിയത്. കോവിഡ് മഹാമാരി കാരണം സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നില്ല. ടോക്കിയോ ഒളിംപിക്‌സിനായുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. അതിനാല്‍ പരിശീലനത്തിനും മറ്റ് കാര്യങ്ങള്‍ക്കുമായി പണം ആവശ്യമുണ്ട്. അതിനാലാണ് കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചത്-ദ്യുതി പറഞ്ഞു.

duteechandsellscar

കൊറോണ കാരണം സര്‍ക്കാരും പ്രതിസന്ധിയിലായതിനാല്‍ നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക സഹായം നല്‍കാന്‍ ആകില്ലെന്നാണ് അവര്‍ അറിയിച്ചതെന്നും ദ്യുതി പറഞ്ഞു. ദ്യുതിയുടെ ഫേസ് ബുക്ക് പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലാവുകയും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകള്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ വിവാദം ആകെണ്ടെന്ന് കരുതിയാണ് ദ്യുതി പോസ്റ്റ് ഒഴിവാക്കിയത്. കാര്‍ വില്‍ക്കാനുണ്ടെന്നും താല്‍പര്യമുള്ളവര്‍ മെസഞ്ചറില്‍ ബന്ധപ്പെടണമെന്നുമാണ് ദ്യുതി കുറിച്ചത്.

കാറിനൊപ്പം നില്‍ക്കുന്ന ചിത്രവും ദ്യുതി ഉള്‍പ്പെടുത്തിയിരുന്നു. കാര്‍ വില്‍ക്കുന്നതില്‍ വിഷമമില്ലെന്നും എന്റെ പോരാട്ടത്തിലൂടെയാണ് ആഡംബര കാര്‍ വാങ്ങിയതെന്നും ഇനിയും മത്സരിച്ച് പണം സമ്പാദിക്കുമെന്നും ആഡംബര കാര്‍ വാങ്ങുമെന്നും നിലവില്‍ ഒളിംപിക്‌സിനായി മികച്ച പരിശീലനം നേടുക മാത്രമാണ് ലക്ഷ്യമെന്നും ദ്യുതി പറഞ്ഞു. നിലവില്‍ പ്യൂമ മാത്രമാണ് ദ്യുതിയുടെ സ്‌പോണ്‍സറായുള്ളത്.ഈ വര്‍ഷം ഡിസംബറോടെ പ്യൂമയുമായുള്ള കരാര്‍ അവസാനിക്കും. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് നല്‍കിയ മൂന്ന് കോടി രൂപയില്‍ നിന്ന് 30 ലക്ഷം മുടക്കിയാണ് ദ്യുതി ആഡംബര കാര്‍ വാങ്ങിയത്.

2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിന്റെ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി നേടിയതോടെയാണ് ദ്യുതി ശ്രദ്ധ പിടിച്ചുപറ്റുന്നത്.ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ്ണവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് വെങ്കലവും സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ഒരു വെള്ളിയും വെങ്കലവും ദ്യുതി നേടിയിട്ടുണ്ട്. 100 മീറ്ററിലെ ദേശീയ റെക്കോഡായ 11.22 സെക്കന്റ് ദ്യുതിയുടെ പേരിലാണ്. 100 മീറ്ററില്‍ ഒളിംപിക്‌സ് യോഗ്യത നേടുന്ന മൂന്നാമത്തെ വനിതാ താരമാണ് ദ്യുതി.

Story first published: Sunday, July 12, 2020, 11:06 [IST]
Other articles published on Jul 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+