വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഫ്രീഡി മുതല്‍ കുംബ്ലെ വരെ- ഇതിഹാസങ്ങളുടെ സുന്ദരികളായ പെണ്‍മക്കളെ അറിയുമോ?

പലരും സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല

legends

ടി20 ക്രിക്കറ്റിന്റെ വരവോടെ ക്രിക്കറ്റെന്ന ഗെയിമിന്റെ ജനപ്രീതിയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തേ ക്രിക്കറ്റിനെതിരായ പ്രധാന ആരോപണം അതു സമയംകൊല്ലിയാണെന്നതായിരുന്നു. ഫുട്‌ബോളുള്‍പ്പെടെ ലോകത്തെ ജനപ്രിയ ഗെയിമുകളെല്ലാം വളരെയധികം ദൈര്‍ഘ്യം കുറഞ്ഞതായതിനാല്‍ ക്രിക്കറ്റിനെ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ മടിയായിരുന്നു. പക്ഷെ ടി20യും അതിനു ശേഷം ടി10ഉം എല്ലാം വന്നതോടെ ക്രിക്കറ്റിനെതിരായ ഈ ദുഷ്‌പേര് ഒരുപരിധി വരെ തീര്‍ന്നിരിക്കുകയാണ്.

Also Read: 'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണിAlso Read: 'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണി

ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്നവര്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെയും സോഷ്യല്‍ മീഡിയയില്‍ വിടാതെ പിന്തുടരാറുണ്ട്. കളിക്കളത്തിനു പുറത്തുള്ള അവരുടെ ഓരോ കാര്യങ്ങളും ആരാധകര്‍ക്കു പ്രിയപ്പെട്ടവയാണ്. പക്ഷെ പല ക്രിക്കറ്റര്‍മാരും കുടുംബജീവിതത്തിന്റെ കാര്യത്തില്‍ സ്വകാര്യത പുലര്‍ത്തുന്നവരാണ്. അതിനാല്‍ തന്നെ പലരുടെയും കുടുംബങ്ങളെക്കുറിച്ചും അധികം പേര്‍ക്കും വലിയ ധാരണയില്ല. മുന്‍ ഇതിഹാസ ക്രിക്കറ്റര്‍മാരുടെ പെണ്‍മക്കളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇന്ത്യയുടേതടക്കം വിവിധ രാജ്യങ്ങളിലെ മുന്‍ താരങ്ങളുടെ സുന്ദരികളായ പെണ്‍മക്കളെക്കുറിച്ച് അറിയാം.

ആമിയ ദേവ്

ആമിയ ദേവ്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ നായകെന്നു വിശേഷിപ്പിക്കാവുന്നയാളാണ് മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്. 1983ലെ ലോകകപ്പില്‍ കിരീടമുയര്‍ത്തി ഇന്ത്യ ലോക ക്രിക്കറ്റിലെ കറുത്ത കുതിരകളായി മാറിയപ്പോള്‍ ടീമിനെ നയിച്ചത് കപിലായിരുന്നു. ലോര്‍ഡ്‌സിലെ ഫൈനലില്‍ കിരീട ഫേവറിറ്റുകളായ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയായിരുന്നു ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തിയത്. കപിലിനു ആമിയ ദേവെന്ന ഒരു മകളാണുള്ളത്. അടുത്തിടെ 1983ലെ ലോകകപ്പ് പ്രമേയമാക്കി പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായ 83യില്‍ അസിസ്റ്റന്റ് ഡയറക്ടറായി ആമിയ പ്രവര്‍ത്തിച്ചിരുന്നു.

സന ഗാംഗുലി

സന ഗാംഗുലി

ഇന്ത്യയെ അഗ്രസീവ് ക്രിക്കറ്റിന്റെ വക്താക്കളാക്കി മാറ്റിയ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. എതിരാളികളെ അവരുടെ മടയില്‍ കയറി ആക്രമിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു ദാദ. അതുവരെ ഇന്ത്യന്‍ ക്രിക്കറ്റില്‍ കണ്ടിട്ടില്ലാത്ത പുതിയൊരു സമീപനമായിരുന്നു ഇത്. ഗാംഗുലിയെ ഇതു ഇന്ത്യയെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാക്കി മാറ്റുകയും ചെയ്തു.
വിരമിച്ച ശേഷവം ക്രിക്കറ്റുമായുള്ള ബന്ധം ഗാംഗുലി കാത്തുസുക്ഷിച്ചു. നിലവിലെ ബിസിസിഐ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. സന ഗാംഗുലിയെന്ന ഒരു മകളാണ് ഗാംഗുലിക്കുള്ളത്. അമ്മയെപ്പോലെ നൃത്തത്തോടാണ് സനയ്ക്കും പാഷന്‍.

Also Read: T20 World Cup: സന്നാഹത്തില്‍ തോറ്റ് ഇന്ത്യ, പരിഹാസ ട്വീറ്റുമായി ഓസീസ് ജേര്‍ണലിസ്റ്റ്, വൈറല്‍

ആരുണി കുംബ്ലെ

ആരുണി കുംബ്ലെ

ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നറാണ് അനില്‍ കുംബ്ലെ. സ്പിന്‍ ബൗളിങില്‍ ഇന്ത്യയുടെ മാത്രമല്ല ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ നിരയില്‍ മുന്‍പന്തിയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. പന്ത് കൊണ്ട് മായാജാലം സൃഷ്ടിച്ച ഈ കര്‍ണാടകക്കാരന്‍ ഇന്ത്യയുടെ ക്യാപ്റ്റനും കോച്ചുമായെല്ലാം പിന്നീട് പ്രവര്‍ത്തിക്കുകയും ചെയ്തു.
കുംബ്ലെയ്ക്കു മൂന്നു മക്കളാണുള്ളത്. ഇതില്‍ മൂത്തയാളാണ് മകള്‍ ആരുണി കുംബ്ലെ. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ് ഇവര്‍. ആരുണി കഴിഞ്ഞാല്‍ മകന്‍ മായസ് കുംബ്ലെ, മകള്‍ സ്വാസ്തി കുംബ്ലെ എന്നിവരാണുള്ളത്.

ബ്രൂക്ക് വോണ്‍

ബ്രൂക്ക് വോണ്‍

അകാലത്തില്‍ ലോകത്തോടു വിടപറഞ്ഞ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസമാണ് ഷെയ്ന്‍ വോണ്‍. കളിക്കളത്തില്‍ വിസ്മയിപ്പിച്ച ബൗളറായിരുന്നു അദ്ദേഹമെങ്കില്‍ പുറത്ത് വിവാദങ്ങളുടെ തോഴനുമായിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു തായ്‌ലാന്‍ഡില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നു വോണ്‍ മരണത്തിനു കീഴടങ്ങിയത്. അദ്ദേഹത്തിനു മൂന്നു മക്കളുണ്ട്. ഇതിരൊളാണ് മകള്‍ ബ്രൂക്ക് വോണ്‍. ജാക്‌സണ്‍ വോണ്‍ എന്ന മകനും സമ്മര്‍ വോണെന്ന മകളും കൂടി വോണിനുണ്ട്.

Also Read: T20 World Cup : അവര്‍ കറുത്ത കുതിരകള്‍, ഈ മൂന്ന് ടീമിന് സെമിയുറപ്പ്!, പ്രവചനവുമായി അക്രം

അഖ്‌സ അഫ്രീഡി

അഖ്‌സ അഫ്രീഡി

പാകിസ്താന്റെ മുന്‍ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡി ഒരു കാലത്ത് ക്രിക്കറ്റ് പ്രേമികളുടെ ഹരമായിരുന്നു. ക്രീസിലെത്തിയാല്‍ ആദ്യ ബോളില്‍ തന്നെ സിക്‌സറിനു മുതിരാന്‍ മടിയില്ലാത്തയാളായിരുന്നു അദ്ദേഹം. ഈ ശൈലി തന്നെയാണ് അഫ്രീഡിയെ സൂപ്പര്‍ ഹീറോയാക്കി മാറ്റിയത്. അദ്ദേഹത്തിനു അഞ്ചു മക്കളുണ്ട്. ഇതില്‍ മൂത്തയാളാണ് മകള്‍ അഖ്‌സ അഫ്രീഡി. നിലവില്‍ പാകിസ്താന്‍ ടീമിലെ സ്റ്റാര്‍ പേസറായ ഷഹീന്‍ ഷാ അഫ്രീഡിയുടെ ഭാവി വധു കൂടിയാണ് അഖ്‌സ. ഇരുവരുടെയും വിവാഹനിശ്ചയം നേരത്തേ കഴിഞ്ഞിരുന്നു.

Story first published: Friday, October 14, 2022, 13:07 [IST]
Other articles published on Oct 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X