
സെമി കളിക്കുക ഇവര്‍
അക്രം സെമി കളിക്കുമെന്ന് പ്രവചിച്ചിരിക്കുന്ന മൂന്ന് ടീമുകള്‍ ഇന്ത്യ, പാകിസ്താന്‍, ഓസ്‌ട്രേലിയ എന്നീ മൂന്ന് ടീമുകളെയാണ്. ഈ മൂന്ന് ടീമും തീര്‍ച്ചയായും സെമിയിലുണ്ടാവുമെന്നാണ് അദ്ദേഹം വിലയിരുത്തിയത്. ആതിഥേയരെന്ന നിലയില്‍ ഓസ്‌ട്രേലിയ സെമിയിലുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ഓസീസിലെ വേഗപിച്ചിനെ അവരെക്കാള്‍ നന്നായി അറിയാവുന്ന മറ്റാരുമില്ല. മികച്ച താരങ്ങളും അവര്‍ക്കുള്ളതിനാല്‍ ഓസീസ് കപ്പടിച്ചാലും അത്ഭുതപ്പെടാനാവില്ല.
Also Read : IPL: മുംബൈക്ക് പറ്റിയ അഞ്ച് അബദ്ധങ്ങള്‍, ഇവരെ കൈവിട്ട് കളഞ്ഞത് വലിയ മണ്ടത്തരം

ഇന്ത്യക്ക് ദൗര്‍ബല്യങ്ങളേറെ
ഇന്ത്യയും പാകിസ്താനും ശക്തരായ താരങ്ങളുടെ നിരയാണ്. ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങ് കരുത്താണ് എടുത്തു പറയേണ്ടത്. രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ തുടങ്ങി എടുത്തു പറയാന്‍ സാധിക്കുന്ന വലിയ താരനിരയാണ് ഇന്ത്യക്കായി ബാറ്റ് ചെയ്യാനുള്ളത്. ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ് ഇന്ത്യയുടെ ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരും.
ബൗളിങ് നിരയിലേക്ക് വരുമ്പോള്‍ ആശങ്കകളേറെ. രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് പിന്നാലെ ദീപക് ചഹാറും പരിക്കേറ്റ് പുറത്തായിരിക്കുന്നു. നിലവിലെ മറ്റ് പല താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നവരുമാണ്. ഇന്ത്യയുടെ ബൗളിങ് നിരയില്‍ ന്യൂബോളില്‍ മികവ് കാട്ടാന്‍ താരങ്ങളുണ്ടെങ്കിലും ഡെത്ത് ഓവറിലെ തല്ലുകൊള്ളികളാണ് മിക്കവരും. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല.

പാകിസ്താന്റെ മധ്യനിര പ്രശ്‌നം
ഓസീസ് സാഹചര്യത്തില്‍ ഏറ്റവും ശക്തമായ ബൗളിങ് നിരയുള്ള ടീമാണ് പാകിസ്താന്‍. നസീം ഷാ, ഷഹിന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ് തുടങ്ങി മികച്ച പേസര്‍മാരാല്‍ പാക് ടീം സമ്പന്നം. ഏത് വമ്പന്മാരെയും വീഴ്ത്താന്‍ പാകിസ്താന്റെ ബൗളിങ് നിരക്കാവും. എന്നാല്‍ ബാറ്റിങ് നിരയിലാണ് പ്രശ്‌നം. മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം എന്നീ രണ്ട് താരങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചാണ് പാകിസ്താന്‍ പോകുന്നത്. രണ്ട് താരങ്ങളും നിരാശപ്പെടുത്തിയാല്‍ പാക് നിരയില്‍ രക്ഷകരാവാന്‍ സാധിക്കുന്നവരില്ലെന്ന് തന്നെ പറയാം. മധ്യനിരയില്‍ ആസിഫ് അലിയെപ്പോലെ ചില വെടിക്കെട്ട് താരങ്ങളുണ്ടെങ്കിലും സ്ഥിര പ്രശ്‌നം.
Also Read : സച്ചിന്‍ പന്തെടുത്താലും കിങ്, കൂടുതല്‍ തവണ പുറത്താക്കിയ നാല് ഇതിഹാസങ്ങളെ അറിയാം

ദക്ഷിണാഫ്രിക്ക കറുത്ത കുതിരകള്‍
ദക്ഷിണാഫ്രിക്കന്‍ ടീമിനെയാണ് കറുത്ത കുതിരകളെന്ന് അക്രം വിശേഷിപ്പിച്ചത്. ടീം കരുത്ത് മോശമില്ലെങ്കിലും സമീപകാലത്തെ പ്രകടനങ്ങള്‍ മോശം. ഇന്ത്യയോട് ടി20 പരമ്പര തോറ്റതിന് പിന്നാലെ ഇന്ത്യയുടെ ബി ടീമിനോട് ഏകദിന പരമ്പരയും കൈവിട്ടു. എന്നാല്‍ തീര്‍ത്തും എഴുതിത്തള്ളാവുന്ന നിരയല്ല ദക്ഷിണാഫ്രിക്കയുടേത്. ഡേവിഡ് മില്ലര്‍, ഹെന്‍ റിച്ച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം, ക്വിന്റന്‍ ഡീകോക്ക് തുടങ്ങിയവര്‍ ബാറ്റിങ് നിരയിലുണ്ട്. ബൗളിങ് നിരയില്‍ കഗിസോ റബാഡ, ആന്‍ റിച്ച് നോക്കിയേ, വെയ്ന്‍ പാര്‍ണല്‍, ലൂങ്കി എന്‍ഗിഡി എന്നിവരെല്ലാമുണ്ട്. ഇവരെല്ലാം ഫോമിലേക്കെത്തിയാല്‍ ദക്ഷിണാഫ്രിക്ക എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയാവും.


Click it and Unblock the Notifications












