വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മത്സരം: ആദ്യ ട്വന്റി-20 എവിടെ, എപ്പോള്‍ കാണാം

ലൊഡര്‍ഹില്‍: ലോകകപ്പ് തോല്‍വിക്ക് ശേഷം ഇന്ത്യയുടെ ആദ്യ മത്സരം. ഒരു മാസം നീളുന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയം ഉദ്ഘാടന ട്വന്റി-20 മത്സരത്തിന് വേദിയാവും. പരമ്പരയില്‍ ആദ്യ രണ്ടു ട്വന്റി-20 മത്സരങ്ങളും ഇവിടെ വെച്ച് നടക്കുമ്പോള്‍ നിര്‍ണായകമായ മൂന്നാം മത്സരത്തിന് തെക്കെ അമേരിക്കന്‍ നഗരമായ ഗുയാനയാണ് സാക്ഷ്യം വഹിക്കുക. ട്വന്റി-20 മത്സരങ്ങള്‍ക്ക് പുറമെ മൂന്നു ഏകദിനങ്ങളും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായ രണ്ടു ടെസ്റ്റ് മത്സരങ്ങളും പരമ്പരയിലുണ്ട്.

ഫിനിഷര്‍മാരില്ലാതെ ഇന്ത്യ, പന്തിന് കഴിയുമോ ധോണിയാവാന്‍?

ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതലാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ട്വന്റി-20 പോരാട്ടം നടക്കുക. സോണി വണ്‍/HD, സോണി 3/HD ചാനലുകള്‍ മത്സരം തത്സമയം പ്രക്ഷേപണം ചെയ്യും. സോണിലൈവ് എന്ന ആപ്പ് മുഖേനയും മത്സരം സ്ട്രീം ചെയ്തു കാണാനും ക്രിക്കറ്റ് പ്രേമികള്‍ക്ക് അവസരമുണ്ട്.

kohli

അടുത്തവര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ടീമിനെ സജ്ജമാക്കുക കൂടിയാണ് വിന്‍ഡീസ് പര്യടനത്തിലൂടെ ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. ഇക്കുറി യുവതാരങ്ങളിലാണ് കണ്ണുകള്‍ മുഴുവന്‍. ശ്രേയസ് ഐയ്യര്‍, മനീഷ് പാണ്ഡെ, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്‌നി, ഋഷഭ് പന്ത് തുടങ്ങിയ യുവതാരങ്ങളില്‍ ഇന്ന് ആര്‍ക്കെല്ലാം നറുക്കു വീഴുമെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു. ധോണിയുടെ അഭാവത്തില്‍ ഋഷഭ് പന്തായിരിക്കും വിക്കറ്റിന് പിന്നില്‍ നിലയുറപ്പിക്കുക.

rohit

മറുഭാഗത്ത് എന്തുവിലകൊടുത്തും ഇന്ത്യയെ തോല്‍പ്പിക്കാനുള്ള പുറപ്പാടിലാണ് വെസ്റ്റ് ഇന്‍ഡീസ്. കീറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്‍, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് എന്നിവരടങ്ങുന്ന കരീബിയന്‍ നിര സുശക്തമാണ്. പര്യടനത്തില്‍ നിന്നും ക്രിസ് ഗെയില്‍ വിട്ടുനില്‍ക്കുമ്പോള്‍ പരിശീലനത്തിനിടെയേറ്റ പരുക്കു കാരണം ആന്ദ്രെ റസലിന് പരമ്പര നഷ്ടമായത് വിന്‍ഡീസ് ടീമിനെ അലട്ടുന്നുണ്ട്.

westindies

ട്വന്റി-20 -യില്‍ ഇതുവരെ പതിനൊന്ന് തവണയാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും മുഖാമുഖം വന്നിട്ടുള്ളത്. അഞ്ചു വീതം വിജയം നേടിയ ചരിത്രവുമുണ്ട് ഇരു ടീമുകള്‍ക്കും പറയാന്‍. ഇതേസമയം കരിബിയന്‍ മണ്ണില്‍ ഇന്ത്യയുടെ പ്രകടനം അത്ര തിളക്കമാര്‍ന്നതല്ല. കളിച്ച നാലു മത്സരങ്ങളില്‍ മൂന്നിലും വെസ്റ്റ് ഇന്‍ഡീസാണ് വിജയം രുചിച്ചത്. ഇന്ത്യ ഒന്നിലും. ഫ്‌ളോറിഡയിലാകട്ടെ ആകെ കളിച്ച ആറു മത്സരങ്ങളില്‍ മൂന്നെണ്ണം വിന്‍ഡീസ് വിജയിച്ചിട്ടുണ്ട്. രണ്ടു മത്സരങ്ങളില്‍ ഒരു വിജയം മാത്രമാണ് ഇന്ത്യയ്ക്ക് ഉയര്‍ത്തിക്കാട്ടാനുള്ളത്.

india

ഇന്ത്യന്‍ സംഘം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, വിരാട് കോലി (നായകന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് ഐയര്‍, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, നവ്ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്, മനീഷ് പാണ്ഡെ, ദീപക് ചഹാര്‍, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍

വിന്‍ഡീസ് സംഘം: ജോണ്‍ കാമ്പെല്‍, എവിന്‍ ലൂയിസ്, ഷിമ്രോണ്‍ ഹിറ്റ്മയര്‍, റോവ്മാന്‍ പവല്‍, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), കീറോണ്‍ പൊള്ളാര്‍ഡ്, ജേസണ്‍ മുഹമ്മദ്, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് (വിക്കറ്റ് കീപ്പര്‍), കീമോ പോള്‍, ഷെല്‍ഡണ്‍ കോട്രല്‍, ഓഷേന്‍ തോമസ്, അന്തോണി ബ്രാമ്പ്‌ളി, ഖാരി പിയെറി, സുനില്‍ നരെയ്ന്‍

Story first published: Saturday, August 3, 2019, 17:47 [IST]
Other articles published on Aug 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X