For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫിനിഷര്‍മാരില്ലാതെ ഇന്ത്യ, പന്തിന് കഴിയുമോ ധോണിയാവാന്‍?

ലൊഡര്‍ഹില്‍: ലോകകപ്പിലെ ക്ഷീണം തീര്‍ക്കാനിറങ്ങുകയാണ് കോലിയും സംഘവും ഇന്ന്. എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസാണ്. വിനാശകാരികളായ ഒരുപിടി താരങ്ങള്‍ വിന്‍ഡീസ് നിരയില്‍ അണിനിരക്കുമ്പോള്‍ കോലിയുടെ ആവനാഴിയില്‍ ആര്‍ക്കെല്ലാം ഇടംലഭിക്കുമെന്ന് ഇന്ത്യന്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. അടുത്തവര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പു കൂടിയായിട്ടാണ് വീന്‍ഡീസുമായുള്ള മത്സര പരമ്പരയെ ഇന്ത്യ കാണുന്നത്. ലോകകപ്പിലെ പോരായ്മകള്‍ പരിഹരിക്കണം. ടീമിന്റെ അടിത്തറ ഒരിക്കല്‍ക്കൂടി ഭദ്രപ്പെടുത്തണം - മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി വ്യക്തമാക്കി.

india

ലോക ട്വന്റി-20 റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസ് ഒന്‍പതാം സ്ഥാനത്തും. 2018 നവംബറിലാണ് ഇരു ടീമുകളും തമ്മില്‍ അവസാനമായി ട്വന്റി-20 കളിച്ചത്. ഇന്ത്യ ആതിഥേരായ മൂന്നു മത്സരങ്ങളിലും വിന്‍ഡീസിന് ജയിക്കാനായില്ല. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരം അഞ്ചു വിക്കറ്റിന് ഇന്ത്യ ജയിക്കുകയായിരുന്നു. ലഖ്‌നൗവില്‍ നടന്ന രണ്ടാം മത്സരം 71 റണ്‍സിന്റെ ആധികാരിക ജയം കോലിയും സംഘവും സ്വന്തമാക്കി. ചെന്നൈയില്‍ ആറു വിക്കറ്റിന്റെ ജയമാണ് വിന്‍ഡീസിനെതിരെ ഇന്ത്യന്‍ ടീം നേടിയത്. എന്നാല്‍ ഇക്കുറി പകരം വീട്ടാന്‍തന്നെയാണ് വെസ്റ്റ് ഇന്‍ഡീസിന്റെയും ഭാവം. നിരയില്‍ എവിന്‍ ലൂയിസായിരിക്കും കരീബിയന്‍ ടീമിന്റെ തുറുപ്പുച്ചീട്ട്. ട്വന്റി-20 -യില്‍ ഇന്ത്യയ്‌ക്കെതിരെ രണ്ടു തവണ സെഞ്ചുറി നേടിയ ഏക ബാറ്റ്‌സമാനാണ് ഇദ്ദേഹം.

india

എന്തായാലും ഇന്ത്യന്‍ ക്യാംപില്‍ നായകന്‍ കോലിക്ക് വലിയ ആശങ്കകളില്ല. ശ്രേയസ് ഐയ്യരും മനീഷ് പാണ്ഡയും പോലുള്ള യുവതാരങ്ങള്‍ക്ക് കഴിവു തെളിയിക്കാനുള്ള സുവര്‍ണാവസരമായാണ് വിന്‍ഡീസ് പര്യടനത്തെ കോലി വിലയിരുത്തുന്നത്. ധോണിയുടെ അഭാവം ടീമില്‍ നിഴലിക്കുമെങ്കിലും ഋഷഭ് പന്തിന് മുന്നോട്ടു വരാന്‍ ഇതുതന്നെ പറ്റിയ അവസരം. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റു വീശുന്നതിനൊപ്പം സ്ഥിരതയാര്‍ന്ന പ്രകടനവും പന്തില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നു. ഫിനിഷര്‍ റോളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിടവ് നികത്താനും യുവതാരങ്ങള്‍ തയ്യാറാവണം - കോലി പറഞ്ഞു.

india

ഇക്കുറി ഫിനിഷര്‍മാരില്ലാതെയാണ് വിന്‍ഡീസ് പര്യടനത്തിന് ഇന്ത്യയിറങ്ങുന്നത്. മൂന്നു ട്വന്റി-20, മൂന്നു ഏകദിനം, രണ്ടു ടെസ്റ്റ് മത്സരങ്ങളും പരമ്പരയിലുണ്ട്. സൈനിക സേവനത്തിനായി ധോണി വിട്ടുനില്‍ക്കുമ്പോള്‍, ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും ജസ്പ്രീത് ബുംറയ്ക്കും ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു.

Story first published: Saturday, August 3, 2019, 16:16 [IST]
Other articles published on Aug 3, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+