വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെസ്റ്റിൽ രോഹിത് ശർമ്മ കൈയ്യടക്കിയ 5 സുപ്രധാന റെക്കോർഡുകൾ

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര റാഞ്ചി ഇന്ത്യന്‍ സംഘം കപ്പുയര്‍ത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയ താരം രോഹിത് ശര്‍മയായിരുന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ സംഹാര താണ്ഡവമാടുന്ന രോഹിത് ശര്‍മയെന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ടെസ്റ്റും തനിക്ക് വഴങ്ങുമെന്ന് പ്രകടനംകൊണ്ട് തെളിയിച്ചപ്പോള്‍ വിമര്‍ശകര്‍ക്ക് പോലും കൈയടിക്കാതെ തരമില്ലായിരുന്നു. ഓപ്പണറായി അരങ്ങേറ്റം കുറിച്ച് ടൂര്‍ണമെന്റിലെ താരമായി രോഹിത് മാറുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനും പ്രതീക്ഷകളേറെ.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇനിയുള്ള മത്സരങ്ങളിലും ഓപ്പണിങ്ങില്‍ രോഹിത് ഇറങ്ങുമ്പോള്‍ കോഹ്ലിലിക്കും അത് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. വീരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് ശൈലിയെ ഓര്‍മിപ്പിച്ച് വെള്ളക്കുപ്പായത്തില്‍ രോഹിത് ബാ്റ്റിങ് തീര്‍ത്തപ്പോള്‍ ഒരുപിടി റെക്കോഡുകളും താരത്തിനൊപ്പം പിറന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ രോഹിത് തിരുത്തിയ അഞ്ച് റെക്കോഡുകള്‍ ചുവടെ.

ബ്രാഡ്മാനെയും കടത്തിവെട്ടി

ബ്രാഡ്മാനെയും കടത്തിവെട്ടി

ഹോം മത്സരത്തില്‍ ഇതിഹാസ താരം ബ്രാഡ്മാനെയും കടത്തിവെട്ടിയിരിക്കുകയാണ് രോഹിത് ശര്‍മ. റാഞ്ചിയിലെ ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ 99.84 ശരാശരിയാണ് രോഹിതിനുള്ളത്. അതേ സമയം ബ്രാഡ്മാന്റെ ഹോം ഗ്രൗണ്ടിലെ ശരാശരി 98.22 ആണ്. ഓപ്പണിങ്ങില്‍ തന്റെ തനത് ശൈലി മാറ്റാത്ത രോഹിത് 28 ഫോറും ആറ് സിക്‌സുമാണ് റാഞ്ചിയില്‍ മാത്രം പറത്തിയത്.

ടെസ്റ്റിലും സൂപ്പര്‍ ഹിറ്റ്മാന്‍

ടെസ്റ്റിലും സൂപ്പര്‍ ഹിറ്റ്മാന്‍

ഈ സീസണില്‍ കൂടുതല്‍ ടെസ്റ്റ് സിക്‌സര്‍ നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. 19 സിക്‌സുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. റാഞ്ചിയില്‍ മൂന്നാം സിക്‌സ് നേടിയതോടെ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സിന്റെ (15) റെക്കോഡാണ് തിരുത്തപ്പെട്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വെടിക്കെട്ട് ബാറ്റിങ്ങോടെ ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ സിക്‌സ് നേടുന്ന താരമായും രോഹിത് മാറി. 15 സിക്‌സാണ് രോഹിത് നേടിയത്. വിന്‍ഡീസിന്റെ ഷിംറോന്‍ ഹിറ്റ്‌മെയറും ഈ റെക്കോഡില്‍ രോഹിതിനൊപ്പമുണ്ട്.

സ്മിത്തിന്റെ റെക്കോര്‍ഡ് അധികകാലമില്ല, തകര്‍ക്കും ഹിറ്റ്മാന്‍ തന്നെ... ചൂണ്ടിക്കാട്ടി അക്തര്‍

ഒരു മത്സരത്തില്‍ കൂടുതല്‍ സിക്‌സ്

ഒരു മത്സരത്തില്‍ കൂടുതല്‍ സിക്‌സ്

വിശാഖപട്ടണത്തിലെ ബാറ്റിങ് പ്രകടനത്തോടെ ഒരു ടെസ്റ്റ് മത്സരത്തില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമായി രോഹിത് മാറി. 13 സിക്‌സര്‍ പറത്തിയതോടെ മുന്‍ പാക് ഇതിഹാസം വസീം അക്രത്തിന്റെ പേരിലുള്ള 12 സിക്‌സിന്റെ റെക്കോഡാണ് തിരുത്തപ്പെട്ടത്. 1996ല്‍ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിലാണ് വസീമിന്റെ ഈ റെക്കോഡ് പ്രകടനം.

ഇന്ത്യയെ ഒഴിവാക്കി ഐസിസിയുടെ പുതിയ കരുനീക്കം

ഓപ്പണിങ് അരങ്ങേറ്റത്തില്‍ രണ്ട് സെഞ്ച്വറി

ഓപ്പണിങ് അരങ്ങേറ്റത്തില്‍ രണ്ട് സെഞ്ച്വറി

ഓപ്പണറായുള്ള രോഹിതിന്റെ ടെസ്റ്റ് അരങ്ങേറ്റം സ്വപ്‌നതുല്യമായിരുന്നു. വിശാഖപട്ടണത്തില്‍ രണ്ട് ഇന്നിങ്‌സിലും രോഹിത് സെഞ്ച്വറി നേടിയതോടെ ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി രോഹിത് മാറി. 176,127 എന്നിങ്ങനെയാണ് രോഹിതിന്റെ സ്‌കോര്‍.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: മൂന്നാം ടെസ്റ്റും 'റാഞ്ചി', പിന്നാലെ സാക്ഷാല്‍ ധോണിയെത്തി, ചിത്രം വൈറല്‍

ഓപ്പണറായുള്ള ആദ്യ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ്

ഓപ്പണറായുള്ള ആദ്യ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ്

ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായി രോഹിത്. ഒന്നാം ചെസ്റ്റില്‍ 303 റണ്‍സ് നേടിയതോടെ കെപ്്്‌ലര്‍ വെസല്‍സിന്റെ റെക്കോഡാണ് രോഹിത് തിരുത്തിയത്. 1982-83 സീസണില്‍ ഇംഗ്ലണ്ടിനെതിരെയാണ് വെസല്‍സിന്റെ പ്രകടനം.

Story first published: Tuesday, October 22, 2019, 17:19 [IST]
Other articles published on Oct 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X