IPL 2026: പരാഗിന് വിലക്കില്ല!! പകരം ശിക്ഷയിങ്ങനെ; റോയല്‍സിനു മുട്ടന്‍ പണി വരുന്നു, അറിയാം
ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കളത്തില്‍ മിന്നിക്കുകയാണെങ്കിലും പുറത്ത് രാജസ്ഥാന്‍ റോയല്‍സിന് തുടരെ പണി കിട്ടിക്കൊണ്ടിരിക്കുകയാണ്. നേരത്തേ ഗഡൗട്ടില്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ വെട്ടിലായ റോയല്‍സ് ഇപ്പോള്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ പുകവലിയാണ് കുഴപ്പത്തിലാക്കിയത്. ഡ്രസിങ് റൂമില്‍ വച്ച് ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിച്ച അദ്ദേഹത്തിനെതിരേ ബിസിഐയുടെ ശിക്ഷയും പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്നാല്‍ ഇതുകൊണ്ടും തീര്‍ന്നേക്കില്ല. റോയല്‍സ് ടീമിനെതിരേ ശക്തമായ നടപടികള്‍ വന്നേക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് അക്കാര്യം അറിയിച്ചിരിക്കുന്നത്. നിരന്തരമുള്ള അച്ചടക്കലംഘനങ്ങള്‍ ടീമിന്റെ ഭാഗത്തു നിന്നുമുണ്ടാവുന്നത് കാരണമാണിത്.

Photocredit/Jiohotstar
പരാഗിന്റെ ശിക്ഷ
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിനു വിലക്കുള്‍പ്പെടെയുള്ള ശക്തമായ ശിക്ഷ നേരിടേണ്ടി വന്നേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അത്ര കടുത്ത നടപടികളിലേക്കു ബിസിസിഐ പോയിട്ടില്ല. ഇതു യുവതാരത്തെ സംബന്ധിച്ച് ആശ്വസിക്കാവുന്ന കാര്യം തന്നെയാണ്.
മാച്ച് ഫീയുടെ 25 ശതമാനം പിഴയാണ് പാഗിനു ബിസിസിഐ ചുമത്തിയത്. അതോടൊപ്പം ഒരു ഡീമെറിറ്റ്‌പോയിന്റുമുണ്ടാവും. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.1നു കീഴില്‍ വരുന്ന ലെവല്‍ വണ്‍ ലംഘനമാണ് താരം നടത്തിയതെന്നു ബിസിസിഐ അറിയിച്ചു.
ന്യൂചണ്ഡീഗഡില്‍ പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തില്‍ റോയല്‍സ് റണ്‍ചേസില്‍ വിജയിച്ചതിനു പിന്നാലെയാണ് ഡ്രസിങ് റൂമിലിരുന്ന് പരാഗ് ഇലക്ടോണിക് സിഗരറ്റ് ഉപയോഗിച്ച് പുക വലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബ്രോഡ്കാസ്റ്റര്‍മാരുടെ ക്യാമറാക്കണ്ണില്‍ പതിഞ്ഞത്.
ഇതു വളരെ പെട്ടെന്നു തന്നെ വൈറലാവുകയും താരം പ്രതിക്കൂട്ടിലാവുകയുമായിരുന്നു. പരാഗിനെതിരേ പല കോണുകളില്‍ നിന്നും രൂക്ഷവിമര്‍ശനങ്ങളുയരുകയും താരത്തെ വിലക്കണമെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തല്‍ക്കാലം പിഴ മാത്രം നല്‍കി പരാഗ് ഇതില്‍ നിന്നും തടിയൂരിയിരിക്കുകയാണ്.

റോയല്‍സിനെതിരേ നടപടി
റിയാന്‍ പരാഗിനെ പിഴ ചുമത്തി വിട്ടയച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സ് അത്ര എളുപ്പത്തില്‍ രക്ഷപ്പെട്ടേക്കില്ല. അവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ തന്നെയാണ് ബിസിസിഐ നീക്കം. സെക്രട്ടറി ദേവജിത്ത് സൈക്കിയ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരിക്കുകയാണ്.
പ്രസ്താവനയില്‍ വ്യക്തമായി എഴുതിയിരിക്കുന്നതിനാല്‍, ടീമിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആരായുകയാണ്. ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണ് റോയല്‍സിനെതിരായ ശിക്ഷാ നടപടിയെ കുറിച്ചുള്ള ചോദ്യത്തോട് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയുടെ പ്രതികരണം.
ഈ സീസണില്‍ റോയല്‍സിന്റെ ഭാഗത്തു നിന്നും സംഭവിച്ച ഗുരുതരമായ രണ്ടാമത്തെ നിയമലംഘനമാണിത്. മല്‍സരങ്ങള്‍ക്കിടെ ഡഗൗട്ടില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു വിലക്ക് നിലനില്‍ക്കവെ റോയല്‍സ് ടീം മാനേജര്‍ റോമി ബിന്ദര്‍ ഇതു ലംഘിച്ചത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് ബിസിസിഐ ഒരു ലക്ഷം രൂപ പിഴയും ചുമത്തി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications