IND vs AFG: രോഹിത് ഔട്ട്? പന്തുമില്ല!! ഗില്‍- ജയ്‌സ്വാള്‍ ഓപ്പണിങ്, 5ല്‍ സഞ്ജു; സാധ്യതാ 11
ഐപിഎല്ലിനു പിന്നാലെ ടീം ഇന്ത്യ വീണ്ടും അന്താരാഷ്ട്ര മല്‍സരങ്ങളുടെ ചൂടിലേക്കു കടക്കുകയാണ്. ജൂണില്‍ അഫ്ഗാനിസ്‌സ്താനുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്. കാരണം അടുത്ത വര്‍ഷം ഐസിസിയുടെ ഏകദിന ലോകകപ്പ് സൗത്താഫ്രിക്കയില്‍ നടക്കാനിരിക്കുകയാണ്.
ഈ ടൂര്‍ണമെന്റിനുള്ള പടയൊരുക്കമായിട്ടാവും ഇനിയുള്ള ഓരോ ഏകദിന പരമ്പരയെയും ഇന്ത്യ സമീപിക്കുക. ലോകകപ്പിനു മുമ്പ് കരുത്തും പോരായ്മകളും തിരിച്ചറിയാനും അതിനു അനുസരിച്ച് മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താനുമായിരിക്കും ഇന്ത്യയുടെ ശ്രമം. അതിനാല്‍ ഇനിയുള്ള ഏകദിനങ്ങളില്‍ ശക്തമായ ടീമിനെ തന്നെ അണിനിരത്താനും ഇന്ത്യ ശ്രമിച്ചേക്കും.

ജൂണ്‍ 14ന് ധരംശാലയിലാണ് പകലും രാത്രിയുമായി അഫ്ഗാനുമായുള്ള ആദ്യ ഏകദിനം. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ 17ന് ലഖ്‌നൗവിലും 20ന് ചെന്നൈയിലും നടക്കും. ഈ പരമ്പരയില്‍ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.
ലൈനപ്പില്‍ ആരൊക്കെ?
ഇന്ത്യക്കു വേണ്ടി മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ ഈ ഏകദിന പരമ്പരയില്‍ കളിക്കുമോയെന്ന കാര്യം ഉറപ്പില്ലെന്നു തന്നെ പറയാം. കാരണം ഇപ്പോള്‍ ചെറിയ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ വെറും നാലു മല്‍ രങ്ങളില്‍ മാത്രമേ ഹിറ്റ്മാന്‍ കളിക്കുകയും ചെയ്തിട്ടുള്ളൂ.
ഇപ്പോള്‍ പുറത്തിരിക്കുന്ന രോഹിത്തിന് ഇനിയും ചില മല്‍സരങ്ങള്‍ കൂടി നഷ്ടമാവുമെന്നാണ് വിവരം. പൂര്‍ണ ഫിറ്റ്‌നസിലേക്കു എത്തിയാല്‍ മാത്രമേ അഫ്ഗാനുമായുള്ള ഏകദിന പരമ്പരയിലേക്കു അദ്ദേഹത്തെ പരിഗണിക്കുകയുള്ളൂ. ഇല്ലെങ്കില്‍ വിശ്രമം നല്‍കാനാണ് സാധ്യത. രോഹിത് ഇല്ലെങ്കില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി എത്തുക യശസ്വി ജയ്‌സ്വാളായിരിക്കും.
നിലവില്‍ ഏകദിനത്തില്‍ രോഹിത്തിന്റെ ബാക്കപ്പായി ഇന്ത്യ കണ്ടുവച്ചിരിക്കുന്നത് അദ്ദേഹം. അഭിഷേക് ശര്‍മയടക്കം പലരും ഈ സ്ഥാനത്തിനായി മല്‍സരരംഗത്തുണ്ടെങ്കിലും ജയ്‌സ്വാളിനായിരിക്കും പ്രഥമ പരിഗണനം. മൂന്ന്, നാല് നമ്പറുകളില്‍ ആരൊക്കെയാവും കളിക്കുകയെന്നതില്‍ സംശയങ്ങളില്ല. റണ്‍മെഷീനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയില്‍ ഈ റോള്‍ ഭദ്രമാണ്.
നാലാമനായി സ്റ്റാര്‍ ബാറ്ററും പുതിയ വൈസ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യരുമുണ്ടാവും. അഞ്ചാമനായി വിക്കറ്റ് കീപ്പര്‍ റോളില്‍ ആരെന്നതാണ് ആകാംക്ഷ ഉയര്‍ത്തുന്ന ചോദ്യം. നിലവില്‍ കെഎല്‍ രാഹുലാണ് ഈ റോളില്‍ കളിച്ചുവരുന്നത്. എന്നാല്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഏകദിനത്തിലേക്കു തിരികെ വിളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. റിഷഭ് പന്തിനു പകരമാണിത്.

അങ്ങനെയെങ്കില്‍ അഫ്ഗാനെതിരേ സഞ്ജു അഞ്ചാമനായി കളിച്ചാലും അദ്ഭുതപ്പെടാനില്ല. കാരണം കരിയര്‍ ബെസ്റ്റ് ഫോമിലാണ് അദ്ദേഹം. ചെന്നൈ സൂപ്പര്‍ കിങ്‌സനായി ഐപിഎല്ലില്‍ രണ്ടു സെഞ്ച്വറികള്‍ സഞ്ജു ഇതിനകം കുറിച്ചു കഴിഞ്ഞു.
കൂടാതെ കഴിഞ്ഞ ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു. മാത്രമല്ല ഏകദിനത്തില്‍ 56ന് മുകളില്‍ ശരാശരിയുള്ള അദ്ദേഹം കോച്ച് ഗൗതം ഗംഭീറിനും പ്രിയപ്പെട്ടവനാണ്. ഇവയെല്ലാം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ രാഹുലിനെ പിന്തള്ളി അഞ്ചാമനായി സഞ്ജു കളിച്ചാലും അദ്ഭുതപ്പെടാനില്ല.
ആറ്, ഏഴ് നമ്പറുകളില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലുമായിരിക്കു കളിക്കുക. എട്ടാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവായിരിക്കും. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയില്‍ അര്‍ഷ്ദീപ് സിങും മുഹമ്മദ് സിറാജുമുണ്ടാവും.
ഇന്ത്യയുടെ ശക്തമായ പ്ലെയിങ് 11
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications