വമ്പന്‍ ട്വിസ്റ്റ്!! ഇനി ഏകദിനത്തിലും സഞ്ജു, റിഷഭിനു 'വയ്യ', അടുത്ത ലോകകപ്പിനും കോള്‍?
മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. ഒന്നിനു പിറകെ ഒന്നായി നല്ല കാര്യങ്ങളാണ് അദ്ദേഹത്തിന്‍െ ക്രിക്കറ്റ് കരിയറില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാറിയ ശേഷം ഇപ്പോള്‍ ഐപിഎസ്സിലും സഞ്ജു മിന്നിക്കുകയാണ്.
ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേര്‍ന്ന അദ്ദേഹം ഇതിനകം രണ്ടു സെഞ്ച്വറികള്‍ നേടി അവരുടെ നെടുംതൂണായി മാറിയിരിക്കുകയാണ്. സിഎസ്‌കെയുടെ ഹീറോയായി വിലസവെ മറ്റൊു സന്തോഷ വാര്‍ത്തായാണ് സഞ്ജുവിനെ തേടിയെത്തുന്നത്. ഇന്ത്യയുടെ ഏകദിന ടീമിലേക്കു അദ്ദേഹത്തെ തിരികെ വിളിച്ചേക്കുമെന്ന വിവരമാണ് വരുന്നത്.

ഏകദിനത്തിലും സഞ്ജു
ടി20 ലോകകപ്പിലെ ഹീറോയിസത്തോടെ ഇന്ത്യന്‍ ടി20 ടീമിലെ ഓപ്പണര്‍, കീപ്പര്‍ റോളുകള്‍ സഞ്ജു സാംസണ്‍ ഭദ്രമാക്കിയിരുന്നു. അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇനി വരാനിരിക്കുന്ന പരമ്പരകളിലും അദ്ദേഹം തീര്‍ച്ചയായുമുണ്ടാവും. അതിനിടെയാണ് ഏകദിനത്തിലേക്കും സഞ്ജുവിനെ മടക്കി വിളിക്കുന്നതിനെ കുറിച്ച് ആലോചനകള്‍ നടക്കുന്നത്.
ദൈനിക് ജാഗ്രണിലെ സീനിയര്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അഭിഷേക് ത്രിപാഠിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റിഷഭ് പന്തിനെ ഒഴിവാക്കി പകരം ഈ റോളിലേക്കു സഞ്ജുവിനെ കൊണ്ടു വരാനാണ് പ്ലാനെന്നും അടുത്ത പരമ്പരയില്‍ ഇതു സംഭവിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ഐപിഎല്ലില്‍ ലഖ്‌നൗ സൂ്പ്പര്‍ ജയന്റ്്‌സ് ക്യാപ്റ്റന്‍ കൂടിയായ റിഷഭിന്റെ ദയനീയ ഫോമാണ് ഇതിനു പ്രധാന കാരണം. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും തുടരെ രണ്ടാം സീസണിലും അദ്ദേഹം വന്‍ പരാജയമാണ്. എട്ടിന്നിങ്‌സുകളില്‍ നിന്നും 27 ശരാശരിയില്‍ 149 റണ്‍സ് മാത്ര റിഷഭ് നേടിയിട്ടുള്ളൂ. ഒരു ഫിഫ്റ്റി (68*) ഉള്‍പ്പെടെയാണിത്. ആ ഇന്നിങ്‌സ് മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച ഏഴിന്നിങ്‌സിലും അദ്ദേഹം ദുരന്തമാണ്.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം റിഷഭിന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചതുപോലെയാണ് കാണപ്പെടുന്നത്. ടി20യില്‍ നിന്നും അദ്ദേഹം പൂര്‍ണമായും ഒഴിലവാക്കപ്പെട്ടു കഴിഞ്ഞു. അതിനു പിറകെയാണ് ഇപ്പോള്‍ ഏകദിനത്തിലും കരിയര്‍ തുലാസിലായത്.
ജൂണില്‍ അഫ്ഗാനിസ്താനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. നാട്ടില്‍ നടക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഈ പരമ്പരയില്‍ സഞ്ജുവിനെയും ഉള്‍പ്പെടുത്തിയേക്കും. എങ്കിലും ഫസ്റ്റ് ചോയ്‌സ് കീപ്പറുടെ റോളില്‍ കെഎല്‍ രാഹുല്‍ തന്നെയാരിക്കും ഫേവറിറ്റ്. ഈ ഫോര്‍മാറ്റിന്റെ മികച്ച റെക്കോര്‍ഡാണ് കാരണം. '
ബാക്കപ്പായിട്ടാവും സഞ്ജു ടീമിലെത്തുന്നത്. എങ്കിലും വരാനിരിക്കുന്ന പരമ്പരകളിലെ ചില മല്‍സരങ്ങളില്‍ അദ്ദേഹത്തിനും കളിക്കാന്‍ അവസരം ലഭിച്ചേക്കും.
ഈ തരത്തില്‍ കിട്ടുന്ന അവസരങ്ങള്‍ നന്നായി മുതലാക്കിയാല്‍ അടുത്ത വര്‍ഷം സൗത്താഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്കും സഞ്ജുവിനു വിളിയെത്തിയേക്കും. അവിടുത്തെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ തിളങ്ങാനുള്ള മികവും അദ്ദേഹത്തിനുണ്ട്. ഇതും റിഷഭിനു പകരം സഞ്ജുവിനെ ടീമിലേക്കു കൊണ്ടുവരാനുള്ള മറ്റൊരു കാരണമാണ്.

2023 ഡിസംബറിനു ശേഷം മലയാളി താരം ഏകദിനത്തില്‍ കളിച്ചിട്ടില്ല. സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന പരമ്പരയിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.
ഇന്ത്യ ജയിച്ച ആ മല്‍സരത്തില്‍ കന്നി സെഞ്ച്വറിയുമായി പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷെ അതിനു ശേഷം ഒരിക്കല്‍പ്പോലും സഞ്ജുവിനെ ഏകദിന ടീമിലെടുത്തിട്ടില്ലെന്നനതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
ഏകിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡാണ് 31 കാരനായ താരത്തിന്റേത്. 16 മല്‍സരങ്ങളില്‍ നിന്നും 56.66 എന്ന തകര്‍പ്പന്‍ ശരാശരിയോടെ 510 റണ്‍സ് സഞ്ജു നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications