For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: 5 ടീമുകളുടെ ഭാവി ജിടിയുടെ കൈയില്‍!! പ്ലേഓഫിലെത്താന്‍ ഇനി അവര്‍ കനിയണം, കാരണമിങ്ങനെ

മുംബൈ: ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ബോറിങ് സീസണുകളിലൊന്നായി ഇത്തവണത്തേത് മാറിയിരിക്കുകയാണ്. കാരണം സീസണിന്റെ പകുതി ആയപ്പോഴേക്കും ആരെല്ലാമായിരിക്കും ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ എത്തുകയെന്നു ഏറെക്കുറെ ചിത്രം തെളിഞ്ഞു കഴിഞ്ഞു. മുമ്പൊരിക്കലും ടൂര്‍ണമെന്റ് ഇത്രയും ഏകപക്ഷീയമായി മാറിയിട്ടില്ല.

പലപ്പോഴും അവസാനത്തെ ലീഗ്ഘട്ട മല്‍സരങ്ങള്‍ കഴിയുമ്പോറാണ് പ്ലേഓഫിലെ നാലു ടീമുകളെ കുറിച്ച് ചിത്രം തെളിയാറുള്ളത്. എന്നാല്‍ ഇത്തവണ ആദ്യ നാലു സ്ഥാനക്കാര്‍ ആരെല്ലാമാണെന്നു ഇപ്പോള്‍ തന്നെ വ്യക്തം. ഇനി അവരുടെ ഒന്നു മുതല്‍ നാലു വരെയുള്ള പൊസിഷന്‍ ഏതാായിരിക്കുമെന്നു മാത്രമേ അറിയേണ്ടതുള്ളൂ.

GILL NEHRA

എങ്കിലും നേരിയൊരു പ്ലേഓഫ് പ്രതീക്ഷ ഇപ്പോഴും ആറു ടീമുകള്‍ക്കു ബാക്കിയുണ്ട്. എന്നാല്‍ ഈ ടീമുകളുടെ പ്ലേഓഫ് യോഗ്യത തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുക മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സായിരിക്കും. വരാനിരിക്കുന്ന അവരുടെ മല്‍സരഫലങ്ങള്‍ കൂടി. ആശ്രയിച്ചായിരിക്കും താഴെയുള്ളവരുടെ നിലനില്‍പ്പ്. ഇതിന്റെ കാരണം എന്താണെന്നു നോക്കാം.

എന്തുകൊണ്ട് ജിടി?

ഐപിഎല്‍ പ്ലേഓഫ് റേസില്‍ ഇപ്പോള്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് പഞ്ചാബ് കിങ്‌സ്, നിലവിലെ ചാംപ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ്. പഞ്ചാബിന ് 13 പോയിന്റുണ്ടെങ്കില്‍ ശേഷിച്ച മൂന്നു പേര്‍ക്കും 12 പോയിന്റ് വീതമാണുള്ളത്.

16 പോയിന്റാണ് സാധാരണയായി പ്ലേഓഫിലേക്കുള്ള യോഗ്യത മാര്‍ക്കാവാറുള്ളത്. അങ്ങനെ നോക്കിയാല്‍ ആദ്യത്തെ നാലു സ്ഥാനങ്ങില്‍ ഇേേപ്പാഴുള്ളവര്‍ക്കു വെറും രണ്ടു ജയം കൂടി മാത്രമേ ഇനിയുള്ള മല്‍സരങ്ങളില്‍ ആവശ്യമുള്ളൂ. പഞ്ചാബിനും ആര്‍സിബിക്കും ആറു കൡകള്‍ വീതം ബാക്കിയുണ്ടെങ്കില്‍ എസ്ആര്‍എച്ചിനും ആര്‍ആറിനും അഞ്ചു മല്‍സരങ്ങള്‍ വീതവുമുണ്ട്.

ഇനി നമുക്കു ഗുജറാത്ത് ടൈറ്റന്‍സിലേക്കു വരാം. എട്ടു മല്‍സരങ്ങളില്‍ നിന്നും നാലു വീതം ജയവും തോല്‍വിയുമടക്കം എട്ടുപോയിന്റുമായി പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് അവര്‍. ജിടിയുടെ അടുത്ത നാലു മല്‍സരങ്ങളാവട്ടെ പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ള ആര്‍സിബി, പഞ്ചാബ്, റോയല്‍സ്, എസ്ആര്‍എച്ച്് എന്നിവരുമായിട്ടാണ്.

ഈ നാലു മല്‍സരങ്ങളെ പോയിന്റ് പട്ടികയിലെ മറ്റു അഞ്ചു ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് (8 കളി, 6 പോയിന്റ്), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (8 കളി, 6 പോയിന്റ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (8 കളി, 5 പോയിന്റ്), മുംബൈ ഇന്ത്യന്‍സ് (8 കളി, 4 പോയിന്റ്), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (8 കളി, 4 പോയിന്റ്) തുടങ്ങിയവരെല്ലാം ഏറെ നെഞ്ചിടിപ്പോടെയാണ് ഉറ്റുനോക്കുന്നത്.

IPL CAPTAINS

അടുത്ത നാലു മല്‍സരങ്ങളില്‍ രണ്ടിലധികം മല്‍സരങ്ങളില്‍ ജിടി തോറ്റാല്‍ ടോപ്പ് ഫോറില്‍ ആരൊക്കെയെന്നു ഏറെക്കുറെ ഉറപ്പാവൂ. അങ്ങനെ സംഭവിച്ചാല്‍ പഞ്ചാബിന് 15ഉം ആര്‍സിബി, എസ്ആര്‍എച്ച്, ആര്‍ആര്‍ എന്നിവര്‍ക്കു 14 പോയിന്റ് വീതമാവുകയും ചെയ്യും. ഇവരായിരിക്കും പ്ലേഓഫിലെന്നു നമുക്കു ഉറപ്പിക്കാം. കാരണം അതിനു ശേഷം ബാക്കിയുള്ള മുഴുവന്‍ മല്‍സരങ്ങളിലു ഇവര്‍ തോല്‍ക്കാനുള്ള സാധ്യത തീരെയില്ല.

അതിനാല്‍ ജിടി അടുത്ത നാലു കളികളില്‍ രണ്ടിലധികം തോല്‍ക്കരുതെന്നു മാത്രമായിരിക്കും മറ്റു ടീമുകളുടെ പ്രാര്‍ഥന. കാരണം എങ്കില്‍ മാത്രമേ ജിടിയടക്കം മറ്റു ടീമുകള്‍ക്കു പ്ലേഓഫിലേക്കു നേരിയ സാധ്യത നിലനില്‍ക്കുന്നുള്ളൂ.

അടുത്ത നാലു കളിയും ജിടി ജയിച്ചാലും അഞ്ചു ടീമുകള്‍ പെടും. കാരണം അപ്പോള്‍ ജിടിക്കു 16 പോയിന്റാവും. ഇപ്പോള്‍ ടോപ്പ് ഫോറിലുള്ള ടീമുകള്‍ക്കൊപ്പം അവരും പ്ലേഓഫിനായി പോരടിക്കും. ബാക്കിയുള്ള അഞ്ചു ടീമുകളുടെയും പ്രതീക്ഷള്‍ അസ്തമിക്കുകയും ചെയ്യും.

Story first published: Thursday, April 30, 2026, 12:20 [IST]
Other articles published on Apr 30, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+