Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: കോലി അതിരു കടന്നു, എട്ടിന്റെ പണിയുറപ്പ്!! വിലക്കും പിഴയും? സംഭവമിങ്ങനെ

അഹമ്മദാബാദ്: ഐപിഎല്ലിലെ കരുത്തരുടെ പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനു 156 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് നിലവിലെ ചാംപ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിറങ്ങിയ ആര്‍സബിയെ ശുഭ്മന്‍ ഗില്ലും സംഘവും ഉജ്ജ്വല ബൗളിങിലൂടെ 19.2 ഓവറില്‍ 155 റണ്‍സിനു ആര്‍സിബി എറിഞ്ഞിടുകയായിരുന്നു.

ഒരാളെ പോലും ബാറ്റിങ് നിരയില്‍ ഫിഫ്റ്റി കുറിക്കാന്‍ ജിടി അനുവദിച്ചില്ല. 40 റണ്‍സെടുത്ത മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ടീമിനെ 150 കടക്കാന്‍ സഹായിച്ചത്. അതിനിടെ ഈ കളിക്കിടെയുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ആര്‍സിബിയുടെ സൂപ്പര്‍ താരം വിരാട് കോലിക്കു എട്ടിന്റെ പണി കിട്ടിയേക്കും. എന്താണ് സംഭനമെന്നറിയാം.

VIRAT KOHLI

ക്യാച്ച് വിവാദം

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാട്ടിധാറിന്റെ പുറത്താവലിലേക്കു നയിച്ച വിവാദ ക്യാച്ചാണ് വിരാട് കോലിയെ ക്ഷുഭിതനാക്കിയത്. തുടര്‍ന്ന് അദ്ദേഹം അംപയര്‍മാരോടു തര്‍ക്കിക്കുകയായിരുന്നു.

അര്‍ഷദ് ഖാനെറിഞ്ഞ എട്ടാമത്തെ ഓവറിലാണ് മൂന്നാമനായി പാട്ടിധാര്‍ പുറത്തായത്. ഈ ഓവറിലെ ആദ്യത്തെ ബോളില്‍ സിക്‌സറുമാാണ് അര്‍ഷദിനെ അദ്ദേഹം വരവേറ്റത്. ഷോര്‍ട്ട് ബോളായിരുന്നു പേസര്‍ പരീക്ഷിച്ചത്. പാട്ടിധാര്‍ കിടിലനൊരു പുള്‍ ഷോട്ടിലൂടെ അതു ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സറിലേക്കു പായിക്കുകയും ചെയ്തു.

അടുത്ത ബോള്‍ മിഡ് വിക്കറ്റിലേക്കു കളിച്ച് പാട്ടിധാര്‍ ഡബിളെടുത്തു. മൂന്നാമത്തേതില്‍ റണ്ണില്ല. തുടര്‍ന്ന ബോളിലായിരുന്നു പാട്ടിധാറിന്റെ പുറത്താവല്‍. ഒരു ഷോര്‍ട്ട് ബോളായിരുന്നു അര്‍ഷദ് പരീക്ഷിച്ചത്. പാട്ടിധാര്‍ പുള്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും
ടൈമിങ് പാളി.

ടോപ്പ് എഡ്ജായ ബോള്‍ നേരേ ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗ് ഏരിയയിലേക്കു ഉയര്‍ന്നു. ഈ ക്യാച്ചിനായി രണ്ടു ദിശയില്‍ നിന്നും ജേസണ്‍ ഹോള്‍ഡറും കാഗിസോ റബാഡയും ഓടിയടത്തു. തന്റെ വലതു വശത്തേക്കു ഓടിയ ഹോള്‍ഡര്‍ നിലത്തേക്കു ഡൈവ് ചെയ്ത് താഴ്‌ന്നൊരു ക്യാച്ചിലൂടെ ഒറ്റക്കൈയില്‍ ബോളിനെ കുരുക്കുകയായിരുന്നു.

RCB TEAM

അംപയര്‍മാര്‍ ഇതു ഔട്ട് വിധിച്ചപ്പോള്‍ ആര്‍സിബി ഡഗൗട്ട് വളരെയധികം ക്ഷുഭിതരായിട്ടാണ് കാണപ്പെട്ടത്. പ്രത്യേകിച്ചും വിരാട് കോലി അതില്‍ ഒട്ടും സംതൃപ്തനായിരുന്നില്ല. അദ്ദേഹം ബൗണ്ടറി ലൈനിന് തൊട്ടരികെ ഈ ക്യാച്ചിനെ കുറിച്ച് ഫോര്‍ത്ത് അംപയറുമായി തര്‍ക്കിക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്്തു.

രജത് പാട്ടിധാര്‍ പുറത്തായ ക്യാച്ചിനു ശേഷം തര്‍ക്കിക്കുന്ന കോലി. വീഡിയോ കാണാം

ക്യാച്ചെടുത്ത് താഴെ വീണപ്പോഴും ബോള്‍ ഹോള്‍ഡറുടെ കൈയ്ക്കുള്ളില്‍ തന്നെയുണ്ടായിരുന്നുവെന്നും കണ്ടെത്തിയതു കാരണമാണ് അംപയര്‍മാര്‍ അതു ഔട്ട് വിധിച്ചത്. റീപ്ലേയിലും ഇതു വ്യക്തമായി കാണാനും സാധിക്കുമായിരുന്നു. പക്ഷെ കോലിക്കു വിടാാനുള്ള ഭാവമില്ലായിരുന്നു അതു ക്ലീന്‍ ക്യാച്ചല്ലെന്നും പിന്നെ എങ്ങനെ ഔട്ട് നല്‍കിയെന്നതുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

കോലി മാത്രമല്ല ആര്‍സിബി കോച്ച് ആന്‍ഡി ഫ്‌ളവറും ഈ ക്യാച്ചില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷെ കോലിയുടെ പെരുമാറ്റം അല്‍പ്പം അതിരുകടക്കുക തന്നെ ചെയ്തു. ഇതിനെതിരേ ശക്തമായ ശിക്ഷാ നടപടി തന്നെ വരുമെന്നുറപ്പാണ്. വലിയ പിഴയോ, വിലക്കോ ചിലപ്പോള്‍ കോലിക്കു നേരിടേണ്ടി വന്നേക്കും.

Story first published: Thursday, April 30, 2026, 22:37 [IST]
Other articles published on Apr 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+