ഇന്ത്യ vs ദക്ഷിണാഫ്രിക്ക: മൂന്നാം ടെസ്റ്റും 'റാഞ്ചി', പിന്നാലെ സാക്ഷാല്‍ ധോണിയെത്തി, ചിത്രം വൈറല്‍
റാഞ്ചി: ദക്ഷിണാഫ്രിക്ക്‌ക്കെതിരായ മൂന്നാം ടെസ്റ്റിലും വമ്പന്‍ ജയം കൊയ്ത് ഇന്ത്യ പരമ്പര തൂത്തുവാരിയതിനു പിന്നാലെ ടീമിനെ നേരില്‍ കാണാന്‍ മുന്‍ നായകന്‍ എംഎസ് ധോണിയെത്തി. ഒരു ദിവസം ശേഷിക്കെ ഇന്നിങ്‌സിനും 202 റണ്‍സിനുമാണ് മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ നിഷ്പ്രഭരാക്കിയത്. വിജയം പൂര്‍ത്തിയാക്കി ഇന്ത്യന്‍ താരങ്ങള്‍ ഡ്രസിങ് റൂമില്‍ തിരികെയെത്തിയപ്പോഴാണ് ടീമിനെ ധോണി സന്ദര്‍ശിച്ചത്.
ധോണിയുടെ നാട്ടില്‍ നടന്ന ടെസ്റ്റ് കൂടി ആയിരുന്നതിനാല്‍ അദ്ദേഹം മല്‍സരം കാണാന്‍ സ്റ്റേഡിയത്തില്‍ എത്തുമെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തേ അറിയിച്ചിരുന്നു. ലോകകപ്പിനു ശേഷം ടീമില്‍ നിന്നും അനിശ്ചിതമായി വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.

നദീമുമായി സംസാരിച്ചു
ഡ്രസിങ് റൂമില്‍ വച്ച് റാഞ്ചി ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ സ്പിന്നര്‍ ഷഹബാസ് നദീമുമായി ധോണി സംസാരിക്കുകയും ചെയ്തു. ഈ ചിത്രമാണ് ബിസിസിഐ പുറത്തു വിട്ടിരിക്കുന്നത്. ധോണിയുടെ നാട്ടുകാരന്‍ കൂടിയായ നദീമാണ് ദക്ഷിണാഫ്രിക്കയുടെ അവസാന രണ്ടു വിക്കറ്റുകളും പിഴുത് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്. ഒരേ ഓവറിലെ അടുത്തടുത്ത പന്തുകളിലായിരുന്നു താരത്തിന്റെ വിക്കറ്റ് നേട്ടം.

ലോകകപ്പിനു ശേഷമാദ്യം
ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്തായ ശേഷം ഇതാദ്യമായാണ് ധോണി ടീമിന്റെ ഡ്രസിങ് റൂമിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ധോണിക്കൊപ്പം കളിച്ചിട്ടുള്ള താരം കൂടിയാണ് നദീം. ഈ ബന്ധമാണ് ധോണി വീണ്ടും ഡ്രസിങ് റൂമിലെത്തി പുതുക്കിയത്്.
ധോണിയും നദീമും സംസാരിക്കുന്ന ചിത്രം ബിസിസിഐ പുറത്തുവിട്ടതിനു പിന്നാലെ വൈറലാവുകയും ചെയ്തു. ഇടവേളയ്ക്കു ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകര്‍.

ധോണിയുടെ തിരിച്ചുവരവ്
ഇന്ത്യന്‍ ടീമിലേക്കു ധോണിക്കു ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവുമോയെന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ലോകകപ്പിനു ശേഷം ടീമില്‍ നിന്നും സ്വയം മാറിനില്‍ക്കുന്ന അദ്ദേഹം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു.
ബംഗ്ലാദേശിനെതിരേ അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത പരമ്പരയില്‍ ധോണി തിരിച്ചെത്തുമോയെന്ന കാര്യം ഉറപ്പില്ല. ധോണി കളിക്കാന്‍ തയ്യാറായാലും തല്‍ക്കാലം പരിഗണിക്കേണ്ടെന്ന നിലപാടിലാണ് സെലക്ഷന്‍ കമ്മിറ്റിയെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications