Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ ഒഴിവാക്കി ഐസിസിയുടെ പുതിയ കരുനീക്കം

ICC keeps BCCI out from the newly formed working group | Oneindia Malayalam

ദുബായ്: ഓരോ ദിവസം ചെല്ലുന്തോറും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള പോര് മുറുകുകയാണ്. കഴിഞ്ഞയാഴ്ച്ച നടന്ന ഐസിസി ജനറല്‍ ബോഡി മീറ്റിങ് തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് ബിസിസിഐ തുറന്നടിച്ചതിന് പിന്നാലെ ക്രിക്കറ്റ് കൗണ്‍സില്‍ പുതിയ കരുനീക്കം നടത്തിയിരിക്കുന്നു. ബിസിസിഐയെ കൂടാതെയുള്ള പ്രവര്‍ത്തക സമിതിക്ക് ഐസിസി രൂപം നല്‍കി.

ഇന്ത്യയുടെ അപ്രമാദിത്വം

വരുംഭാവിയില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഭരണസംവിധാനം പുനരാവിഷ്‌കരിക്കുകയാണ് പ്രവര്‍ത്തക സമിതിയുടെ ദൗത്യം. ഐസിസി ബോര്‍ഡ് സമിതിയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ മൂന്നു രാജ്യങ്ങള്‍ക്കുള്ള അപ്രമാദിത്വം കുറയ്ക്കാന്‍ പ്രവര്‍ത്തക സമിതി നടപടിയെടുക്കും. ബോര്‍ഡ് സമിതിയില്‍ കൂടുതല്‍ സ്വതന്ത്ര ഡയറക്ടര്‍മാരെ കൊണ്ടുവരികയാണ് പ്രവര്‍ത്തക സമിതിയുടെ ലക്ഷ്യങ്ങളിലൊന്ന്.

ഇംഗ്ലണ്ടും പുറത്ത്

ഈ നീക്കം യാഥാര്‍ത്ഥ്യമായാല്‍ ഐസിസിയില്‍ നിന്നും ബിസിസിഐക്ക് കിട്ടുന്ന വരുമാനം കുറയും. നിലവില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ചേര്‍ന്നാണ് ഐസിസിയുടെ വരുമാനത്തില്‍ സിംഹഭാഗവും പങ്കിടുന്നത്. ഇതിനെതിരെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പ്രവര്‍ത്തക സമിതി രൂപീകരിച്ച് കോപ്പുകൂട്ടുന്നത്. ഇന്ത്യയ്ക്ക് പുറമെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനെയും പ്രവര്‍ത്തക സമിതിയില്‍ നിന്നും ഐസിസി ഒഴിവാക്കിയിട്ടുണ്ട്.

സമിതിയിൽ ഇവർ

ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഏള്‍ ഹെഡിങ് സമിതിക്ക് നേതൃത്വം നല്‍കും. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹസാന്‍ മാനി, ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ, ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രസിഡന്റ് ക്രിസ് നെന്‍സാനി, ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസിഡന്റ് റിക്കി സ്‌കെറിറ്റ്, ക്രിക്കറ്റ് സ്‌കോട്ട്‌ലാന്‍ഡ് പ്രസിഡന്റ് ടോണി ബ്രയാന്‍ എന്നിവരാണ് പുതിയ പ്രവര്‍ത്തക സമിതിയിലുള്ളത്.

ലോക ചാംപ്യന്‍ഷിപ്പ്: ഇന്ത്യയെ പിടിക്കാന്‍ ആരും നോക്കേണ്ട... വാരിക്കൂട്ടിയത് 120 പോയിന്റ്

വരുമാനം വർധിച്ചു

എന്തായാലും പതിവില്‍ നിന്നും വിപരീതമായി അംഗത്വ രാജ്യങ്ങള്‍ക്കെല്ലാം കൃത്യമായ പ്രാതിനിധ്യം ഐസിസിയുടെ പ്രവര്‍ത്തക സമിതിയില്‍ കാണാം. 1998 - 2016 കാലഘട്ടത്തില്‍ പിന്തുടര്‍ന്നിരുന്ന ഭരണസംവിധാനത്തിലേക്ക് തിരികെ പോവുകയാണ് ഐസിസിയുടെ ലക്ഷ്യം. ക്രിക്കറ്റിന് പ്രചാരം കൂടിയതോടെ ഐസിസിയുടെ വരുമാനം അടുത്തകാലത്തായി ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്.

എതിർപ്പുമായി ബിസിസിഐ

ഐസിസിയുടെ അംഗത്വമുള്ള മറ്റു ക്രിക്കറ്റ് ബോര്‍ഡുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുകയാണ്. ഇതിനെ തുടര്‍ന്നാണ് എല്ലാ വര്‍ഷവും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ച് വരുമാനം കൂട്ടാനുള്ള ഐസിസിയുടെ ആലോചന. പക്ഷെ ഈ തീരുമാനത്തെ ബിസിസിഐ നഖശിഖാന്തം എതിര്‍ക്കുന്നുണ്ട്.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: മൂന്നാം ടെസ്റ്റും 'റാഞ്ചി', പിന്നാലെ സാക്ഷാല്‍ ധോണിയെത്തി, ചിത്രം വൈറല്‍

ഇന്ത്യയുടെ പങ്ക്

ഐസിസിയുടെ വരുമാനത്തില്‍ കൂടുതല്‍ പങ്ക് തങ്ങള്‍ക്ക് വേണമെന്ന നിലപാടാണ് ബിസിസിഐക്ക്. കാരണം ഐസിസിക്ക് വരുമാനം നേടിക്കൊടുക്കുന്നതില്‍ ഇന്ത്യയ്ക്കുള്ള പങ്ക് നിര്‍ണായകമാണ്. എന്നാല്‍ ബിസിസിഐയുടെ ഈ ആവശ്യത്തെ ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ മുന്‍പുതന്നെ തള്ളിയിട്ടുണ്ട്.

Source: TOI

Story first published: Tuesday, October 22, 2019, 13:48 [IST]
Other articles published on Oct 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+