Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സിഎസ്‌കെയുടെ പോക്ക് ശരിയല്ല!! സഞ്ജുവിനെ ആശ്രയിച്ച് എത്ര കളി ജയിക്കും? തുറന്നടിച്ച് വീരു

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ മാത്രം ആശ്രയിച്ച് ഈ ഐപിഎല്‍ സീസണില്‍ ജയിച്ചുകയറുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ്.

ശനിയാഴ്ച ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള എല്‍ ക്ലാസിക്കോ പോരിന് സിഎസ്‌കെ കച്ചമുറുക്കവെയാണ് സിഎസ്‌കെയുടെ ബാറ്റിങ് നിരയ്‌ക്കെതിരേ അദ്ദേഹം രംഗത്തു വന്നത്.

SANJU SAMSON

സിഎസ്‌കെ ഇത്തവണ ജയിച്ച മൂന്നു മല്‍ സരങ്ങളിലും സഞ്ജുവായിരുന്നു ടോപ്‌സ്‌കോറര്‍. അദ്ദേഹത്തിനു ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയാത്ത മല്‍സങ്ങിലെല്ലാം ടീം തോല്‍ക്കുകയും ചെയ്തു. ഈ തരത്തില്‍ ഒരാളെ മാത്രം ആശ്രയിച്ച് ക്രിക്കറ്റില്‍ ഒരു ടീമിനു മുന്നോട്ടു പോവാന്‍ കഴിയില്ലെന്നു സെവാഗ് ചൂണ്ടിക്കാട്ടി.

തിളങ്ങുന്നത് സഞ്ജു മാത്രം

ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് നിരയ്‌ക്കെതിരേ വീരേന്ദര്‍ സെവാഗ് രംഗത്തുവന്നത്. 'ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതു വരെയുള്ള മല്‍സരങ്ങളെടുത്താല്‍ ഒരു ബാറ്റര്‍ മാത്രമേ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നുള്ളൂ, അത് സഞ്ജു സാംസണ്‍ മാത്രമാണ്.

സിഎസ്‌കെ ടീം പ്രശംസിക്കപ്പെടുമ്പോള്‍ തന്നെ സഞ്ജുവിനെ അമിതമായി ആശ്രയിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഒരു നിര്‍ണായക ദിവസം സഞ്ജു നിറം മങ്ങുകയും ബാറ്റിങ് നിരയിലെ മറ്റുള്ളവര്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടു വരികയും ചെയ്തില്ലെങ്കില്‍ സിഎസ്‌കെ ടീം വീണ്ടും പതറുമെന്നുറപ്പാണ്.

ക്രിക്കറ്റെന്നത് ടീം ഗെയിമാണ്. അതില്‍ വിജയിക്കാന്‍ ഒരു താരത്തെ മാത്രം ആശ്രയിക്കാന്‍ കഴിയില്ല. ആയുഷ് മാത്രെ നല്ല പ്രതീക്ഷ നല്‍കുന്ന പ്രകടനമായിരുന്നു അവര്‍ക്കായി നടത്തിയത്. എന്നാല്‍ അവന്‍ ഇപ്പോള്‍ പരിക്കേറ്റ് പിന്‍മാറിയിരിക്കുകയാണ്.

ശിവം ദുബെ, റുതുരാജ് ഗെയ്ക്വാദ്, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരെ പോലെയുള്ള കളിക്കാര്‍ ഇനിയും ശക്തമായ ഇംപാക്ടുണ്ടാക്കിയിട്ടില്ല. സ്ഥിരത നിലനിര്‍ത്തണമെങ്കില്‍ സിഎസ്‌കെയ്ക്കു കൂട്ടായ സംഭാവനകള്‍ തന്നെ ആവശ്യമാണ്'- സെവാഗ് വിശദമാക്കി.

സഞ്ജുവിന്റെ പ്രകടനം

രാജസ്ഥാന്‍ റോയല്‍സ് വിട്ട് ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ സഞ്ജു സാംസണ്‍ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ബാറ്റിങില്‍ അദ്ദേഹം മാത്രമേ തിളങ്ങുന്നുള്ളൂവെന്നതാണ് സിഎസ്‌കെയുടെ പ്രധാന തലവേദന. എട്ടിന്നങ്‌സുകളില്‍ നിന്നും 50.67 ശരാശരിയില്‍ 169.83 സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജു അടിച്ചെടുത്തത് 305 റണ്‍സാണ്. രണ്ടു അപരാജിത സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഹോംം മാച്ചിസാണ് സിഎസ്‌കെ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ഈ മല്‍സരത്തിലായിരുന്നു ചെന്നൈക്കായി സഞ്ജുവിന്റെ കന്നി സെഞ്ച്വറി. വെറും 56 ബോളില്‍ പുറത്താവാതെ അടിച്ചെടുത്തത് 115 റണ്‍സാണ്.

SANJU SAMSON

അതിനു പിന്നാലെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ സിഎസ്‌കെ വീഴ്ത്തിയപ്പോഴും ടോപ്‌സ്‌കോറര്‍ സഞ്ജു തന്നെയാണ്. 48 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. പിന്നീട് മുംബൈ ഇന്ത്യന്‍സിനെ വാംഖഡെയില്‍ സിഎസ്‌കെ മുക്കിയപ്പോഴും സഞ്ജു തലയെടുപ്പോടെ നിന്നു. 54 ബോളില്‍ പുറത്താവാതെ അദ്ദേഹം അടിച്ചെടുത്തത് 101 റണ്‍സാണ്.

Story first published: Thursday, April 30, 2026, 21:05 [IST]
Other articles published on Apr 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+