സഞ്ജുവിനെ രക്ഷിച്ചു! എംഐയില്‍ സച്ചിന്റെ റോളെന്ത്? വെറും 'നോക്കുകുത്തി', ആ ചുമതല എന്തിന്
ഐപിഎല്ലല്‍ മുംബൈ ഇന്ത്യന്‍സ് ടീം തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയാണ്. ഡു ഓര്‍ ഡൈ മാച്ചില്‍ കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോറ്റതോടെ അവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ ദുഷ്‌കരമായിട്ടുണ്ട്.
നാലു പോയിന്റ് മാത്രമെടുത്ത് ഒമ്പതാമതുള്ള മുംബൈക്ക് ഇനിയുള്ള ആറു മല്‍സരങ്ങളും ജയിക്കാനായാല്‍ മാത്രമേ നേരിയ പ്ലേഓഫ് സാധ്യതയുള്ളൂ. സീസണില്‍ ഇതിനകം കളിച്ച എട്ടു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ മുംബൈ ജയിച്ചിട്ടുള്ളൂ.

ശേഷിച്ച ആറു കളികളും ടീം തോല്‍ക്കുകയായിരുന്നു. മുംബൈ ഇത്രയും മോശമായ ഒരു സമയത്തിലൂടെ കടന്നു പോകവെ ടീമിന്റെ മെന്ററും ഐക്കണ്‍ താരവുമായ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്തുകൊണ്ടാണ് സഹായിക്കാത്തതെന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
മുംബൈയുടെ മല്‍സരങ്ങൡ പലപ്പോഴും ഡഗൗട്ടില്‍ ഇരുന്ന് കളി കാണുന്ന സച്ചിനെ നമ്മള്‍ കാണാറുണ്ട്. പക്ഷെ എന്തുകൊണ്ടാണ് അദ്ദേഹം ടീമിനെ ഈ പ്രതിസന്ധി ഘട്ടത്തില്‍ മുന്നോട്ടു വന്ന് രക്ഷിക്കാന്‍ തയ്യാറാവാത്തത്? മുംബൈയുടെ ആരാധകരുടെ മനസ്സിലുയരുന്ന ചോദ്യവും ഇതു തന്നെയാണ്.
സച്ചിന്റെ പണിയെന്ത്?
ഐപിഎല്ലില്‍ വിവിധ ടീമുകളില്‍ മെന്ററുടെ റോളില്‍ തിളങ്ങി പലരെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ നമുക്കു സാധിക്കും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലും ഉപദേശക റോളില്‍ കസറിയ വ്യക്തിയാണ് ഇപ്പോഴത്തെ ഇന്ത്യന്‍കോച്ച് കൂടിയായ ഗൗതം ഗംഭീര്‍. 2024ല്‍ കെകെആറിന്റെ കിരീട നേട്ടത്തിലും അദ്ദേഹത്തിനു നിര്‍ണായക പങ്കുണ്ടായിരുന്നു.
ഒരു കോച്ചിനെ പോലെ തന്നെ ടീമിന്റെ എല്ലാ കാര്യങ്ങളിലും ഇടപെട്ടും തന്ത്രങ്ങള്‍ ഉപദേശിച്ചുമെല്ലാം ഗംഭീറിനെ എല്ലായ്‌പ്പോഴും കാണാം. ഗംഭീര്‍ മാത്രല്ല റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു മെന്ററായി ഇപ്പോള്‍ ദിനേശ് കാര്‍ത്തികുണ്ട്. കെകെആറില്‍ ഈ റോളില്‍ ഡ്വയ്ന്‍ ബ്രാവോയുമുണ്ട്. സഹീര്‍ ഖാന്‍, മുഹമ്മദ് കൈഫ് എന്നിവരും നേരത്തേ മെന്റര്‍ റോള്‍ വഹിച്ചവരാണ്.
ആര്‍സിബി ടീമില്‍ മെന്ററുടെ റോളില്‍ ഡിക്കെ എത്ര മാത്രം ഇംപാക്ടാണ് ഉണ്ടാക്കുന്നതെന്നു നമുക്കറിയാം. കഴിഞ്ഞ സീസണില്‍ അവരുടെ കന്നി കിരീട നേട്ടത്തിലും അദ്ദേഹത്തിനു നിര്‍ണായക പങ്കുണ്ട്. പക്ഷെ മുംബൈ ഇന്ത്യന്‍സിന്റെ മെന്റര്‍ റോളിലുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ശരിക്കും എന്താണ് ചെയ്യുന്നത്?
ക്രിക്കറ്ററെന്ന നിലയില്‍ സച്ചിന്റെ മികവിനെ കുറിച്ച് ആര്‍ക്കും സംശയങ്ങളോ, വ്യത്യസ്ത അഭിപ്രായങ്ങളോ ഉണ്ടാവില്ല. കാരണം ലോകം കണ്ട എക്കാലത്തെയും മഹാനായ ബാറ്റര്‍മാരില്‍ ഒരാളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. പക്ഷെ മുബൈയിലെ മെന്റര്‍ റോളിലേക്കു വന്നാല്‍ കടലാസില്‍ മാത്രമേ അദ്ദേഹത്തിന്റെ പേര് നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ.

മുംബൈ ടീമിന്റെ ദൈനംദിന കാര്യങ്ങളില്‍ സച്ചിന്‍ ഇടപെടുന്നത് നമുക്ക് ഒരിക്കലും കാണാന്‍ സാധിക്കില്ല. പരിശീലന സെഷനുകളിലൊന്നും അദ്ദേഹം സ്ഥിരമായി എത്താറില്ല. കൂടാതെ തിരശീലയ്ക്കു പിറകില്‍ തന്ത്രങ്ങള്‍ മെനയുന്നതിലും സച്ചിന്റെ ഇടപെടല്‍ ഉണ്ടാവാറില്ലെന്നാണ് വ്യക്തമാവുന്നത്.
കൂടാതെ പരിശീലന സെഷനിടെയോ, ഡ്രസിങ് റൂമിലോ, ഡഗൗട്ടിലോ അദ്ദേഹം മുംബൈ ടീമിലെ താരങ്ങളിമായി സംവദിക്കുന്നതോ, ഉപദേശിക്കുന്നതോ കാണാറുമില്ല. വളരെ അപൂര്‍വ്വമായി മാത്രമേ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയടക്കമുള്ളവരുടെ കൂടെ സച്ചിനുണ്ടാവാറുമുള്ളൂ.
നേരത്തേ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കഴിഞ്ഞ ടി20 ലോകകപ്പിനു മുമ്പ് വളരെ മോശം ഫോമിലൂടെ കടന്നുപോകവെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഹായിച്ചത് സച്ചിനാണ്.
ഇതേക്കുറിച്ച് സഞ്ജു തന്നെ തുറന്നു പറയുകയും ചെയ്തിട്ടുള്ളതാണ്. എന്നിട്ടും മുംംബൈ ടീം മുങ്ങിത്താഴുമ്പോള്‍ മെന്ററുടെ ചുമതലയുണ്ടായിട്ടും ഒന്നും ചെയ്യാതെ അദ്ദേഹം കൈയുംകെട്ടി മാറി നില്‍ക്കുകയാണെന്നാണ് ആരാധകരുടെ പക്ഷം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications