സ്മിത്തിന്റെ റെക്കോര്‍ഡ് അധികകാലമില്ല, തകര്‍ക്കും ഹിറ്റ്മാന്‍ തന്നെ... ചൂണ്ടിക്കാട്ടി അക്തര്‍

കറാച്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി റണ്‍മഴ പെയ്യിച്ച ഓപ്പണര്‍ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പീഡ് ഇതിഹാസം ഷുഐബ് അക്തര്‍. നാലു ടെസ്റ്റുകളില്‍ നിന്നും 500ല്‍ കൂടുതല്‍ റണ്‍സാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്.
ടെസ്റ്റില്‍ ഓപ്പണറായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര. ഓപ്പണറായുള്ള ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങളും രോഹിത്തിനെ തേടിയെത്തിയിരുന്നു.

അഞ്ചു വര്‍ഷം നഷ്ടമായി
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ വേണ്ടത്ര അവസരം ലഭിക്കാത്തതിന്റെ നിരാശ രോഹിത്തിനുണ്ടാവും. ഇത്രയും കാലത്തെ വിടവ് ഇനി നികത്താനായിരിക്കും ഹിറ്റ്മാന്റെ ശ്രമമെന്നും അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ ചൂണ്ടിക്കാട്ടി.
ടെസ്റ്റില്‍ തുടര്‍ച്ചയായി കളിച്ചിരുന്നെങ്കില്‍ ഇപ്പോഴേക്കും 9000ത്തിന് അടുത്ത് റണ്‍സ് രോഹിത് നേടുമായിരുന്നെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.

സ്മിത്തിനെ മറികടക്കും
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെന്ന ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശേഷിയുള്ള ഏക ബാറ്റ്‌സ്മാന്‍ രോഹിത്താണന്ന് അക്തര്‍ പറയുന്നു.
ഇപ്പോഴത്തെ ഫോമില്‍ തുടര്‍ന്നും ടെസ്റ്റില്‍ കളിക്കാനായാല്‍ രോഹിത് ഒരു പരമ്പരയില്‍ 1000 റണ്‍സ് അടിച്ചുകൂട്ടി ലോക റെക്കോര്‍ഡ് തന്നെ സ്ഥാപിക്കുമെന്നും പാക് ഇതിഹാസം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആഷസില്‍ ഇംഗ്ലണ്ടിനെതിരേ സ്മിത്ത് 774 റണ്‍സ് അടിച്ചെടുത്ത് റെക്കോര്‍ഡിട്ടിരുന്നു.നിലവില്‍ ഓസ്‌ട്രേലേിയയുടെ തന്നെ മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ പേരിലാണ് ലോക റെക്കോര്‍ഡ്. 1930ലെ ആഷസില്‍ 974 റണ്‍സാണ് ബ്രാഡ്മാന്‍ വാരിക്കൂട്ടിയത്.

കണക്കു തീര്‍ക്കുന്നു
ടെസ്റ്റില്‍ ഇതുവരെ തുടര്‍ച്ചായായി അവസരം ലഭിക്കാത്തതിന് സ്വന്തം പ്രതിഭയോടു തന്നെ രോഹിത് ഇപ്പോള്‍ കണക്കു ചോദിക്കുകയാണെന്നു അക്തര്‍ ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മൂന്നാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയതോടെ ഏകദിനത്തിലും ടെസ്റ്റിലും ഡബിള്‍ നേടിയ നാലാമത്തെ താരമായി ഹിറ്റ്മാന്‍ മാറിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരാണ് എലൈറ്റ് ലിസ്റ്റിലുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications