വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസ്‌ക് ധരിക്കാത്തതിന് പിഴയിട്ടു, വനിതാ പോലീസിനോട് തട്ടിക്കയറി രവീന്ദ്ര ജഡേജ!

രാജ്‌കോട്ടില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം

രാജ്‌കോട്ട്: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് വിവാദക്കുരുക്കില്‍. ഐപിഎല്ലിന്റെ പുതിയ സീസണില്‍ അടുത്ത മാസം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാനിരിക്കെയാണ് താരം മോശം പെരുമാറ്റം കാരണം വാര്‍ത്തകളില്‍ നിറഞ്ഞത്. രാജ്‌കോട്ടില്‍ വച്ച് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയതാണ് ജഡേജയെ കുരുക്കിയിരിക്കുന്നത്.

1

മാസ്‌കില്ലാതെ കാറില്‍ സഞ്ചരിച്ച താരത്തെ പോലീസ് തടയുകയും പിഴയടക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതില്‍ കുപിതനായാണ് ജഡേജ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് തട്ടിക്കയറിയത്. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് രാജ്‌കോട്ടിലെ കിസാന്‍പറ ചൗക്കിന് അടുത്തു വച്ച് ജഡേജയും ഭാര്യ റിവാബയും സഞ്ചരിക്കുകയായിരുന്ന കാര്‍ പോലീസ് തടഞ്ഞു നിര്‍ത്തിയത്. താരം കാറോടിക്കുമ്പോള്‍ മാസ്‌ക് ധരിച്ചിരുന്നില്ല എന്നതായിരുന്നു പോലീസ് തടയാന്‍ കാരണം.

മാസ്‌ക് ധരിക്കാക്കതിനാല്‍ പിഴയടക്കാതെ പോവാന്‍ അനുവദിക്കില്ലെന്നു പോലീസ് അറിയിക്കുകയായിരുന്നു. ഇതോടെയാണ് കുപിതനായ ജഡേജ വനിതാ കോണ്‍സ്റ്റബിള്‍ സൊനാല്‍ ഗോസായിയുമായി വാക് തര്‍ക്കത്തിലേര്‍പ്പട്ടത്. മാസ്‌കില്ലാത്തതിനാല്‍ തന്നെ താരത്തോട് ലൈസന്‍സ് കാണിക്കാനും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു ജഡേജ പൊട്ടിത്തെറിച്ചത്. എന്നാല്‍ താരത്തിനൊപ്പമുണ്ടായിരുന്ന ഭാര്യ റിവാബ അപ്പോള്‍ മാസ്‌ക് ധരിച്ചിരുന്നോയെന്ന കാര്യം വ്യക്തമല്ല.

സംഭവത്തിനു ശേഷം തനിക്കു കടുത്ത മാനസിക പിരിമുറുക്കമുണ്ടെന്നു ചൂണ്ടിക്കാട്ടിയ സൊനാലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വളരെ മോശമായി തന്നോട് പെരുമാറിയെന്നാണ് ജഡേജയും സൊനാലും ഒരുപോലെ ആരോപിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മനോഹര്‍സിങ് ജഡേജ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. ജഡേജ വളരെ മോശമായാണ് പെരുമാറിയതെന്നാണ് സൊനാലും, സൊനാലിന്റെ ഭാഗത്തു നിന്നും മാന്യമായ പെരുമാറ്റം ഉണ്ടായില്ലെന്നാണ് ജഡേജയും ആരോപിക്കുന്നത്. എന്നാല്‍ രണ്ടു പേരുടെയും ഭാഗത്തു നിന്നും ഇതു സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല. തനിക്കു ലഭിച്ച വിവരമനുസരിച്ച് കാറോടിക്കുമ്പോള്‍ ജഡേജ മാസ്‌ക് ധരിച്ചിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ മാസ്‌ക് ധരിച്ചിരുന്നോയെന്ന കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു മാസത്തോളമായി ക്രിക്കറ്റ് നഷ്ടമായ ജഡേജ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിലൂടെ കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്. എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. യുഎഇയിലേക്കു തിരിക്കും മുമ്പ് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന സിഎസ്‌കെയുടെ പരിശീലന ക്യാംപില്‍ ജഡേജയുമുണ്ടാവും.

Story first published: Tuesday, August 11, 2020, 17:53 [IST]
Other articles published on Aug 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X