സത്യനു പിന്നാലെ ഐഎം വിജയനും വെള്ളിത്തിരയിലേക്ക്... കറുത്ത മുത്താവാന്‍ നിവിന്‍, ചിത്രങ്ങള്‍ വൈറല്‍

Written By:

കൊച്ചി: ഇതിഹാസങ്ങളുടെ ജീവചരിത്ര സിനിമകള്‍ക്ക് ഏറെ ഡിമാന്റുള്ള ഈ കാലത്ത് മറ്റൊരു ഫുട്‌ബോള്‍ സൂപ്പര്‍ താരത്തിന്റെ കഥ കൂടി തിരശീലയിലേക്ക്. ഇന്ത്യന്‍ ജഴ്‌സിയില്‍ മിന്നിയ, മലയാളികള്‍ കറുത്ത മുത്തെന്ന് ഓമനപ്പേരിട്ടു വിളിച്ച ഐഎം വിജയന്റെ ആത്മകഥയാണ് ഇനി സിനിമയാവാന്‍ പോവുന്നത്.

ഐപിഎല്‍: രാജാക്കന്‍മാര്‍ തയ്യാര്‍, അങ്കം തുടങ്ങട്ടെ... കപ്പിലേക്ക് നയിക്കാന്‍ ഇവര്‍

ഐപിഎല്‍: ഇപ്പോള്‍ പേരില്ല, പക്ഷെ കഴിഞ്ഞാല്‍ പേരെടുക്കും!! ഇവരെ കരുതിയിരിക്കുക...

ഫ്രാന്‍സിലും റയല്‍, പിഎസ്ജിയുടെ കഥ കഴിഞ്ഞു... ലിവര്‍പൂളും ക്വാര്‍ട്ടറില്‍

1

മലയാളികളുടെ മറ്റൊരു പ്രിയ ഫുട്‌ബോളര്‍ വിപി സത്യന്റെ ആത്മകഥ അടുത്തിടെ ക്യാപ്‌റ്റെന്ന പേരില്‍ മലയാളികള്‍ക്കു മുന്നിലെത്തിയിരുന്നു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ഈ സിനിമ മികച്ച അഭിപ്രായം നേടി സൂപ്പര്‍ ഹിറ്റിലേക്കു നീങ്ങവെയാണ് വിജയന്റെ ജീവിതവും സിനിമയാവുന്നത്.

2

യുവനടന്‍മാരില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയായിരിക്കും വിജയന്റെ റോളില്‍ അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമലീലയെന്ന ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ അരുണ്‍ ഗോപിയായിരിക്കും വിജയന്റെ ആത്മകഥ സംവിധാനം ചെയ്യുകയെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യാ ഗ്ലിറ്റ്‌സാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

നെറ്റ്‌സില്‍ ക്രിക്കറ്റും ഫുട്‌ബോളും പരിശീലിക്കുന്നതിന്റെ ചിത്രങ്ങള്‍ നിവിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെയാണ് വിജയനായി അഭിനയിക്കാന്‍ പോവുന്നതിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് നിവിന്‍ പരിശീലനം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Story first published: Thursday, March 8, 2018, 10:49 [IST]
Other articles published on Mar 8, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍