ഓര്‍മയുണ്ടോ ഈ മുഖം... ജമ്മുവില്‍ പോലീസിനെ കല്ലെറിഞ്ഞ 21 കാരി ഇവിടെയുണ്ട്, ഞെട്ടിക്കുന്ന മാറ്റം

Written By:

ദില്ലി: കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരില്‍ പ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടിയപ്പോള്‍ പോലീസിനു നേരെ കല്ലെറിയുന്ന യുവതിയുടെ ചിത്രം വൈറലായിരുന്നു. പുറത്ത് ബാഗ് തൂക്കി നീല സല്‍വാര്‍ കമ്മീസ് ധരിച്ച് ദുപ്പട്ട കൊണ്ടു മുഖം മറച്ച് സൈനിക വാഹനത്തിനു നേരെ കല്ലെറിഞ്ഞ യുവതി വീണ്ടും വാര്‍ത്തകളില്‍. 21 കാരിയായ അഫ്‌സാന്‍ ആഷിഖെന്ന യുവതിയാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

അന്നു പ്രതിഷേധത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അഫ്‌സാന്‍ ഇത്തവണ തന്റെ മിടുക്കു കൊണ്ടാണ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്നത്. ജമ്മു കശ്മീര്‍ വനിതാ ഫുട്‌ബോള്‍ ടീമിലെ ഗോള്‍കീപ്പറാണ് അഫ്‌സാന്‍. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ 21 കാരി സഹതാരങ്ങള്‍ക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ചതിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശ്രീനഗറില്‍ ബിഎ വിദ്യാര്‍ഥിനി കൂടിയാണ് ഇപ്പോള്‍ അഫ്‌സാന്‍.

തിരിഞ്ഞു നോക്കാന്‍ ആഗ്രഹിക്കുന്നില്ല

തിരിഞ്ഞു നോക്കാന്‍ ആഗ്രഹിക്കുന്നില്ല

കഴിഞ്ഞ സംഭവങ്ങിലേക്കു തിരിഞ്ഞുനോക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിനെ കണ്ട ശേഷം അഫ്‌സാന്‍ പറഞ്ഞത്.
എന്റെ ജീവിതം ആകെ മാറിക്കഴിഞ്ഞു. നേട്ടങ്ങള്‍ കൊയ്യാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമാവുകയാണ് തന്റെ ലക്ഷ്യമെന്നും 21 കാരി പറയുന്നു. അഫ്‌സാന്റെ ജീവിതം ഉടന്‍ സിനിമയായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്നാണ് വിവരം. പ്രശസ്തനായ ഒരു ബോളിവുഡ് സംവിധായകനാണ് അഫ്‌സാന്റെ ആത്മകഥ സിനിമയാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മന്ത്രിയെ ധരിപ്പിച്ചു

മന്ത്രിയെ ധരിപ്പിച്ചു

സംസ്ഥാനത്ത് മതിയായ സ്‌പോര്‍ട്‌സ് സംവിധാനങ്ങളില്ലെന്നും നടപടികള്‍ സ്വീകരിക്കണമെന്നും അഫ്‌സാന്‍ രാജ്‌നാഥ് സിങിനോട് അഭ്യര്‍ഥിച്ചു. ഉടന്‍ തന്നെ അദ്ദേഹം മുഖ്യമന്ത്രി മെഹ്ബൂബ് മുഫ്തിയെ ഫോണില്‍ വിളിച്ചു സംസാരിക്കുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് നിര്‍ദേശിച്ചതായും അഫ്‌സാന്‍ വ്യക്തമാക്കി.
അഫാസാനോടൊപ്പം 22 അംഗ ടീമും മൂന്നു ഒഫീഷ്യലുകളുമാണ് രാജ്‌നാഥ് സിങിനെ ദില്ലിയിലെത്തി സന്ദര്‍ശിച്ചത്. അര മണിക്കൂര്‍ മന്ത്രിയോടൊപ്പം ചെലവഴിച്ച ശേഷമായിരുന്നു ഇവര്‍ തിരിച്ചുപോയത്.

100 കോടി അനുവദിച്ചു

100 കോടി അനുവദിച്ചു

പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം 100 കോടി രൂപ സംസ്ഥാനത്തിനു അനുവദിക്കാന്‍ തീരുമാനിച്ചതായി രാജ്‌നാഥ് സിങ് അറിയിച്ചെന്നും അഫ്‌സാന്‍ കൂട്ടിച്ചേര്‍ത്തു. സൈനിക വ്യൂഹനത്തിനു നേരെ കല്ലെറിയുന്ന ചിത്രം വലിയ വാര്‍ത്തയായ ശേഷം തന്റെ ജീവിതത്തില്‍ അപ്രതീക്ഷിത ടേണിങ് പോയിന്റാണ് ഉണ്ടായതെന്ന് യുവതി പറയുന്നു.
അന്ന് സൈനികര്‍ക്കു നേരെ കല്ലെറിഞ്ഞ അതേ കൈകള്‍ ഇനി എതിരാളികളുടെ ആക്രമണം തടയാന്‍ ഗോള്‍മുഖത്ത് കരുത്തോടെയുണ്ടാവും.

 ഭീകരതയെ ചെറുക്കാന്‍ കഴിയും

ഭീകരതയെ ചെറുക്കാന്‍ കഴിയും

ജമ്മു കശ്മീരിലെ യുവത്വത്തിന് കായിക മേഖലയില്‍ പരിശീലനത്തിലുള്ള കൂടുതല്‍ അവസരങ്ങളും സാമ്പത്തിക സഹായവും ലഭിച്ചാല്‍ സംസ്ഥാനത്തിനും രാജ്യത്തിനും നേട്ടങ്ങള്‍ സമ്മാനിക്കാന്‍ കളിയുമെന്നു വനിതാ ടീമിലെ അംഗങ്ങള്‍ രാജ്‌നാഥ് സിങിനെ ധരിപ്പിച്ചതായി അഫ്‌സാന്‍ വ്യക്തമാക്കി.
യുവത്വം കായികമേഖലയിലേക്ക് കൂടുതല്‍ എത്തിപ്പെട്ടാല്‍ അതു അവരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടക്കം അനാവശ്യമായ കാര്യങ്ങളില്‍ നിന്നു അകറ്റി നിര്‍ത്തുമെന്നും ജമ്മു കശ്മീര്‍ വനിതാ ടീമംഗങ്ങള്‍ കേന്ദ്രമന്ത്രിയോടു പറഞ്ഞു.

നന്ദി പറഞ്ഞ് അഫ്‌സാന്‍

നന്ദി പറഞ്ഞ് അഫ്‌സാന്‍

തങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാവുകയും മുഖ്യമന്ത്രിയെ വിളിച്ച് നേരിട്ടു നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത രാജ്‌നാഥ് സിങിനോട് അഫ്‌സാനും ജമ്മു കശ്മീര്‍ വനിതാ ടീം മാനേജര്‍ സെറിങ് ആഗ്‌മോയും നന്ദി പ്രകടിപ്പിച്ചു.
ടീമിനെ സന്ദര്‍ശിച്ച ശേഷം രാജ്‌നാഥ് സിങിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ഊര്‍ജസ്വലരായ ജമ്മു കശ്മീരില്‍ നിന്നുള്ള ആദ്യത്തെ വനിതാ ഫുട്‌ബോള്‍ ടീമംങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഫുട്‌ബോളിനോട് അവര്‍ക്കുള്ള അതിയായ താല്‍പ്പര്യത്തെക്കുറിച്ച് അറിയാന്‍ സാധിച്ചു. ഫുട്‌ബോള്‍ അവര്‍ക്കു വളരെ വലിയ പ്രചോദനമാണ്.

Story first published: Wednesday, December 6, 2017, 10:35 [IST]
Other articles published on Dec 6, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍