പ്രീമിയര്‍ ലീഗ് കിരീടം ഇനി ആരും സ്വപ്‌നം കാണേണ്ട... 26ാം ജയം, കപ്പിന് തൊട്ടരികെ സിറ്റി

Written By:

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചാംപ്യന്‍മാരുടെ കാര്യത്തില്‍ ഏറക്കുറെ തീരുമാനമായി. സീസണിലെ 26ാം മല്‍സരത്തിലും ജയിച്ചത്തോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി കപ്പിന് കൈയെത്തുംദൂരത്തെത്തിയത്. എവേ മല്‍സരത്തില്‍ സ്റ്റോക്ക് സിറ്റിയെയാണ് മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തുരത്തിയത്. സിറ്റിയുടെ രണ്ടു ഗോളുകളും ഇരുപകുതികളിലുമായി ഡേവിഡ് സില്‍വയുടെ വകയായിരുന്നു. 10 50 മിനിറ്റുകളിലാണ് സില്‍വ ലക്ഷ്യം കണ്ടത്.

ഷമിക്കെതിരായ ഭാര്യയുടെ ആരോപണത്തില്‍ വഴിത്തിരിവ്; ദുബായില്‍ പോയത് ദുരൂഹം

അഗ്വേറോയ്ക്ക് പരിക്ക്; അര്‍ജന്റീന ടീമില്‍നിന്നും പുറത്ത്; ആരാധകര്‍ ആശങ്കയില്‍

1

ഈ വിജയത്തോടെ ലീഗില്‍ തലപ്പത്തുള്ള നഗരവൈരികളും രണ്ടാംസ്ഥാനക്കാരുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള അകലം സിറ്റി 16 പോയിന്റാക്കി വര്‍ധിപ്പിച്ചു. സിറ്റിക്ക് 81ഉം യുനൈറ്റഡിന് 65ഉം പോയിന്റാണുള്ളത്. സീസണില്‍ ഇനി എട്ടു മല്‍സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

2

രണ്ടാ മൂന്നോ മല്‍സരങ്ങള്‍ കൂടി വിജയിക്കാനായാല്‍ സിറ്റിക്ക് കിരീടമുറപ്പിക്കാമെന്ന് കോച്ച് പെപ് ഗ്വാര്‍ഡിയോള സ്‌റ്റോക്കിനെതിരായ മല്‍സരശശേഷം പറഞ്ഞു. എവിടെ വച്ചാണ് കിരീടമുറപ്പിക്കുന്നത് എന്നതില്‍ പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ ജയിച്ച് ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞാല്‍ അത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അപൂര്‍വ്വഭാഗ്യമായിരിക്കുമെന്ന് സിറ്റി ക്യാപ്റ്റന്‍ വിന്‍സെന്റ് കൊംപനി അഭിപ്രായപ്പെട്ടിരുന്നു. കൊംപനിയുടെ ഈ അഭിപ്രായത്തോടാണ് എവിടെയാണ് കിരീടം നേടുന്നത് എന്നതില്‍ പ്രസക്തിയില്ലെന്ന് ഗ്വാര്‍ഡിയോള സൂചിപ്പിച്ചത്. ഇത്തവണ ചാംപ്യന്‍മാരായാല്‍ ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ സിറ്റിയുടെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടനേട്ടമായിരിക്കും അത്.

Story first published: Tuesday, March 13, 2018, 9:04 [IST]
Other articles published on Mar 13, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍