അന്ന് അസ്റ്റോറി, ഇന്ന് റോഡ്രിഗസ്... ഫുട്ബോള്‍ ലോകത്തെ നടുക്കി മറ്റൊരു താരം കൂടി വിടവാങ്ങി

Written By:

പാരീസ്: ഫുട്‌ബോള്‍ ലോകത്തെ നടുക്കിയാണ് ദിവസങ്ങള്‍ക്കു മുമ്പ് ഇറ്റാലിയന്‍ ഡിഫന്‍ഡ് ഡേവിഡ് അസ്റ്റോറിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ സമാനമായ രീതിയില്‍ മറ്റൊരു മരണം കൂടി. ഫ്രഞ്ച് ഡിഫന്‍ഡര്‍ തോമസ് റോഡ്രിഗസിനെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 18 വയസ്സ് മാത്രം പ്രായമുള്ള താരം ഫ്രഞ്ച് ലീഗിലെ രണ്ടാം ഡിവിഷന്‍ ടീമായ ടൂര്‍സിന്റെ ഡിഫന്‍ഡറായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക സൂചനകള്‍.

ആദ്യം ഇന്ത്യ, ഇപ്പോള്‍ ഐപിഎല്ലും!! ഷമിക്കു മുന്നില്‍ എല്ലാ വാതിലുമടയുന്നു... ഡല്‍ഹിയും ഉറച്ചുതന്നെ

കലിപ്പില്ല, കപ്പുമില്ല... ഇവരില്ലെങ്കില്‍ മാനം കൂടി പോയേനെ!! ബ്ലാസ്‌റ്റേഴ്‌സ് നന്ദി പറയണം, 6 പേരോട്

1

ടൂര്‍സ് ക്ലബ്ബാണ് റോഡ്രിഗസിന്റെ വിയോഗത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത്. ഇതേ തുടര്‍ന്ന് വലന്‍സിയെന്നസിനെതിരായ ടൂര്‍സിന്റെ മല്‍സരം മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. റോഡ്രിഗസിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ക്ലബ്ബ്. താരത്തിന്റെ കുടുംബം, പ്രിയപ്പെട്ടവര്‍ എന്നിവരുടെ ദുഖത്തിനൊപ്പം ക്ലബ്ബും ചേരുന്നതായി ടൂര്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

2

റോഡ്രിഗസിന്റെ മരണത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും അനുശോചിച്ചു. താരത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ടീമംഗങ്ങളുടെയും അഗാധമായ ദുഖത്തില്‍ പങ്കുചേരുന്നതായും ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഫിയൊറെന്റീന ക്യാപ്റ്റനും ഇറ്റലിയുടെ ഡിഫന്‍ഡറുമായ അസ്റ്റോറിയുടെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് റോഡ്രിഗസും ലോകത്തോട് വിടപറഞ്ഞത്.

Story first published: Saturday, March 10, 2018, 14:21 [IST]
Other articles published on Mar 10, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍