വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: മെസ്സി എന്താണ് ഇങ്ങനെ? അട്ടിമറിക്കു പിന്നാലെ സൗദി കോച്ച്

2-1നായിരുന്നു സൗദിയുടെ അപ്രതീക്ഷിത വിജയം

messi

ലോക ഫുട്‌ബോളില്‍ സൗദി അറേബ്യന്‍ ടീമിനു നേരത്തേ വലിയ പ്രസക്തി ഇല്ലായിരുന്നു. പക്ഷെ ഒരൊറ്റ രാത്രി കൊണ്ട് ലോകം മുഴുവന്‍ സംസാരവിഷയമായി മാറിയിരിക്കുകയാണ്. ഖത്തര്‍ ലോകകപ്പില്‍ കിരീട ഫേവറിറുറ്റുകളായ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയെ മലര്‍ത്തിയടിച്ചതോടെയാണ് അവര്‍ എല്ലാവരുടെയും നോട്ടപുള്ളിയായിരിക്കുന്നത്. അര്‍ജന്റീന വന്‍ മാര്‍ജിനില്‍ ജയിക്കുമെന്നു എല്ലാവരും പ്രവചിച്ച കളിയില്‍ സൗദി 2-1ന്റെ അവിശ്വസനീയ വിജയം കൊയ്യുകയായിരുന്നു.

Also Read: FIFA World Cup 2022: മെസി തന്നെ വില്ലന്‍! ആ പിഴവുകള്‍ ശ്രദ്ധിച്ചില്ല, തോല്‍വിയുടെ കാരണങ്ങളിതാAlso Read: FIFA World Cup 2022: മെസി തന്നെ വില്ലന്‍! ആ പിഴവുകള്‍ ശ്രദ്ധിച്ചില്ല, തോല്‍വിയുടെ കാരണങ്ങളിതാ

പിന്നില്‍ നിന്ന ശേഷം തിരിച്ചടി

പിന്നില്‍ നിന്ന ശേഷം തിരിച്ചടി

മെസ്സിയുടെ പെനല്‍റ്റി ഗോളില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു രണ്ടു കിടിലന്‍ ഗോളുകള്‍ മടക്കി സൗദി ഏഷ്യന്‍ അഭിമാനമായത്. ടീമിനു വേണ്ടി സ്‌കോര്‍ ചെയ്തതൊഴിച്ചാല്‍ മെസ്സി വളരെ 'നിശബ്ധനായാണ്' കളിയില്‍ കാണപ്പെട്ടത്. മുന്‍ മല്‍സരങ്ങളിലെല്ലാം മെസ്സിയുടെ മാത്രം ചില മാജിക്കല്‍ മുഹൂര്‍ത്തങ്ങള്‍ നമ്മള്‍ കണ്ടിരുന്നു. പക്ഷെ, സൗദിക്കെതിരേ വെറുമൊരു സാധാരണ പ്ലെയര്‍ ആയി മാത്രമാണ് അദ്ദേഹം കാണപ്പെട്ടത്. ഇതിനെ ചോദ്യം ചെയ്തിരിക്കുകയാണ് സൗദിയുടെ ഫ്രഞ്ച് കോച്ച് ഹെര്‍വ് റെനാഡ്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രചോദനം കണ്ടില്ല

പ്രചോദനം കണ്ടില്ല

സൗദി അറേബ്യക്കെതിരായ മല്‍സരത്തില്‍ വലിയ പ്രചോദനമൊന്നുമില്ലാതെ സാധാരണത്തേതു പോലെയാണ് ലയണല്‍ മെസ്സി കളിച്ചതെന്നു ഹെര്‍വ് റെനാഡ് അഭിപ്രായപ്പെട്ടു. സൗദി അറേബ്യക്കെതിരേ മെസ്സി കൡക്കുന്നത് സങ്കല്‍പ്പിച്ചു നോക്കൂ. ഞങ്ങള്‍ക്കു ജയത്തോടെ നന്നായി തുടങ്ങണമെന്നായിരിക്കും അദ്ദേഹം പറയുക. പക്ഷെ ബ്രസീലിനെതിരായ മല്‍സരത്തില്‍ കളിക്കുമ്പോഴുള്ള ഒരു പ്രചോദനം ആയിരിക്കില്ല മെസ്സിക്കെന്നു നമുക്കറിയാം. ഇതു വളരെ സാധാരണമാണെന്നും റെനാഡ് പറഞ്ഞു.

Also Read: FIFA World Cup 2022: 2018ലെ ചീത്തപ്പേര് മെസ്സി തീര്‍ത്തു! റോണോയുടെ റെക്കോര്‍ഡിനൊപ്പം

വരാനിരിക്കുന്ന മല്‍സരങ്ങള്‍

വരാനിരിക്കുന്ന മല്‍സരങ്ങള്‍

സൗദി അറേബ്യയെ സംബന്ധിച്ച് വളരെ വലിയ നേട്ടം തന്നെയാണ് അര്‍ജന്റീനയ്‌ക്കെതിരേയുള്ള വിജയമെങ്കിലും ബാക്കിയുള്ള മല്‍സരങ്ങളിലും ടീം ശ്രദ്ധിക്കേണ്ടതുണ്ടെന്നു ഹെര്‍വ് റെനാഡ് വ്യക്തമാക്കി.
സൗദി ഫുട്‌ബോളില്‍ ഞങ്ങള്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. ഇതു എക്കാലവും നിലനില്‍ക്കുകയും ചെയ്യും. അതു വളരെ പ്രധാനം തന്നെയാണ്. പക്ഷെ ഞങ്ങള്‍ ഈ ലോകകപ്പിലെ വരാനിരിക്കുന്ന മല്‍സരങ്ങളിലും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കാരണം ഞങ്ങള്‍ക്കു ഇനിയും കടുപ്പമേറിയ രണ്ടു മല്‍സരങ്ങള്‍ കൂടി ഗ്രൂപ്പില്‍ ബാക്കിയുണ്ടെന്നും കോച്ച് വിശദമാക്കി.

ഏഷ്യന്‍ ടീമിന്റെ ആദ്യ വിജയം

ഏഷ്യന്‍ ടീമിന്റെ ആദ്യ വിജയം

അര്‍ജന്റീനയ്‌ക്കെതിരേ നേടിയ അവിസ്മരണീയ വിജയം ദേശീയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സൗദി അറേബ്യ. വിജയത്തെ തുടര്‍ന്ന് ഇന്നു (23) ദേശീയ അവധിയും സൗദി രാജാവ് പ്രഖ്യാപിച്ചിരുന്നു. അര്‍ജന്റീനയ്‌ക്കെതിരേ ഒരു ഏഷ്യന്‍ ടീം ആദ്യമായാണ് ലോകകപ്പില്‍ വിജയം നേടിയിരിക്കുന്നത്. നേരത്തേ കളിച്ച നാലു മല്‍സരങ്ങളിലും അര്‍ജന്റീനയോടു സൗദി പരാജയപ്പെട്ടിരുന്നു.

Also Read: FIFA World Cup 2022: മെസി വിരമിക്കുമോ? ട്രോളുകളില്‍ നിറഞ്ഞ് അര്‍ജന്റീന, ആരാധകര്‍ക്ക് കണ്ണീര്‍

നിരാശപ്പെടുത്തി

നിരാശപ്പെടുത്തി

മുന്‍ ലോക ഫുട്‌ബോളര്‍ കൂടിയായ ലയണല്‍ മെസ്സിയില്‍ നിന്നും പ്രതീക്ഷിതു പോലെയൊരു പ്രകടനമല്ല സൗദി അറേബ്യക്കെതിരേ കണ്ടത്. പത്താം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി അനായാസം ഗോളാക്കാന്‍ മെസ്സിക്കായിരുന്നു. പിന്നീട് മെസ്സി ഒരു തവണ വല കുലുക്കിയെങ്കിലും അതു ഓഫ് സൈഡ് വിളിക്കപ്പെട്ടു. അതിനു ശേഷം മെസ്സിയുടെ അസിസ്റ്റില്‍ നിന്നും ലൊറ്റാറോ മാര്‍ട്ടിനസ് സ്‌കോര്‍ ചെയ്‌തെങ്കിലും അതും ഓഫ് സൈഡ് ആവുകയായിരുന്നു.
എന്നാല്‍ സൗദിയുടെ ഇരട്ട പ്രഹരത്തിനു ശേഷം മെസ്സിയടക്കം അര്‍ജന്റീനയുടെ മുഴുവന്‍ താരങ്ങളും സ്തബ്ധരായാണ് കാണപ്പെട്ടത്. ഗോളെന്നുറച്ച മികച്ച മുന്നേറ്റങ്ങളൊന്നും അവരുടെ ഭാഗത്തുനിന്നും പിന്നീട് കണ്ടതുമില്ല.

Story first published: Wednesday, November 23, 2022, 13:47 [IST]
Other articles published on Nov 23, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X