
ഗോള്‍ പത്താം മിനിറ്റില്‍
മല്‍സരം തുടങ്ങി പത്താം മിനിറ്റില്‍ തന്നെ മെസ്സി ടീമിന്റെ അക്കൗണ്ട് തുറന്നിരുന്നു. അര്‍ജന്റൈന്‍ പരെഡെസിനെ സൗദിയുടെ അല്‍ബുലായാഹി ബോക്‌സിനുള്ളില്‍ വലിച്ചുവീഴിത്തിയതിനെ തുടര്‍ന്ന് റഫറി വിഎആറിന്റെ സഹായം തേടുകയും പെനല്‍റ്റി അനുവദിക്കുകയുമായിരുന്നു. മെസ്സിയാണ് കിക്കെടുക്കാനെത്തിയത്. വളരെ കൂളായി, സൗദി ഗോള്‍കീപ്പറെ എതിര്‍ ദിശയിലേക്കു വഴി തെറ്റിച്ച് മെസ്സി പതിഞ്ഞ ഷോട്ടിലൂടെ ബോള്‍ വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.

റഷ്യയിലെ പിഴവ്
നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് റഷ്യയില്‍ നടന്ന ലോകകപ്പിലെ ഓപ്പണിങ് മാച്ചില്‍ ലയണല്‍ മെസ്സിയുടെ ഭാഗത്തു നിന്നും വലിയൊരു പിഴവ് സംബന്ധിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി ലോകകപ്പില്‍ കളിച്ച ഐസ്‌ലാന്‍ഡായിരുന്നു അന്നു അര്‍ജന്റീനയുടെ എതിരാളികള്‍. അര്‍ജന്റീനയ്ക്കു അനുകൂലമായി പെനല്‍റ്റി ലഭിച്ചപ്പോള്‍ കിക്കെടുത്തത് മെസ്സിയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കിക്ക് ഗോള്‍കീപ്പര്‍ ബ്ലോക്ക് ചെയ്തത് അര്‍ജന്റൈന്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു.
പക്ഷെ ഇത്തവണ സൗദി അറേബ്യക്കെതിരേ പെനല്‍റ്റി ലഭിച്ചപ്പോള്‍ അതെടുക്കാന്‍ മെസ്സി ശങ്കിച്ചുനിന്നില്ല. വളരെ ആത്മവിശ്വാസത്തോടെയുള്ള പെനല്‍റ്റി ഗോളോടെ അദ്ദേഹം 2018ല്‍ സംഭവിച്ച തെറ്റിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.
Also Read: FIFA World Cup 2022: കാനറികള്‍ കപ്പടിക്കുമോ? ദൗര്‍ബല്യമുണ്ട്! ചൂണ്ടിക്കാട്ടി റോയ് കീന്‍

മെസ്സിക്കു റെക്കോര്‍ഡ്
സൗദി അറേബ്യക്കെതിരേ നേടിയ ഗോളോടെ ലയണല്‍ മെസ്സി ഗോള്‍വേട്ടയില്‍ ഒരു വമ്പന്‍ റെക്കോര്‍ഡും കുറിച്ചിരുന്നു. നാലു ലോകകപ്പുകളില്‍ അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്ത ആദ്യ താരമായാണ് അദ്ദേഹം മാറിയത്. 2006ലെ ലോകകപ്പില്‍ ആദ്യ ഗോള്‍ കണ്ടെത്തിയ മെസ്സി 2014, 2018 ലോകകപ്പുകളിലും വല ചലിപ്പിച്ചിരുന്നു. ഇപ്പോള്‍ ഖത്തറിലും മെസ്സി ഗോള്‍നേട്ടത്തില്‍ തന്റെ പേര് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.
മുന്‍ ഇതിഹാസം ഡിയേഗോ മറഡോണ, മുന്‍ ഗോളടിവീരന്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട എന്നിവരുടെ റെക്കോര്‍ഡുകളാണ് മെസ്സി തിരുത്തിയത്. ഇരുവരും മൂന്നു ലോകകപ്പുകളിലാണ് ഗോള്‍ നേടിയിട്ടുള്ളത്. മറഡോണ 1982, 86, 94 ലോകകപ്പുകളിലും ബാറ്റിസ്റ്റ്യൂട്ട 1994, 98, 2002 ലോകകപ്പുകളിലുമാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്.
ലോകകപ്പില്‍ മെസ്സിയുടെ ഏഴാമത്തെ ഗോള്‍ കൂടിയായിരുന്നു ഈ മല്‍സരത്തിലേത്. ഇതോടെ തന്റെ സമകാലികനായ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഏഴു ഗോളുകളെന്ന റെക്കോര്‍ഡിനൊപ്പവും മെസ്സിയെത്തി.


Click it and Unblock the Notifications














