For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: ബ്രസീലും അര്‍ജന്റീനയും ഒന്നുമാവില്ല! കിരീടം അവര്‍ക്ക്, പ്രവചിച്ച് ക്ലിന്‍സ്മാന്‍

ഞായഴ്ചയാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്

ഖത്തര്‍ ലോകകപ്പിനു ഞായറാഴ്ച വിസില്‍ മുഴങ്ങാനിരിക്കെ കിരീട ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുകയാണ് ജര്‍മനിയുടെ മുന്‍ ഇതിഹാസം യുര്‍ഗന്‍ ക്ലിന്‍സ്മാന്‍. ലാറ്റിന്‍ പവര്‍ഹൗസുകളായ ബ്രസീല്‍, അര്‍ജന്റീന, യൂറോപ്യന്‍ അതികായന്‍മാരായ ജര്‍മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് തുടങ്ങിയവരാണ് കിരീട ഫേവറിറ്റുകളില്‍ മുന്നിലുള്ളത്. പക്ഷെ ഇവരെയൊന്നുമല്ലാതെ ഒരു സര്‍പ്രൈസ് ടീമിനെയാണ് ക്ലിന്‍സ്മാന്‍ കിരീട ഉഫേവറിറ്റായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഡെയ്‌ലി മെയിലുമായുള്ള അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഇംഗ്ലണ്ടാണ് ഇത്തവണ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമെന്നു ക്ലിന്‍സ്മാന്‍ പ്രവചിച്ചത്. ഇത്തവണ അധികമാരും കിരീട സാധ്യത കല്‍പ്പിക്കാത്ത ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. 2018ലെ അവസാനത്തെ ലോകകപ്പില്‍ അവര്‍ സെമി ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു.

ഇംഗ്ലണ്ട് ടീം

ഇംഗ്ലണ്ട് ടീം

ഇംഗ്ലണ്ട് ടീമിനെ നോക്കൂ. അവര്‍ വളരെയധികം ശക്തരാണെന്നു കാണാന്‍ സാധിക്കും. വര്‍ഷങ്ങളായി വളരെ കരുത്തുറ്റ നിരയാണ് ഇംഗ്ലണ്ടിന്റേത്. ഇത്തവണ വലിയൊരു മുന്നേറ്റം തന്നെ ഇംഗ്ലണ്ട് ടീം നടത്തും. റഷ്യയിലെ കഴിഞ്ഞ ലോകകപ്പില്‍ മനോഹരമായ പ്രകടനമായിരുന്നു ഇംഗ്ലീഷ് ടീമിന്റേതെന്നും യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ വ്യക്തമാക്കി.
ലോകകപ്പിനു ശേഷം യൂറോ കപ്പിലും ഗംഭീരമായിട്ടാണ് ഇംഗ്ലീഷ് ടീം കളിച്ചത്. പക്ഷെ അവിടെയും നിര്‍ഭാഗ്യവശാല്‍ വിജയികളാവാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ ഇംഗ്ലണ്ടിന്റെ പ്ലെയറോ, മാനേജരോ ആണെങ്കില്‍ ഖത്തറില്‍ പോയി നമുക്ക് ഇതു നേടണമെന്ന പ്രതീക്ഷയായിരിക്കും ഉണ്ടാവുകയെന്നും ക്ലിന്‍സ്മാന്‍ നിരീക്ഷിച്ചു.

വമ്പന്‍മാര്‍ക്കൊപ്പം

വമ്പന്‍മാര്‍ക്കൊപ്പം

ജര്‍മനി, ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍ തുടങ്ങിവരെപ്പോലെ ലോകകപ്പ് നേടുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഇത്തവണ ഇംഗ്ലണ്ടും വന്നിരിക്കുന്നത്. ഈ ടീമുകളുടെ അതേ കാറ്റഗറിയിലാണ് ഇപ്പോള്‍ ഇംഗ്ലണ്ടും. ഇതു അവരുടെ ലോകകപ്പായി മാറിയേക്കും. സമ്മര്‍ദ്ദം തീര്‍ച്ചയായും ഉണ്ടാവും. പക്ഷെ അതിന്റെ പേരില്‍ ഒരുപാട് ഭയപ്പെടുകയോ, സമ്മര്‍ദ്ദത്തിലേക്കു വീഴുകയോ ചെയ്യേണ്ട കാര്യമില്ലെന്നും യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ ചൂണ്ടിക്കാട്ടി.

Also Read: Fifa World Cup 2022: കപ്പുയര്‍ത്താന്‍ റോണോയുടെ പറങ്കിപ്പട, അഞ്ചു പേര്‍ തുണച്ചാല്‍ കിരീടമുറപ്പ്!

ഇനി രാജ്യത്തിനായി തെളിയിക്കണം

ഇനി രാജ്യത്തിനായി തെളിയിക്കണം

പ്രീമിയര്‍ ലീഗിലും യുവേഫ ചാംപ്യന്‍സ് ലീഗിലുമെല്ലാം ഇംഗ്ലീഷ് താരങ്ങള്‍ക്കു രണ്ടു ദിവസങ്ങള്‍ ഇടയ്ക്കിടെ പലതും തെളിയിക്കേണ്ടതുണ്ട്. അവര്‍ക്കു അതു സാധിക്കുകയും ചെയ്യുന്നതായി കാണാം. ഇനി രാജ്യത്തിനൊപ്പവും ഒരുമിച്ച് ഇതു തെളിയിക്കാനുള്ള സമയമാണ് ഇംഗ്ലീഷ് താരങ്ങള്‍ക്കു വന്നിരിക്കുന്നത്. ലോകകപ്പിന്റെ വലിയ വേദിയിലും അവര്‍ക്ക് അതു സാധിക്കേണ്ടതാണ്. പക്ഷെ അവര്‍ക്ക് ഒരു ചിരിയോടെ അതു ചെയ്യാനായാല്‍ എല്ലാം എളുപ്പമായിരിക്കും. അതു താന്‍ ഉറപ്പ് നല്‍കാമെന്നും യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ വിശദമാക്കി.

Also Read: FIFA World Cup 2022: ബ്രസീലിന് കപ്പടിക്കാന്‍ എളുപ്പമല്ല! കരുത്ത് തന്നെ തലവേദന, അറിയാം

ഗ്രൂപ്പ് ബിയില്‍

ഗ്രൂപ്പ് ബിയില്‍

ലോകകപ്പിന്റെ ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ട് ഉള്‍പ്പെട്ടിരിക്കുന്നത്. വെയ്ല്‍സ്, അമേരിക്ക, ഇറാന്‍ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 21ന് ഏഷ്യയില്‍ നിന്നുള്ള ഇറാനുമായിട്ടാണ് ഇംഗ്ലണ്ടിന്റെ ആദ്യ പോരാട്ടം. 25ന് അമേരിക്കയെയും 29ന് വെയ്ല്‍സിനെയും അവര്‍ നേരിടും.
ഈ ഗ്രൂപ്പിലെ ചാംപ്യന്‍മാരാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ടീം ഇംഗ്ലണ്ടാണ്. സൂപ്പര്‍ ഹാരി കെയ്ന്‍ മുതല്‍ ഒരുപിടി ലോകോത്തര കളിക്കാര്‍ ഇംഗ്ലണ്ട് സംഘത്തിലുണ്ട്. കഴിഞ്ഞ ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിന്റെ അവകാശി കൂടിയാണ് കെയ്ന്‍. നിലവില്‍ റാങ്കിങില്‍ അഞ്ചാംസ്ഥാനത്താണ് ഇംഗ്ലണ്ട്. ഗ്രൂപ്പിലെ മറ്റു ടീമുകളുമായി താരത്യം ചെയ്യുമ്പോള്‍ അവര്‍ക്കു വ്യക്തമായ ആധിപത്യമുണ്ട്. ഇറാന്‍ (20), അമേരിക്ക (16), വെയ്ല്‍സ് (19) എന്നിങ്ങനെയാണ് ഗ്രൂപ്പിലെ മറ്റുള്ളവരുടെ റാങ്കുകള്‍.

Story first published: Saturday, November 19, 2022, 17:53 [IST]
Other articles published on Nov 19, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+