വോള്‍ഫ്‌സ്- പ്രീമിയര്‍ ലീഗിലെ പുതിയ എന്‍ട്രി... ഇന്ത്യക്കും അഭിമാന നിമിഷം, പുതിയ റെക്കോര്‍ഡ്

Written By:

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണിലേക്കുള്ള എന്‍ട്രിയായ വോള്‍വര്‍ഹാംപ്റ്റന്റെ (വോള്‍ഫ്‌സ്) കുതിപ്പിനു പിന്നില്‍ ഇന്ത്യന്‍ വംശന്‍. ഇന്ത്യന്‍ വംശജനായ ക്യാപ്റ്റന്‍ ഡാനി ബാത്താണ് വോള്‍ഫ്‌സിനെ ഇംഗ്ലണ്ടിലെ ഗ്ലാമര്‍ ടീമിലേക്കു ടിക്കറ്റെടുക്കാന്‍ സഹായിച്ചത്. ഇതോടെ രണ്ടാം ഡിവിഷന്‍ ലീഗില്‍ നിന്നും ഒരു ക്ലബ്ബിനെ പ്രീമിയര്‍ ലീഗിലേക്കു നയിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് ബാത്ത് അര്‍ഹനായി.

1

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വോള്‍ഫ്‌സ് പ്രീമിയര്‍ ലീഗിന്റെ പോര്‍ക്കളത്തില്‍ തിരിച്ചെത്തുന്നത്. രണ്ടാം ഡിവിഷന്‍ ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ മൂന്നാംസ്ഥാനക്കാരായ ഫുള്‍ഹാം ബ്രെന്‍ഡ്‌ഫോര്‍ഡുമായി സമനിലയില്‍ പിരിഞ്ഞതോടെ വോള്‍ഫ്‌സിന്റെ പ്രൊമോഷന്‍ ഉറപ്പാവുകയായിരുന്നു.

2

സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ക്യാപ്റ്റനും ഡിഫന്‍ഡറുമായ ബാത്തിന്റെ സാന്നിധ്യമാണ് വോള്‍ഫ്‌സിന് പ്രചോദനമേകിയത്. ടീമിന്റ ഡ്രസിങ് റൂമില്‍ സഹതാരങ്ങള്‍ക്ക് വഴികാട്ടിയായും ഉപദേശങ്ങള്‍ നല്‍കിയും അദ്ദേഹം ഒപ്പം തന്നെയുണ്ടായിരുന്നു. ബാത്തിന്റെ പിതാവ് ഇന്ത്യന്‍ വംശജനും മാതാവ് ബ്രിട്ടീഷുകാരിയുമാണ്. പഞ്ചാബില്‍ നിന്നും ബ്രിട്ടനിലേക്കു ചേക്കേറിയതാണ് ബാത്തിന്റ പിതാവ്.

തോറ്റു മതിയായി... ചാംപ്യന്‍മാര്‍ക്കു വേണം ഒരു ജയം, മുംബൈക്ക് അഗ്നിപരീക്ഷ

3

വോള്‍ഫ്‌സിന്റെ അക്കാദമിയിലൂടെ കളിയാരംഭിച്ച അദ്ദേഹം 2008ലാണ് ക്ലബ്ബുമായി കരാര്‍ ഒപ്പുവയ്ക്കുന്നത്. അന്നു മുതല്‍ വോള്‍ഫ്‌സിനൊപ്പം ബാത്തുണ്ട്. സീനിയര്‍ ടീമിന്റെ മാത്രമല്ല ക്ലബ്ബിന്റെ യൂത്ത് ടീമിന്റെയും ക്യാപ്റ്റനായിട്ടുണ്ട് അദ്ദേഹം. 2017ല്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ബാത്ത് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നു ഇതിനായി താരം ചില ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ ഇതു പരാജയപ്പെടുകയായിരുന്നു.

Story first published: Tuesday, April 17, 2018, 8:35 [IST]
Other articles published on Apr 17, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍